❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245

സിദ്ധാർഥിനെ കോളേജിൽ കൊണ്ടാക്കാനായി റെഡിയായതിനു ശേഷം അഗ്നിജിത്ത് മുറിവിട്ടു പുറത്തേക്കിറങ്ങിയപ്പോൾ സിദ്ധാർഥ്, മുകൾനിലയിലെ സ്റ്റൈർകേസിന്റെ കൈവരിയിൽ കൈതാങ്ങും കൊടുത്ത് എങ്ങോട്ടോ നോക്കി നിൽക്കുന്നതാണ് കണ്ടത്.

” ഡാ…എന്തോ ആലോചിച്ചു നിൽക്കുവാ നീ…കോളേജിൽ പോകണ്ടേ…”

സിദ്ധു തിരിഞ്ഞുനോക്കി. ജിത്തുവേട്ടനാണ്…

“മ്മ് പോവാം ചേട്ടാ…” അവൻ തലയാട്ടി.

“ഹാ സിദ്ധാർഥ്… നീ ഏട്ടനോടൊപ്പം കോളേജിൽ പോകാൻ റെഡിയായോ…? ഇവിടെതന്നെ നിൽക്ക് നിനക്കൊരു സർപ്രൈസുണ്ട്…” ഫോണിലെ സംസാരവും കഴിഞ്ഞ് ടെറസിൽ നിന്നെത്തിയ മിത്ര, അവനോട് അവിടെ നിൽക്കാൻ പറഞ്ഞിട്ട് ബെഡ്റൂമിലേക്ക് പോയി.

അൽപ്പം കഴിഞ്ഞ് മിത്ര കൈയിലൊരു ചെയിൻ മാലയുമായി അവിടേക്കത്തിയിട്ട് ആ മാല സിദ്ധാർഥിനെ അണിയിച്ചു. ” ഇതെന്ത് ചെയിനാ ചേച്ചി.. സ്റ്റീലാണോ…??? ഈ കല്ല് ക്വാർട്സ് പോലെയുണ്ടല്ലോ… കൊള്ളാം സൂപ്പർ. ഇതിട്ടപ്പോൾ എന്തോ ഒരു മാതിരി തണുപ്പും, മനസ്സിനു ശാന്തതയും തോനുന്നു…”

” ഹൊ ഈ മാല, ഇവന്റെ വെള്ള ഷർട്ടിനോടൊപ്പം നന്നായി ചേരുന്നുണ്ടല്ലേ ജിത്തുവേട്ടാ…” സിദ്ധുവിനെ ആ മാല അണിയിച്ചതിനു ശേഷം അവളവനെയൊന്നു നോക്കി.

ആ മാല കഴുത്തിലണിഞ്ഞപ്പോൾ. സിദ്ധാർഥിന് എന്തെന്നില്ലാത്ത ഉന്മേഷം അനുഭവപ്പെട്ടു. ഏതൊക്കെയോ പ്രത്യേകതകളുള്ള, സ്വർണനിറത്തിൽ തിളങ്ങുന്ന ആ കല്ല്,  ഒറ്റ നോട്ടത്തിൽ  കണ്ടാൽ പ്രകൃതിയിൽ നിന്നു കിട്ടുന്ന ക്രിസ്റ്റലുകളെ പോലെ തോന്നിച്ചിരുന്നു.അത് ജിത്തുവും, മിത്രയും ധരിച്ചിരുന്ന ചെയിനുകൾക്കും കല്ലുകൾക്കും സമാനമായിരുന്നു.

“ഹാ അതോ… അതൊരു വിശേഷപ്പെട്ട കല്ലാണ്… ഈ ലോകത്ത് വളരെ അപൂർവമായിട്ടുള്ള രത്നക്കല്ലെന്നു വേണമെങ്കിൽ അതിനെ വിളിക്കാം.

ഇത്‌ ഒരാൾക്ക് മാത്രമേ ധരിക്കാൻ പറ്റു… നീ ധരിച്ചിരിക്കുന്നത് മറ്റൊരാൾ ധരിച്ചാൽ ചിലപ്പോൾ ഭവിഷ്യത്തുക്കൾ ഉണ്ടായേക്കാം.” അഗ്നിമിത്ര അവന് വിശദീകരിച്ചു കൊടുത്തു. ” അതെന്തുവാ ഈ കല്ല്…??? പേരില്ലേ???” സിദ്ധാർഥ് ചോദിച്ചു.

” തല്ക്കാലം നീ അതൊക്കെ പിനീട് അറിഞ്ഞാൽ മതി. ഇപ്പോൾ കോളേജിൽ പോകാൻ നോക്ക്. ഇന്ന് ഫസ്റ്റ് ഡേയല്ലേ… പൊളിക്കണ്ടേ.. നിന്റെ ചേച്ചിയെന്തിയെ…??? ” അഗ്നിജിത്ത് സിദ്ധുവിന്റെ ചോദ്യങ്ങൾക്ക് തടയിട്ടു.

15 Comments

  1. നന്നായിട്ടുണ്ട്, waiting for shalini’s story ❤️?

    1. അശ്വിനി കുമാരൻ

      ?❤️ thenks daa kuttaa.

  2. കൊള്ളാം ബ്രോ. ❣️ next part എന്നാണ്?

    1. അശ്വിനി കുമാരൻ

      Next month.. ❤️?✨️

      1. 1st week ഇൽ തന്നാൽ നന്നായിരുന്നു ?

  3. the story progressing well.
    waiting for the next part.
    Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀

    1. അശ്വിനി കുമാരൻ

      കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?

  4. °~?അശ്വിൻ?~°

    ❤️❤️❤️

  5. ❤️Vipin❤️

    Supper

  6. സൂര്യൻ

    ?

  7. Manikuttide chettayi....

    Poli next eapolaaaaaa

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?

  8. ത്രിലോക്

    കുമാരേട്ടാ 1st ❤️❤️❤️??

    1. അശ്വിനി കുമാരൻ

      Congratzz 3️⃣? മോനൂ ?✨️❤️

Comments are closed.