“ഇല്ലെങ്കിൽ…” സിദ്ധാർഥ് ചീറി.
“ഇല്ലെങ്കിൽ ഞാനിവളെ ഇവളുടെ ഏട്ടന്റെ മുന്നിൽ വെച്ച് തന്നെ കൊല്ലാകൊല ചെയ്യും”
“എടാ…” അവൻ തന്നെ പിടിച്ച് വെച്ചിരുന്നവനിൽനിന്ന് ശക്തമായി കുത്താറിമാറിയിട്ട് ശാലിനിയെ രക്ഷിക്കാന്നായി ആൽബിയുടെ നേർക്ക് കുതിച്ചെങ്കിലും ആൽബിയവനെ തന്റെ ഒരുകൈകൊണ്ട് കൊങ്ങയ്ക്ക് പിടിച്ചു നിർത്തിയിട്ട്… : എന്നെ തടയാൻ നിന്റെ വേഗം പോരാ മോനെ… You Are Very Slow.. ” ആൽബിയുടെ കൈബലം കാരണം സിദ്ധാർഥിനു ശ്വാസംമുട്ടി.
“അയ്യോ സിദ്ധാർഥ്…” അപ്പോഴേക്കും ആൽബിയുടെ കൂട്ടാളികൾ, അവനിൽ നിന്ന് ശാലിനിയെ പിടിച്ചു വെച്ചു.
“എടാ ആൽബി, ഇവന്റെ കഴുത്തിലെന്താ കിടന്നു തിളങ്ങുന്നത് … രത്നം വല്ലതുമാണോ..” അപ്പോഴാണ് അവന്മാർ സിദ്ധാർഥിന്റെ കഴുത്തിലുള്ള മാല ശ്രദ്ധിക്കുന്നത്..
“നീ പറഞ്ഞത് ശെരിയാണല്ലോടാ സുജേഷേ..” എന്നിട്ടവൻ സിദ്ധുവിനോടായി : “ടാ ചെറുക്കാ, ചേട്ടന്മാർ ഈ രത്‌ന കല്ലുണ്ടല്ലോ, ഇതങ്ങു എടുക്കുവാണേ. മോന് പരാതിയൊന്നുമില്ലല്ലോ…” അതും പറഞ്ഞ് അവർ സിദ്ധാർഥിന്റെ മാലയിൽ പിടുത്തമിട്ടു.
“ഹ്.. വി.. ടടാ എ..ന്നെ അഹ്..” സിദ്ധു അപശബ്ദത്തിൽ അലറി.
എന്നാൽ അവരിലൊരുത്തൻ അത് കാര്യമാക്കാതെ സിദ്ധാർഥിന്റെ മാലയിലെ കല്ല് കൈവെള്ളയ്ക്കുള്ളിലാക്കിയിട്ട് മാല വലിച്ചു പൊട്ടിച്ചെടുത്തു. “ഡാ.. എ ന്റെ മാല തിരി.. ച്ചു തരു..ന്നതാ നിനക്ക് നല്ലത്” സിദ്ധാർഥിനു കരച്ചിലും സങ്കടവും വരുന്നുണ്ടായിരുന്നു. പക്ഷേ അവനത് പുച്ഛിച്ചുകൊണ്ട് തന്റെ കൈയിലിരുന്ന കല്ല് സൂക്ഷിച്ചു നോക്കി.
“എടാ ആൽബി അളിയാ ഇത് എന്തോ വിലപിടിപ്പുള്ള കല്ല് തന്നെയാ.. ചിലപ്പോൾ ഇത് വിറ്റാൽ കോടികൾ കിട്ടും.”
അവൻ ക്രൂരമായ ചിരിയോടെ ആൽബിയോട് പറഞ്ഞു.
പക്ഷേ ഏതാനും സെക്കന്റുകൾ കഴിഞ്ഞപ്പോൾ രണ്ടുകാര്യങ്ങളാണ് അവിടെ സംഭവിച്ചത്…
“അയ്യോ..ഞങ്ങളുടെ തലപൊട്ടിയേ…” പെട്ടന്ന് അന്തരീക്ഷത്തിലൂടെ എവിടെനിന്നോ മൂളിപ്പാഞ്ഞു വന്ന ഹോളോബ്രിക്‌സിന്റെ വലിയ കഷ്ണങ്ങൾ ശാലിനിയെ പിടിച്ചുവെച്ചിരുന്നവൻമാരുടെ തലയിൽ കൊണ്ട് അവന്മാർ വേദനകൊണ്ട് അലറിവിളിച്ച് മണ്ണിലേക്ക് വീണു.
നന്നായിട്ടുണ്ട്, waiting for shalini’s story ❤️?
?❤️ thenks daa kuttaa.
കൊള്ളാം ബ്രോ. ❣️ next part എന്നാണ്?
Next month.. ❤️?✨️
1st week ഇൽ തന്നാൽ നന്നായിരുന്നു ?
the story progressing well.
waiting for the next part.
Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀
കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?
❤️❤️❤️
????
Supper
?
Poli next eapolaaaaaa
നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?
കുമാരേട്ടാ 1st ❤️❤️❤️??
Congratzz 3️⃣? മോനൂ ?✨️❤️