❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

“ഓ ഒന്നുമില്ലടാ ഞാൻ ചുമ്മാ ഇവരെല്ലാവരും കണക്കാണെന്നു പറഞ്ഞതാ…” അർജുൻ അവരോടൊപ്പം നടക്കാൻ തുടങ്ങി.

 

ആദം :”മ്മ്…ആ കോഴിയുടെ കാര്യം വിട്..അവനെപ്പോഴും അങ്ങനെയാടാ.. പണ്ട് പ്ലസ് ടുവിന് പഠിക്കുമ്പോഴും അവൻ ഇതിനപ്പുറമായിരുന്നു.”

 

“അല്ല ആ രക്ഷിതയെതിനാ സിദ്ധാർഥിന്റെ പിന്നാലെ നടക്കുന്നത്…??? അതാ എനിക്ക് മനസിലാകാത്തത്..” അർജുൻ സംശയം ഉന്നയിച്ചു.

“അവളെന്തേലും അടുത്ത പ്ലാനുമായിട്ട് ഇറങ്ങിയതായിരിക്കും.. നീ വേണേൽ അവളുടെ കൂട്ടുകാരികളോട് ചോദിച്ചുനോക്ക്. ദേ അവർ നമ്മുടെ പിന്നിലുണ്ട്.”

 

രക്ഷിതയുടെ കൂട്ടുകാരികൾ തന്റെ പുറകിലുണ്ടെന്നറിഞ്ഞ അർജുൻ അവരോട് വിവരമാരാഞ്ഞപ്പോൾ, അവൾക്ക് എങ്ങനെയേലും സിദ്ധാർഥിനെ കാന്റീനിൽ കൊണ്ടുപോകണമെന്നതാണ് അവളുടെ ലക്ഷ്യമെന്നത് മാത്രമേ അവർക്കറിയുകയുള്ളൂ.

 

“അഹ് ബെസ്റ്റ്.. ഇത്തവണയും അവളുടെ പ്ലാൻ പൊളിയും… അവനിനി ആ കാന്റീനിൽ കാൽകുത്തില്ലെന്ന് നമ്മളോട് പറഞ്ഞിട്ടുണ്ടല്ലോ…” കാര്യമറിഞ്ഞ ആദം അഭിപ്രായപ്പെട്ടു.

“നമ്മൾക്ക് നോക്കാം എന്താ സംഭവിക്കുന്നതെന്നു…”

 

‘ ഞാനിനി എന്താണ് ഗുരുജീ ചെയ്യുക… ഈ പെൺകുട്ടി ആരാണെന്നും അവൾക്ക് അമൃതയുടെ മുഖമെങ്ങനെയാണ്‌ ലഭിച്ചതെന്നും ഞാനെങ്ങനെ കണ്ടെത്തും.

ഈ കുട്ടിയോടുള്ള സിദ്ധാർഥിന്റെ പെരുമാറ്റം കാണുമ്പോൾ തനിക്ക് അത്ഭുതത്തോടൊപ്പം ഭയമാണ് തോന്നുന്നത്.’

 

തന്നിൽ നിന്ന് അൽപ്പമകലെയായി ദൂരെ ശാലിനിയോടും രക്ഷിതയോടുമൊപ്പം എന്തെക്കെയോ ചർച്ചകളുമായി നടക്കുകയായിരുന്ന സിദ്ധാർഥിനെ നോക്കിക്കൊണ്ടിരുന്ന അർജുന്റെയുള്ളിൽ ആത്മസംഘർഷത്തിന്റെ തിരകൾ ഉയരുകയായിരുന്നു…!

********************************************

രക്ഷിതയും കൂട്ടരും കാന്റീനിലേക്ക് പോയതിനു ശേഷമാണ് സിദ്ധാർഥിന് ശ്വാസമൊന്നു നേരെ വീണത്. എന്നാൽ അതിന് ശേഷം ശാലിനിയോടൊത്ത് സിദ്ധാർഥിന് അൽപ്പനേരം കൂടെ മാത്രമേ ചിലവഴിക്കാൻ സാധിച്ചുള്ളൂ.

 

അതിനാൽ തന്നെ ശാലിനിയിൽ നിന്ന്, വൈകിട്ട് കോളേജ് വിടുമ്പോൾ ഒരുമിച്ചു പോകാം എന്ന വാക്കുവാങ്ങിയിട്ടാണ് സിദ്ധാർഥ് തിരികെ അവന്റെ ക്ലാസ്സിലേക്ക് പോയത്…

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.