❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245

പക്ഷേ വീട്ടിലെത്തിയപ്പോൾ അമ്മയുടെ മുന്നിൽ വെച്ച് തന്നോട് വളരെ നോർമലായി സംസാരിച്ചിരുന്നു. ഞാനുമതെ.. ഒരു പക്ഷേ ഏട്ടത്തി, അമ്മയിതറിഞ്ഞാൽ പ്രേശ്നമായാലോ എന്നോർത്ത് അമ്മയോട് അതെല്ലാം മറച്ചു വെച്ചതാകാം..’

പെട്ടനാണ് അവന്, മിത്ര തനിക്ക് സമ്മാനമായി നൽകിയ മാലയെ കുറിച്ചോർമ്മ വന്നത്… അവനത് ബാഗിലെ അറയിൽ നിന്നെടുത്തു.

അതിന് രാവിലെയുണ്ടായിരുന്ന സ്വർണ്ണ നിറത്തിലുള്ള തിളക്കത്തിനു, ചെറുതായി ഓറഞ്ചു നിറം കലർന്നത് പോലെ അവൻ ശ്രദ്ധിച്ചു. ആൽബിയുടെ കൂട്ടാളികളിലൊരാൾ തന്റെ മാല പിടിച്ചെടുത്തതും മറ്റും അവൻ ഓർത്തു… കൂട്ടത്തിൽ മിത്ര അവനോട് ഈ കല്ലിനെകുറിച്ച് രാവിലെ പറഞ്ഞ കാര്യങ്ങളും…

അതെ മറ്റൊരാൾ സ്പർശിച്ചപ്പോഴാണ് ഇതിന്റെ സ്വഭാവം മാറിയത്.. എന്താണിത്. തനിക്കറിയാത്ത എന്തെക്കെയോ കാര്യങ്ങൾ ഈ കല്ലിലുണ്ട്..

അവനങ്ങനെ ആ കല്ല് പരിശോധിച്ചു കൊണ്ടിരിക്കെയാണ് തന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.

അവൻ ഫോൺ എടുത്തുനോക്കി…

“ശ്യാമേട്ടൻ…! ചേട്ടൻ എന്തിനായിരിക്കും വിളിക്കുന്നത് ..”

ഹലോ ശ്യാമേട്ടാ…” കാൾ അറ്റന്റ് ചെയ്ത സിദ്ധാർഥിന്റെ സ്വരത്തിൽ പതർച്ചയുണ്ടായിരുന്നു…

“ഹലോ സിദ്ധാർഥ്… നിനക്ക് പ്രേശ്നമൊന്നുമില്ലല്ലോ അല്ലേ…”

“ഇല്ല ചേട്ടാ… എന്താ വിളിച്ചത്…???”

” ഒരു കാര്യമുണ്ട്. നിന്റെ ഏട്ടത്തി അടുത്തുണ്ടോ…???”

“ഇല്ല.. ചേച്ചി താഴെയാണ്.. ഞാനിവിടെ എന്റെ മുറിയിലും.. എന്താ ചേച്ചിയെ വിളിക്കണോ…???”

“ഓക്കേ ഗുഡ്. അവളെ വിളിക്കണ്ടടാ. എനിക്കാദ്യം നിന്നോട് ശാലിനിയെ കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ട്. എല്ലാം നീ ശ്രദ്ധയോടെ കേൾക്കണം.”

“ശാലിനി… അവൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്… ഞാൻ കാരണമാ ഏട്ടാ അവൾക്ക് ഇങ്ങനെയൊക്കെ സംഭവിച്ചത്..” ശാലിനിയെ കുറിച്ച് കേട്ടതോടെ അവൻ ജാഗ്രതയോടെ നിന്നെങ്കിലും സിദ്ധാർഥിന്റെ കണ്ണുകൾ ഈറനണിഞ്ഞുപോയി…

തുടരും…

15 Comments

  1. നന്നായിട്ടുണ്ട്, waiting for shalini’s story ❤️?

    1. അശ്വിനി കുമാരൻ

      ?❤️ thenks daa kuttaa.

  2. കൊള്ളാം ബ്രോ. ❣️ next part എന്നാണ്?

    1. അശ്വിനി കുമാരൻ

      Next month.. ❤️?✨️

      1. 1st week ഇൽ തന്നാൽ നന്നായിരുന്നു ?

  3. the story progressing well.
    waiting for the next part.
    Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀

    1. അശ്വിനി കുമാരൻ

      കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?

  4. °~?അശ്വിൻ?~°

    ❤️❤️❤️

  5. ❤️Vipin❤️

    Supper

  6. സൂര്യൻ

    ?

  7. Manikuttide chettayi....

    Poli next eapolaaaaaa

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?

  8. ത്രിലോക്

    കുമാരേട്ടാ 1st ❤️❤️❤️??

    1. അശ്വിനി കുമാരൻ

      Congratzz 3️⃣? മോനൂ ?✨️❤️

Comments are closed.