❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245

“ഞാൻ എന്തെല്ലാം മോഹിച്ചതാ… ശേ ഒന്നും നടന്നില്ലല്ലോ ” സിദ്ധാർഥ് ബൈക്കിൽ നിന്നിറങ്ങിയിട്ട് അൽപ്പനേരം ചിന്തിച്ച് നിരാശപ്പെട്ട് അഗ്നിജിത്തിനോട് അഭിപ്രായപ്പെട്ടു.

“അതൊന്നും സാരമില്ല… നീ വേഗം കോളേജിൽ കേറാൻ നോക്ക്. സിതാര ഇപ്പോൾ വരുമായിരിക്കും.. ബൈ മോനെ ചേട്ടൻ പോട്ടെ. വൈകിട്ട് കാണാം ” തങ്ങളെ, അവിടെ നിൽക്കുന്ന ചില പിള്ളേര് ശ്രദ്ധിക്കുന്നുവെന്ന് മനസ്സിലാക്കിയ അഗ്നിജിത്ത്, അവനോട് വിട പറഞ്ഞു.

“ങും.. ബൈ ജിത്തുവേട്ടാ.. ഇനിയങ്ങോട്ട് ഞാൻ തന്നെ എന്റെ കാര്യങ്ങൾ നോക്കണം..” സിദ്ധാർഥ് അഗ്നിജിത്ത് പോകുന്നതും നോക്കിനിന്നിട്ട് കോളേജിലേക്ക് നടന്നു.

കോളേജ് ഏരിയ ഫുള്ള് തോരണങ്ങളും മറ്റും കൊണ്ട് അലങ്കരിച്ചിരുന്നു. ഗേറ്റിനടുത്ത് ഗ്രൗണ്ടിലെ ഒരു മൂലയ്ക്ക് എല്ലാവർക്കും കാണുവാൻ പാകത്തിൽ, “നവാഗതർക്ക് സ്വാഗതം” എന്ന് ബാന്നർ വെച്ചിട്ടുണ്ടായിരുന്നു.

‘മ്മ്.. കൊള്ളാമല്ലോ സംഭവങ്ങൾ.. കിടുക്കനാക്കിയിട്ടുണ്ട്…’ സിദ്ധാർഥ് പതിയെ കോളേജിന്റെ ചുറ്റുവട്ടങ്ങളെല്ലാം നോക്കി നടക്കുകയായിരുന്നു..

“ഡേയ്, വൈറ്റ് ഷർട്ടിട്ട കണ്ണാടി പയ്യൻ… ഇങ്ങ് വാടാ…” തന്നെ ആരോ വിളിക്കുന്നത് കേട്ട് അവൻ ചുറ്റും നോക്കി…

അപ്പോഴാണ് ടു വീലേഴ്‌സ് പാർക്ക്‌ ചെയ്യുന്ന ഷെഡിന്റെ ഫ്രണ്ടിൽ, രണ്ടു മൂന്നു തലമുതിർന്ന ചേട്ടന്മാർ തന്നെയും നോക്കി നിൽക്കുന്നത് കണ്ട് അവൻ അങ്ങോട്ട് നടന്നു.

അവരുടെ മിക്കയെണ്ണത്തിന്റെയും വസ്ത്രത്തിൽ എന്തോ എഴുത്തും, പാർട്ടി ചിഹ്നവുമുള്ള ബാഡ്ജ് കാണാമായിരുന്നു.

” എന്താ ചേട്ടന്മാരെ…??? സിദ്ധാർഥ് അവരുടെ അടുത്തെത്തി.

” എന്താടാ നിന്റെ പേര്…???” അവരിലൊരുത്തൻ ചോദിച്ചു.

“സിദ്ധാർഥ്..” അവൻ കൂസലില്ലാതെ മറുപടി പറഞ്ഞു.

“എന്ത് ഡിപ്പാർട്മെമെന്റാ…???”

” ബയോ ഇൻഫർമേറ്റിക്സ്…”

“അതിരിക്കട്ടെ… ഇനിയങ്ങോട്ട് മോൻ, ചേട്ടമ്മാര് പറയുന്നത് കേട്ടോണം…”vഅവരിൽ നിന്ന് നല്ല ഉയരവും, വണ്ണവുമുള്ള ഒരു ചേട്ടൻ മുന്നോട്ടു വന്ന് അവനോട് പറഞ്ഞു.

“എന്താ എന്നെ റാഗിംഗ് ചെയ്യാനുള്ള പരിപാടിയാണോ..” അവന്റെ പുരികമുയർന്നു.

“ഹേയ് ! അല്ലല്ല റാഗിംഗ് ഒക്കെ ഔട്ട്‌ ഓഫ് ഫാഷൻ അല്ലേ… ജസ്റ്റ്‌ ചോദ്യം ചെയ്ത് വിടാം… മോൻ ചുറ്റുമൊന്നു നോക്കിയേ എന്താ നടക്കുന്നതെന്നു..” സിദ്ധാർഥ് ഗ്രൗണ്ടിലെ ഓരോ ഭാഗത്തും നോക്കിയപ്പോൾ കണ്ടത് അത് പോലെ പല പിള്ളേരും നിൽക്കുന്നതാണ്.

15 Comments

  1. നന്നായിട്ടുണ്ട്, waiting for shalini’s story ❤️?

    1. അശ്വിനി കുമാരൻ

      ?❤️ thenks daa kuttaa.

  2. കൊള്ളാം ബ്രോ. ❣️ next part എന്നാണ്?

    1. അശ്വിനി കുമാരൻ

      Next month.. ❤️?✨️

      1. 1st week ഇൽ തന്നാൽ നന്നായിരുന്നു ?

  3. the story progressing well.
    waiting for the next part.
    Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀

    1. അശ്വിനി കുമാരൻ

      കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?

  4. °~?അശ്വിൻ?~°

    ❤️❤️❤️

  5. ❤️Vipin❤️

    Supper

  6. സൂര്യൻ

    ?

  7. Manikuttide chettayi....

    Poli next eapolaaaaaa

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?

  8. ത്രിലോക്

    കുമാരേട്ടാ 1st ❤️❤️❤️??

    1. അശ്വിനി കുമാരൻ

      Congratzz 3️⃣? മോനൂ ?✨️❤️

Comments are closed.