❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245

അതേസമയം സിദ്ധാർഥിന്റെ മാല എടുത്തവനു ശരീരമാസകലം പൊള്ളുന്നത് പോലെ തോന്നി… “ആാാ അയ്യോ അയ്യോ പൊള്ളുന്നേ… അമ്മേ “

അവൻ ഗ്രൗണ്ടിലൂടെ തലങ്ങും വിലങ്ങും വേദനകൊണ്ട് ഓടാൻ തുടങ്ങി.

പക്ഷേ അതിന്റെ തീവ്രത കൂടുന്നതല്ലാതെ ഒരു ശമനവുമില്ല… പ്രത്യേകിച്ചും കൈവെള്ളയിലെ മാംസം കരിഞ്ഞത് പോലെ അവന് തോന്നി. അവൻ കല്ല് പിടിച്ചിരുന്ന കൈയിലേക്കൊന്നു നോക്കി. കൈയിലെ നടുക്ക്, ആ കല്ലിന്റെ രൂപത്തിലൊരു കുഴിഞ്ഞ മുറിവുണ്ടായി കൂടാതെ ആ കല്ല് വല്ലാതെ ചുട്ടുപഴുത്ത്‌ ചുവന്നു തീക്കനല് പോലെ തിളങ്ങുന്നുണ്ടായിരുന്നു…! അയാൾ പേടിച്ചു അത് മണ്ണിലേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് നിലവിളിച്ചു കൊണ്ട് ഓടി.

“എന്താടാ ഇവിടെ നടക്കുന്നത്.. ” ഇതെല്ലാം കണ്ട് ആൽബി ഒരു നിമിഷത്തേക്കൊന്നു പതറിപോയി.

“ഇവിടെ എന്താ നടക്കുന്നതെന്നു നിന്നോട് പ്രത്യേകിച്ചു പറഞ്ഞു തരണോടാ ആൽബി. അവന്റെയടുത്തു നിന്ന് മാറിനില്ലടാ. ____ മോനെ”

തന്റെ പുറകിൽ നിന്ന് മുഴങ്ങുന്ന പരുഷ സ്വരം കേട്ട് ആൽബി തിരിഞ്ഞു നോക്കി.

അവിടെയതാ ധനുഷ്, തന്റെ മുണ്ടും മടക്കികുത്തി എന്തിനും തയാറെന്ന പോലെ നിൽക്കുകയാണ്. കൂടെ പുറകിൽ, അവന്റെ കൂട്ടുകാരുൾപ്പടെ കോളേജിലെ സകലവിദ്യാർത്ഥികളും അവരെ തന്നെ നോക്കി നിൽക്കുകയാണ്.

“ധനുഷേട്ടൻ…” സിദ്ധാർഥ് മന്ത്രിച്ചു.

“എടാ ധനുഷേ നീയെന്നെ പഠിപ്പിക്കാൻ നിക്കല്ലേ… ഈ ആൽബി ആരാണെന്നു വൈകാതെ നീ അറിയും.” ധനുഷിനെ കണ്ട് ആൽബിക്ക് കലികേറി.

“എന്റെ കോളേജിലെ പിള്ളേരെ തൊട്ടാൽ നീ, ഞാനാരാണെന്നല്ല.. ഈ കോളേജ് എന്താണെന്നു അറിയും” അപ്പോഴേക്കും ധനുഷും ആൽബിയും മുഖാമുഖം നിൽക്കുകയായിരുന്നു.

അതിനോടകം ആൾക്കൂട്ടത്തിൽ നിൽക്കുകയായിരുന്ന ശ്യാമും, സിതാരയും തങ്ങളുടെ സഹോദരങ്ങളെ കണ്ടു. ശ്യാമിനെ കണ്ടതോടെ ശാലിനി കരഞ്ഞുകൊണ്ട് അവന്റെയടുത്തേക്ക് ഓടിച്ചെന്നു. സിതാരയ്ക്കാണങ്കിൽ സിദ്ധുവിന്റെയടുത്ത് ആൽബി നിൽക്കുന്നത് കാരണം അങ്ങോട്ട്‌ ചെല്ലാനും കഴിഞ്ഞില്ല.

“ഹ്മ്മ്.. അതൊക്കെ കഴിഞ്ഞ രണ്ടുവർഷത്തെ കാര്യം. എന്നാലിനി അങ്ങനെയല്ല.. നിന്റെയും നിന്റേയി കോളേജിന്റെയും അന്ത്യവിധി എഴുതാൻ ഞങ്ങളുടെ ഗുണൻ സാബ് വരുന്നുണ്ടടാ… ആ രണ്ടു വർഷത്തെ കണക്ക് സാബ് തീർത്തോളും. നീ കാത്തിരുന്നോ ധനുഷേ.” ആൽബിയവനെ വെല്ലുവിളിച്ചു.

15 Comments

  1. നന്നായിട്ടുണ്ട്, waiting for shalini’s story ❤️?

    1. അശ്വിനി കുമാരൻ

      ?❤️ thenks daa kuttaa.

  2. കൊള്ളാം ബ്രോ. ❣️ next part എന്നാണ്?

    1. അശ്വിനി കുമാരൻ

      Next month.. ❤️?✨️

      1. 1st week ഇൽ തന്നാൽ നന്നായിരുന്നു ?

  3. the story progressing well.
    waiting for the next part.
    Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀

    1. അശ്വിനി കുമാരൻ

      കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?

  4. °~?അശ്വിൻ?~°

    ❤️❤️❤️

  5. ❤️Vipin❤️

    Supper

  6. സൂര്യൻ

    ?

  7. Manikuttide chettayi....

    Poli next eapolaaaaaa

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?

  8. ത്രിലോക്

    കുമാരേട്ടാ 1st ❤️❤️❤️??

    1. അശ്വിനി കുമാരൻ

      Congratzz 3️⃣? മോനൂ ?✨️❤️

Comments are closed.