❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

“എടാ ഇവന്മാർ വീട്ടിലും ഇങ്ങനെയാ… എനിക്ക് ഇവർ തമ്മിലുള്ള വഴക്ക് കൂടൽ തീർക്കാനേ നേരമുള്ളൂ താനും ” വിഷ്ണു സിദ്ധാർഥിനോട് പരാതിപ്പെട്ടു.

 

“മ്മ് മനസ്സിലായി മനസ്സിലായി… നീ ചെന്ന് ആരേലും വരുന്നോന്ന് നോക്കി നില്ല്. സിദ്ധാർഥ് വിഷ്ണുവിനെ വാതിൽക്കലേക്ക് പറഞ്ഞുവിട്ടിട്ട് അടി കൂടുന്നവന്മാരുടെ അടുത്തേക്ക് ചെന്നു.

 

“ഡേയ്.. ശിവാ.. സത്യാ.. രണ്ടും തത്കാലം ഈ തല്ല് കൂടുന്നതൊന്നു നിർത്തിക്കേ… ക്ലാസ്സിൽ തല്ല് കൂടുന്നതൊന്നും ശെരിയല്ല കേട്ടോ.”

 

ശിവ :” എന്റെ പെണ്ണിനെ കുറിച്ച് വേണ്ടാത്ത കാര്യങ്ങൾ പറയുന്ന ഇവനെ കൊന്നിട്ടേ ഞാനീ തല്ല് നിർത്തുകയുള്ളൂ. ”

 

“ഈശ്വരനെ കുറിച്ച് ഒട്ടും ബഹുമാനമില്ലാതെ സംസാരിക്കുന്ന ഇവനെ ഞാനും ബാക്കി വെച്ചേക്കില്ല.. ” സത്യയും തല്ല് നിർത്താൻ ഭാവമില്ലായിരുന്നു.

 

ശിവയും സത്യയും സിദ്ധാർഥിന്റെ വാക്കുകൾക്ക് വില കൽപ്പിക്കാതെ വാശിയോടെ തങ്ങളുടെ തല്ലുമാല തുടർന്ന് കൊണ്ടിരിക്കുന്നത് കണ്ട് വിഷ്ണു, സിദ്ധാർഥിനെ ദയനീയഭാവത്തിൽ നോക്കി.

 

‘ശ്ശെടാ ഇങ്ങനെയുമുണ്ടോ ഓരോ മലരൻമാർ… കാണിച്ചു തരാം…’ തൊട്ടടുത്ത നിമിഷത്തിൽ സിദ്ധാർഥിന്റെ ഭാവം മാറി…

“പ്ഫാ എണീക്കടാ രണ്ടും… ഇതെന്താ ചന്തയോ…” സിദ്ധാർഥ്, അവരെ പേടിപ്പിക്കാനായി കാലുയർത്തി തറയിലൊന്നു ഉറച്ച് ചവിട്ടി.

‘ക്രർക്….’

 

സിദ്ധാർഥിന്റെ ആ ഒരൊറ്റ ചവിട്ടിൽ അവൻ നിന്നിരുന്ന തറഭാഗത്തെ ടൈൽസ് പൊട്ടിയടർന്ന് അവിടം ചെറിയൊരു കുഴി രൂപപ്പെട്ടു.

ആദികേശവ് : ‘അയ്യോ മച്ചാൻ ഭൂമി ചവിട്ടി പൊളിച്ചേ…” ആ കാഴ്ച കണ്ട് അവിടെയുണ്ടായിരുന്നവരെല്ലാം ഞെട്ടിപോയി.

 

“അയ്യോ ഞങ്ങളെ ചവിട്ടി കൊല്ലല്ലേ സിദ്ധുവളിയാ…”

“ഞങ്ങളെഴുനേറ്റു പൊയ്ക്കോളാമേ… ചവിട്ടല്ലേടാ പ്ലീസ്‌. ”

തല്ലുകൂടിക്കൊണ്ടിരുന്ന ശിവയും, സത്യയും, സിദ്ധാർഥിന്റെ ഗർജ്ജനവും തറയിലെ ചവിട്ടും കേട്ടാണ് മുകളിലേക്ക് നോക്കിയത്…

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.