“അപ്പൊ എങ്ങനാ സ്റ്റാർട്ട് ചെയ്യുവല്ലേ…”
” മ്മ് തുടങ്ങാം.. ” സിദ്ധാർഥ് കൂളായിട്ട് പറഞ്ഞു.
” നിനക്ക് ഡാൻസ് കളിയ്ക്കാനോ, പാട്ട് പാടാനോ അറിയാമോ…??? ” ആദ്യത്തെ ചോദ്യം ചോദിച്ചു.
“അതൊന്നുമറിയില്ല… വേണേൽ കവിത എഴുതി വായിക്കാൻ തരാം “
“എന്താടാ നിങ്ങളാ പിള്ളേരെ റാഗ് ചെയ്യുവാണോ… ഞാനെത്ര തവണ പറഞ്ഞിട്ടുണ്ടടാ… ഫസ്റ്റ് ഡേ വരുന്ന ഫസ്റ്റ് ഇയർ പിള്ളേരെ റാഗ് ചെയ്യരുതെന്ന്…
അവർക്ക് വേണ്ടുന്ന ഉപദേശങ്ങളൊക്കെ കൊടുത്ത് വിട്ടാൽ മതിയെന്ന് പറഞ്ഞിട്ടുള്ളതല്ലേ…”
പെട്ടന്ന് എവിടെനിന്നോ അവരുടെ അടുത്തേക്ക് വന്ന ഒരു യുവാവ്, സിദ്ധുവിനെയുൾപ്പടെ കുറേ പിള്ളേരെ റാഗ് ചെയ്തുകൊണ്ടിരുന്ന മുതിർന്ന പയ്യന്മാരോട് ആക്രോശിച്ചു…
അത് കേട്ടതും തന്റെയടുത്ത് നിന്നിരുന്ന ചേട്ടമ്മാര് അൽപ്പം പേടിച്ചു മാറിനിൽക്കുന്നത് സിദ്ധാർഥ് അത്ഭുതത്തോടെ നോക്കി.
“എടാ ധനൂ സോറിടാ… ഞങ്ങളവരോട് പേരുവിവരങ്ങളും പിന്നെ എന്തെങ്കിലും കഴിവുകളുണ്ടോ എന്ന് ചോദിക്കുക മാത്രമേ ചെയ്തിട്ടുള്ളു. ഇനി ഞങ്ങളത് ആവർത്തിക്കില്ല.” ഉടനെ സിദ്ധാർഥിനെ ചോദ്യം ചെയ്തു കൊണ്ടിരുന്നവൻ അവന്റെ അടുത്ത് ചെന്ന് ക്ഷമ ചോദിച്ചു.
“നിന്നെയൊക്കെ യൂണിയൻ മെമ്പറായി നിർദേശിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ… ഞാൻ കോളേജിലേക്ക് വരുന്നത് തന്നെ കുറേ ദിവസത്തിന് ശേഷമാണ്….” ദേഷ്യത്തോടെയവൻ പുലമ്പി.
അവനെ കണ്ടാൽ ഒരു യുവ വീരനായകന്റെ ഭാവവും, ആകാരവുമുണ്ടായിരുന്നു. കാണാൻ ഇരുനിറമാണെങ്കിലും, അവന് നല്ല മുഖതേജസുണ്ടായിരുന്നു. ഒരു പക്കാ നേതാവിനെ പോലെ തന്നെ.
ഇനിയും ഇങ്ങനെ നിന്നുകഴിഞ്ഞാൽ തടി കേടായാലോ എന്ന് പേടിച്ച് ബാക്കിയുള്ള സീനിയർസ്, ഫസ്റ്റ് ഇയർ പിള്ളേരെ അവരുടെ പാട്ടിനു വിട്ടിട്ട് സിദ്ധാർഥിന്റെ അടുത്ത് നിന്നവരൊഴികെ പിരിഞ്ഞു പോകാൻ തുടങ്ങി.
“ചേട്ടാ… ചേട്ടന്റെ പേരെന്തുവാ ??? ചേട്ടൻ ഈ കോളേജിലെ യൂണിയൻ ചെയർമാനാണോ…? ” അവന്റെ അടുത്ത് നിൽക്കുകയായിരുന്ന സിദ്ധാർഥ് ചോദിച്ചു. അപ്പോഴാണവൻ തന്റെ അടുത്ത് നിൽക്കുന്ന ഫസ്റ്റ് ഇയർ പയ്യനെ കണ്ടത്…
“ഞാൻ ധനുഷ്…ധനുഷ് കാർത്തികേയൻ” എന്താ മോനെ നിന്റെ പേര്…???”
നന്നായിട്ടുണ്ട്, waiting for shalini’s story ❤️?
?❤️ thenks daa kuttaa.
കൊള്ളാം ബ്രോ. ❣️ next part എന്നാണ്?
Next month.. ❤️?✨️
1st week ഇൽ തന്നാൽ നന്നായിരുന്നു ?
the story progressing well.
waiting for the next part.
Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀
കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?
❤️❤️❤️
????
Supper
?
Poli next eapolaaaaaa
നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?
കുമാരേട്ടാ 1st ❤️❤️❤️??
Congratzz 3️⃣? മോനൂ ?✨️❤️