” ശൊ ഞാൻ വ്യക്തമായി പറഞ്ഞു തരാം… ” താര ഭാമയോട് അവിടെ നടന്ന കാര്യങ്ങൾ പറഞ്ഞു കൊടുത്തു….
“എടീ അതൊക്കെ എന്നോടെന്തിനാ പറയുന്നത്… ജിത്തുവിനോട് പറഞ്ഞാൽ പോരെ…” കാര്യങ്ങൾ കേട്ടശേഷം ഭാമ അവളെ ഉപദേശിച്ചു.
‘ ഛേ ജിത്തുവേട്ടൻ അവനെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ടാ ഞാൻ അമ്മേടെ അടുത്ത് വന്ന് കാര്യം പറഞ്ഞത്…’ അമ്മ തന്നെ കൈവിട്ടുവെന്നു അവൾക്ക് മനസ്സിലായി.
“എന്തോ ആലോചിച്ചു നിൽക്കുകയാ. കോളേജിൽ പോകാൻ ഒരുങ്ങിയോ നീ…”
” അത് പിന്നെ…ഇല്ല “
“ങ്ഹാ കോളേജിൽ പോകാൻ റെഡിയാകാതെ നീ പരാതിപറയാൻ വന്നതാണോ.. ഇന്ന് സിദ്ധു ആരുടെ കൂടെ വേണമെങ്കിലും കോളേജിലേക്ക് പൊയ്ക്കോട്ടെ. വൈകിട്ട് നിന്റെ കൂടെ തന്നെയല്ലേ അവൻ തിരികെ വരുന്നത്… വേഗം റെഡിയായി കോളേജിലേക്ക് പോകാൻ നോക്ക്.” ഭാമ, അവളെ ശകാരിച്ചു വിട്ടു.
” ജിത്തുവേട്ടാ റെഡിയായോ… ഒമ്പതരയ്ക്ക് എനിക്ക് കോളേജിൽ എത്താനുള്ളതാ… ഇപ്പൊ തന്നെ സമയം എട്ടേ മുക്കാലാവാറായി …” സിദ്ധാർഥ് ജിത്തുവിന്റെ റൂമിലെ കതകിൽ മുട്ടിക്കൊണ്ട് വിളിച്ചു.
അഗ്നിമിത്രയാണെങ്കിൽ ടെറസിൽ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ജിത്തുവിനും മിത്രയ്ക്കും ഇന്നും അവരുടെ ജോലി സംബന്ധമായ കാര്യങ്ങൾക്കു പോകേണ്ടതുണ്ടായിരുന്നു.
“മ്മ്. ദാ വരുന്നടാ.. കുറച്ച് നേരം വെയിറ്റ് ചെയ്…” അകത്ത് നിന്നു അഗ്നിജിത്തിന്റെ ശബ്ദമവൻ കേട്ടു.
“ഓക്കേ…” അവൻ അവിടെനിന്നും പോയി.. അപ്പോഴാണ്, തന്നെയും കടന്ന് മുഖം കറുപ്പിച്ചുകൊണ്ട് സിതാര അവളുടെ മുറിയിലേക്ക് കേറാൻ പോകുന്നത് സിദ്ധു കണ്ടത്…
“ഏട്ടത്തി…! സോറി. ഞാൻ ഏട്ടത്തിയോട് ദേഷ്യപ്പെടാൻ പാടില്ലായിരുന്നു.” അവനവളെ വിളിച്ചപ്പോൾ അവൾ തിരിഞ്ഞുനോക്കാതെ അവിടെതന്നെ നിന്നു.
” എനിക്ക് സോറിയൊന്നും വേണ്ടാ… നിന്റെ ഇഷ്ടത്തിനു എന്താണെന്നു വെച്ചാൽ ചെയ്തോ. പിന്നെ ഉച്ചയ്ക്ക് പ്രോഗ്രാമിന് ശേഷം നീ തനിയെ വീട്ടിലേക്ക് വന്നാൽ മതി..” അവൾ അൽപ്പം പരുക്കനായി പറഞ്ഞിട്ട് അതെ മട്ടിൽ തന്നെ തന്റെ റൂമിൽ കേറി കതകടച്ചു.
ഏട്ടത്തിയ്ക്ക് തന്നോട് ദേഷ്യമുണ്ടെന്നു സിദ്ധാർഥിനു മനസ്സിലായി.
നന്നായിട്ടുണ്ട്, waiting for shalini’s story ❤️?
?❤️ thenks daa kuttaa.
കൊള്ളാം ബ്രോ. ❣️ next part എന്നാണ്?
Next month.. ❤️?✨️
1st week ഇൽ തന്നാൽ നന്നായിരുന്നു ?
the story progressing well.
waiting for the next part.
Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀
കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?
❤️❤️❤️
????
Supper
?
Poli next eapolaaaaaa
നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?
കുമാരേട്ടാ 1st ❤️❤️❤️??
Congratzz 3️⃣? മോനൂ ?✨️❤️