❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245

“ങ്ങാ വാങ്ങി… എന്നാലും എഴുപത്തിയഞ്ചിന്റെ ലാപ്ടോപ്പ് തന്നെ വേണമായിരുന്നോ… അമ്പതിന്റെ വല്ലതും പോരായിരുന്നോ…???” ജിത്തു, മിത്രയുടെ കൈയിലുണ്ടായിരുന്ന രണ്ടു വലിയ കവറുകളിലൊന്ന് വാങ്ങിയിട്ട് സിദ്ധാർഥിന് കൊടുക്കാനാഞ്ഞു.

“എന്ത്…ലാപ്ടോപ്പോ ! ആർക്ക്… എന്തിന് ??? ” ലാപ്ടോപ്പെന്നു കേട്ടപ്പോൾ റൂമിലുണ്ടായിരുന്ന സത്യഭാമയുടെ നെറ്റി ചുളുങ്ങി.

“എനിക്കാ അമ്മേ… ഇന്ന് ഇന്റർവ്യൂനു പോയപ്പോൾ ടീച്ചർ ഞങ്ങളോട് പ്രേത്യേകം പറഞ്ഞു… ‘ലാപ്ടോപ്പ് ഉറപ്പായിട്ടും’ ഉണ്ടാകണമെന്ന്. സിദ്ധാർഥ് അമ്മയോട് മറുപടി പറഞ്ഞു.

” നിനക്ക് ലാപ്ടോപ്പൊന്നും വേണ്ട. അല്ലാതിരുന്നു പഠിച്ചാൽ മതി… പണ്ട് നിനക്കിതുപോലെ ഒരെണ്ണം വാങ്ങി തന്നതു കൊണ്ടാ ഇത്രേം പ്രശ്നങ്ങളുണ്ടായത്… ” ഭാമ അത് എതിർത്തു.

“എന്ത് പ്രശ്നം, ഒന്നും മനസ്സിലാകുന്നില്ല…പിന്നെന്തിനാ അമ്മ ചേച്ചിക്ക് ലാപ്ടോപ്പ് വാങ്ങി കൊടുത്തത്.. അങ്ങനെയാണെങ്കിൽ എനിക്കും അത് ഉപയോഗിക്കാമല്ലോ.. ” അവൻ സ്വന്തം ഭാഗം ന്യായികരിക്കാൻ ശ്രമിച്ചു.

“ഇല്ല… ഞാനത് സമ്മതിക്കില്ല. അന്ന് നിന്റെയച്ഛൻ നിന്റെ ഓരോ പോക്രിത്തരത്തിനും കൂട്ടു നിന്നത് കൊണ്ട് പല ദുരന്തങ്ങളും പിനീടുണ്ടായി… പക്ഷേ നിന്റെ ചേച്ചി അങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാക്കിയില്ല “

“സത്യമാ അമ്മ പറഞ്ഞത്.. ഞാനാണെങ്കിൽ ലാപ്ടോപ്പ് വളരെ കെയർഫുളായിട്ട് തന്നെയാ ഉപയോഗിക്കുന്നത്…”

” ശേ എടീ ഞാനെന്തു ചെയ്തുവെന്നാ നീയി പറയുന്നത്… അന്ന് അച്ചു, ലാപ്ടോപ്പ് ഉപയോഗിച്ച് ഓരോ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഞാനൊന്നു പ്രോത്സാഹിപ്പിച്ചു. അത്രയേയുള്ളൂ… അത് പോക്രിത്തരമാണോ. ” സത്യഭാമയുടെ ആരോപണങ്ങൾ കേട്ട് റാം സോഫയിൽ നിന്നു ചാടിയെഴുന്നേറ്റു.

“ശേ നിങ്ങൾക്കെല്ലാവർക്കും ഒന്ന് അടങ്ങി ഇരിക്കാൻ പറ്റോ…” ” ഇതിപ്പോൾ ലാപ്ടോപ്പ് അല്ലേ വിഷയം … അത് നമ്മൾക്ക് പരിഹരിക്കാം.. ” ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ആകെ കുഴപ്പമാകും എന്ന് മനസ്സിലായ മിത്രയും ജിത്തുവും അതിൽ ഇടപ്പെട്ടു.

” എന്താ ഭാനുവമ്മേ ഇത്‌.. സിദ്ധാർഥിനു ലാപ്ടോപ്പ് വാങ്ങിയത് അവന്റെ പഠനവശ്യങ്ങൾക്കല്ലേ.. അത് അവൻ ദുരുപയോഗമൊന്നും ചെയ്യില്ല… “

” ഉറപ്പാണല്ലോ അല്ലേ…”

” തീർച്ചയായും അമ്മയ്ക്ക് ഞങ്ങളെ വിശ്വസിക്കാം…”

15 Comments

  1. നന്നായിട്ടുണ്ട്, waiting for shalini’s story ❤️?

    1. അശ്വിനി കുമാരൻ

      ?❤️ thenks daa kuttaa.

  2. കൊള്ളാം ബ്രോ. ❣️ next part എന്നാണ്?

    1. അശ്വിനി കുമാരൻ

      Next month.. ❤️?✨️

      1. 1st week ഇൽ തന്നാൽ നന്നായിരുന്നു ?

  3. the story progressing well.
    waiting for the next part.
    Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀

    1. അശ്വിനി കുമാരൻ

      കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?

  4. °~?അശ്വിൻ?~°

    ❤️❤️❤️

  5. ❤️Vipin❤️

    Supper

  6. സൂര്യൻ

    ?

  7. Manikuttide chettayi....

    Poli next eapolaaaaaa

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?

  8. ത്രിലോക്

    കുമാരേട്ടാ 1st ❤️❤️❤️??

    1. അശ്വിനി കുമാരൻ

      Congratzz 3️⃣? മോനൂ ?✨️❤️

Comments are closed.