❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 443

“ഹേയ്… സാരമില്ലടോ.. ഞാൻ എനിക്കേറ്റവും പ്രിയപ്പെട്ട ഒരാളെ ഓർത്താണ് സങ്കടപ്പെട്ടത്. വിരഹ ദുഃഖം… കാത്തിരിപ്പിന്റെ വേദന… അത്രമാത്രം. ആട്ടെ താൻ ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രേമിച്ചിട്ടുണ്ടോ…???”

സിദ്ധാർഥ് ശാലിനിയുടെ മുഖത്തേക്ക് ഉറ്റുനോക്കി.

 

“അത് സിദ്ധ്.. എനിക്ക് എനിക്ക് പണ്ടൊരിക്കൽ എനിക്ക് ഒരാളോട് ഇഷ്ടം തോന്നിയിട്ടുണ്ടെന്നല്ലാതെ അങ്ങനെയൊരു അനുഭവമില്ല…” അവന്റെ ചോദ്യം കേട്ട് അവളൊന്നു പതറി.

 

സിദ്ധാർഥ് :”മതി അങ്ങനെയൊരു അനുഭവമെങ്കിലും തനിക്കുണ്ടല്ലോ. അപ്പോൾ ഞാൻ പറയുന്നതിന്റെ സാരാംശം തനിക്ക് മനസ്സിലാകും.”

ശാലിനി തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപേ അവരെ പുറകിൽ നിന്നൊരു സ്വരം വിളിച്ചു…

“സിദ്ധാർഥ്… നിൽക്ക് നിൽക്ക്.. ഞാനും നിങ്ങളുടെ കൂടെ വന്നോട്ടെ…” അവർ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അവർക്കടുത്തേക്ക് ഓടി വരുന്ന രക്ഷിതയെയാണ്…

 

“ഓ ഇവളെന്തിനാ നമ്മുടെ അടുത്തേക്ക് വരുന്നത്.. നമ്മുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവാനോ.. ഛേ ” രക്ഷിതയെ കണ്ട സിദ്ധാർഥിന്റെ ഭാവം മാറിയത് കണ്ട് ശാലിനി അവനെയൊന്നു തറപ്പിച്ചു നോക്കി.

“അങ്ങനെയൊന്നും പറയല്ലേ സിദ്ധ്.. അവൾ നിന്റെ ക്ലാസ്സിലെ കുട്ടിയല്ലേ.. നമ്മുടെ കൂടെ അവളും വന്നോട്ടെ.” ശാലിനി അവനെ ഗുണദോഷിച്ചു.

 

“ഹായ് സിദ്ധാർഥ്… സുഖമല്ലേ. ഹായ് ശാലിനി…”അപ്പോഴേക്കും അവരുടെയടുത്തെത്തിയ സിദ്ധാർഥിനോട് കുശലമന്വേഷിച്ചിട്ട് ശാലിനിക്ക് കൈകൊടുത്തു.

 

“ഹലോ… എന്താ പേര്…??? സിദ്ധിന്റെ ക്ലാസ്സിലെ കുട്ടിയല്ലേ. ഞാൻ തന്നെ കണ്ടിട്ടുണ്ട്. ” ശാലിനി അവൾക്ക് തിരികെ കൈകൊടുത്തു.

” രക്ഷിത കുലശേഖരദത്തൻ… ”

ശാലിനി: “കുലശേഖരദത്തനോ ? ഹാ നല്ല വെറൈറ്റി പേര് ആണല്ലോ…” അവൾ വിസ്മയംകൊണ്ടു.

 

“താങ്ക്സ് ശാലിനി…” രക്ഷിത, തന്റെ മുഖത്തൊരു പുഞ്ചിരി വിരിയിച്ചു.

24 Comments

  1. അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും waithing ആണ് ❣️

  2. Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ

    1. Kamuki by pranayaraja

  3. കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു ?

  4. Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️

  5. പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ?

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  6. Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും

    1. അശ്വിനി കുമാരൻ

      ?

  7. വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. ?????
    സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      Oh i see ?
      അടുത്ത പാർട്ട്‌ മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️

    1. അശ്വിനി കുമാരൻ

      Vokey.. ?

  8. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

    1. അശ്വിനി കുമാരൻ

      Thenkz…

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  9. SUPERRBB……

    BUT KURANJ POYENNU THONNI

    BUT KADHA SUPERRBBBBB

    PETTENNU BAKKI KOODI THANNAL NANNAYIRUNNU

    1. അശ്വിനി കുമാരൻ

      മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️

  10. Super

    1. അശ്വിനി കുമാരൻ

      ✨️❤️?

Comments are closed.