” മ്മ് ശെരി ശെരി…! പിന്നെ സിദ്ധുവിനോട് ഒരുകാര്യം പറഞ്ഞേക്കാം… എന്തേലുമൊക്കെ എടാകൂടം ഒപ്പിച്ചാൽ ഞാനാ സാധനമെടുത്ത് പൂട്ടിവെയ്ക്കും.. ” എന്നിട്ടവർ സോഫയിലിരുന്ന് ടിവി കാണുന്നത് തുടർന്നു…
‘ഓക്കേ… ഞാൻ എടാകൂടമൊന്നും ഒപ്പിക്കുന്നില്ല’ സിദ്ധാർഥ് പിറുപിറുത്തു കൊണ്ട് മിത്രയിൽ നിന്നും ലാപ്ടോപ്പടങ്ങിയ കവർ വളരെ സൂക്ഷിച്ച് വാങ്ങിയിട്ട് നേരെ അവന്റെ മുറിയിലേക്ക് പോയി.
അവന്റെയാ പോക്ക്, അവരെല്ലാവരും നോക്കിനിന്നു.
റാംചന്ദ്രൻ, മിത്രയെയും ജിത്തുവിനെയും നോക്കി എല്ലാം ശെരിയല്ലേയെന്ന് നോട്ടം കൊണ്ട് ചോദിച്ചു. എല്ലാം ശെരിയാണെന്നു ജിത്തു തലയനക്കി കാണിച്ചിട്ട് മിത്രയോടൊപ്പം മുകളിലേക്ക് പോയി.
*************************************
അടുത്ത ദിവസം രാവിലെ… സഹസ്രമംഗലത്ത്..
അങ്ങനെ സിദ്ധാർഥ് അവന്റെ കോളേജിലെ ആദ്യ ദിവസത്തിനായി തയ്യാറെടുക്കുകയാണ്… ഇന്ന് ക്ലാസ്സ് ഉച്ചവരെയേ കാണുകയുള്ളുവെന്നും ഉച്ചയ്ക്ക് ശേഷം ഫസ്റ്റ് ഇയേഴ്‌സിനുള്ള വെൽക്കം പ്രോഗ്രാം ആയിരിക്കുമെന്ന് സിതാര, ഇന്നലെ രാത്രി തന്നെ പറഞ്ഞിരുന്നു.
” എടാ നീ ഇന്ന് മുതൽ എന്റെ കൂടെത്തന്നെ വന്നാൽ മതി കേട്ടോ…” സിദ്ധാർഥിന്റെ മുറിയിലേക്ക് കേറി വന്ന സിതാര പറഞ്ഞു. അവളും തന്റെ ക്ലാസിനു പോകാൻ ഒരുങ്ങിനിൽക്കുകയാണ്.
“ഹും അതൊന്നും പറ്റത്തില്ല… ഞാനിന്നു രാവിലെ ബൈക്കിലാ കോളേജിൽ പോകുന്നത്… “
അവൻ എടുത്തടിച്ച പോലെ മറുപടി നൽകി…
” ബൈക്കിലോ.. ആരുടെ ബൈക്ക്…???” അവൾ തിരികെ ചോദിച്ചു.
” ജിത്തുവേട്ടന് ഒരു ബൈക്കുണ്ടല്ലോ.. അതില്… “
” അതൊന്നും വേണ്ടാ നീ എന്റെ കൂടെതന്നെ വന്നാൽ മതി…”
” പറ്റില്ലെന്ന് പറഞ്ഞില്ലേ…” സിദ്ധാർഥ് എതിർത്തു.
” നിന്നോട് തർക്കിക്കാൻ ഞാനില്ലേ…?? പറഞ്ഞാൽ കേട്ടില്ലേൽ പിന്നെ വേറെ വഴിയേയുള്ളൂ…” അവൾക്ക് ദേഷ്യം വന്നു.
സിതാര ഉടനെതന്നെ സിദ്ധാർഥിന്റെ റൂമിൽ നിന്നു പുറത്തുകടന്നിട്ട് താഴെ ചെന്ന്, അടുക്കളയിൽ രാവിലത്തെ പണികളെല്ലാം പൂർത്തിയാക്കിയിട്ട് നിൽക്കുകയായിരുന്ന സത്യഭാമയോടായി :
” അമ്മേ, സിദ്ധാർഥ് ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ല കേട്ടോ… കോളേജിലേക്ക് ബൈക്കിൽ പോകണമെന്ന് പറഞ്ഞ് അവനെന്തെക്കെയോ വാശി പിടിച്ചു നിൽക്കുകയാ…”
“എന്തോനാടി.. രാവിലെ തുടങ്ങിയോ രണ്ടു പേരും… എനിക്കൊന്നും മനസ്സിലാകുന്നില്ല…” തന്റെ മകളുടെ പരാതി പറച്ചിൽ കേട്ട് ഭാമയ്ക്ക് ഈർഷ്യ തോന്നി.
നന്നായിട്ടുണ്ട്, waiting for shalini’s story ❤️?
?❤️ thenks daa kuttaa.
കൊള്ളാം ബ്രോ. ❣️ next part എന്നാണ്?
Next month.. ❤️?✨️
1st week ഇൽ തന്നാൽ നന്നായിരുന്നു ?
the story progressing well.
waiting for the next part.
Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀
കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?
❤️❤️❤️
????
Supper
?
Poli next eapolaaaaaa
നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?
കുമാരേട്ടാ 1st ❤️❤️❤️??
Congratzz 3️⃣? മോനൂ ?✨️❤️