❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245

“ഡേയ് എന്താ നോക്കിനിൽക്കുന്നത്.. എല്ലാവരും പോയിൻ… പിന്നെ തിങ്കളാഴ്ച നിങ്ങൾ വളരെ ശ്രദ്ധയോടെ വേണം കോളേജിലേക്ക് വരാൻ. ഫസ്റ്റ് ഇയേഴ്‌സ് പ്രത്യേകിച്ചും.. നിങ്ങൾക്ക് കാര്യങ്ങൾ ടീച്ചേർസ് മീറ്റിലൂടെ പറയും. “

ജോൺസൻ അവരെയെല്ലാവരെയും പറഞ്ഞു വിട്ടതോടെ ടീച്ചേഴ്സും, ശാലിനിയുടെയും, സിദ്ധാർഥിന്റെയും ക്ലാസ്സിലെ വിദ്യാർഥികളും മാത്രമായി.

ധനുഷ്, ഇതാരാണ്.. ഈ പയ്യനെയാണോ അവന്മാർ ഉപദ്രവിച്ചത്….???” ജോൺ, തന്നെ കണ്ടിട്ട് പരുങ്ങലോടെ നിൽക്കുന്ന സിദ്ധാർഥിനെ കണ്ട് ചോദിച്ചു.

“അതെ സർ. കൂട്ടത്തിൽ ദാ ഈ കുട്ടിയേയും അവന്മാർ അപമാനിക്കുകയുണ്ടായി.”

ധനുഷ് ശാലിനിയെയും ജോണിന് കാണിച്ചു കൊടുത്തു.

“ഓ ഷിറ്റ് അപ്പോൾ അവന്മാരെല്ലാം കരുതികൂട്ടി തന്നെയാണല്ലേ… ധനുഷ്, നമുക്കിപ്പോൾ തന്നെയൊരു മീറ്റിംഗ് വെച്ചാലോ ഒരു സർവകക്ഷിയോഗം.. ഉള്ളവരെ വെച്ച് മതി എത്രയും പെട്ടന്ന് തന്നെ അവരെ അറിയിക്കണം…”

“ഹേയ് നിങ്ങൾക്ക് മറ്റു പ്രശ്നങ്ങളൊന്നുമില്ലല്ലോ അല്ലേ… തല്ക്കാലം തിങ്കളാഴ്ച നിങ്ങൾ, ലീവ് എടുത്തോളൂ…”

അയാൾ സിദ്ധാർഥിനോടും, ശാലിനിയോടുമായി പറഞ്ഞു. “ഓക്കേ സർ” അവർ തലയാട്ടി.

എന്നിട്ട് ധനുഷും വൈസ് പ്രിൻസിപ്പാളും സംസാരിക്കുന്നതിനിടയിൽ സിദ്ധാർഥ് ശാലിനിയെ പാളിയൊന്നു നോക്കി… അവൾ മുഖം കൊടുക്കാതെ തലതാഴ്ത്തി നിൽക്കുകയാണ്. അവൾ കരയുകയാണെന്നു അവന് തോന്നി. കണ്ണുകൾ വല്ലാതെ നിറഞ്ഞിട്ടുണ്ട്. ‘പാവം… ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് താനോ അവളോ ആരും തന്നെ ചിന്തിച്ചില്ല.’

‘ഛേ എനിക്കവളെ ഒട്ടുംതന്നെ സംരക്ഷിക്കാനായില്ലല്ലോ… അവളുടെ മനസ്സ് എന്തുമാത്രം വേദനിച്ചിട്ടുണ്ടാകും, അപമാനപ്പെട്ടിട്ടുണ്ടാകും..’ സിദ്ധാർഥിനു അവളുടെയും അവളുടെ ഏട്ടന്റെയും മുഖത്തേക്ക് നോക്കാൻ ലജ്ജ തോന്നി.

അപ്പോഴാണവന് തനിക്ക് മിത്രേടത്തി തന്ന മാല ഓർമവന്നത്… അവൻ കിടന്നിടത്തുനിന്നു അത് എടുത്തു. മാലയുടെ ചെയിൻ പൊട്ടിപോയെങ്കിലും അതിന്റെ കല്ല് സാധാരണ നിലയിൽ തന്നെയായിരുന്നു… ഒട്ടും ചൂടോ നിറമാറ്റമോ ഉള്ളതായി അവന് തോന്നിയില്ല. ‘ഇതെങ്ങനെ സംഭവിച്ചു…???’ അവന് അത്ഭുതം തോന്നി. അവനത് ബാഗിലിട്ടു.

15 Comments

  1. നന്നായിട്ടുണ്ട്, waiting for shalini’s story ❤️?

    1. അശ്വിനി കുമാരൻ

      ?❤️ thenks daa kuttaa.

  2. കൊള്ളാം ബ്രോ. ❣️ next part എന്നാണ്?

    1. അശ്വിനി കുമാരൻ

      Next month.. ❤️?✨️

      1. 1st week ഇൽ തന്നാൽ നന്നായിരുന്നു ?

  3. the story progressing well.
    waiting for the next part.
    Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀

    1. അശ്വിനി കുമാരൻ

      കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?

  4. °~?അശ്വിൻ?~°

    ❤️❤️❤️

  5. ❤️Vipin❤️

    Supper

  6. സൂര്യൻ

    ?

  7. Manikuttide chettayi....

    Poli next eapolaaaaaa

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?

  8. ത്രിലോക്

    കുമാരേട്ടാ 1st ❤️❤️❤️??

    1. അശ്വിനി കുമാരൻ

      Congratzz 3️⃣? മോനൂ ?✨️❤️

Comments are closed.