❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245

” എടാ ആൽബി, ആ വരുന്നത് ആരാണെന്നു നോക്കടാ…ആ ശ്യാമിന്റെ അനിയത്തിയല്ലേ…”

“ഏത് ശ്യാം.. “

“നിന്നെ ഇന്നാള് ഗ്രൗണ്ടിൽ വെച്ച് തല്ലിയവൻ… ഇവളെ ഞാൻ രാവിലെ മുതലേ സ്കെച്ചിട്ടതാ… നല്ല ഇരുപ്പടിയാ.. പൊക്കിയാൽ അവനുള്ള പണിയും കൊടുക്കാം. അവളിലൂടെ നമ്മൾക്ക് പഴയതു പോലെ കോളേജിലുള്ള പെൺപിള്ളേരെയൊക്കെ രുചിച്ചു തുടങ്ങുകയും ചെയ്യാം…”

ആൽബിയുടെ കണ്ണുകൾ, ഒരു നിമിഷം ദൂരെ സിദ്ധാർഥിനോടൊപ്പം നടന്നു വരുന്ന ശാലിനിയുടെ ശരീരത്തിൽ ഒഴുകി നടന്നു..

“എന്നാപ്പിന്നെയൊരു സാമ്പിൾ വെടിക്കെട്ട് നമ്മൾക്ക് പൊട്ടിക്കാം. നമ്മളും, സാബും തിരിച്ചു വന്നെന്നു അറിയട്ടെ എല്ലാവരും.. ഹാ ഹാ ”

അവർ അലറിചിരിച്ചു. എന്നിട്ട് കോളേജ് എൻട്രൻസിലേക്ക് നടന്നു.

“ഡേയ് മക്കളേ ഇങ്ങോട്ട് നോക്കടാ…” സിദ്ധാർഥിനു എന്തെങ്കിലും പറയാൻ സാധിക്കുന്നതിനു മുന്നെയാണ് ഗേറ്റിന്റെ പുറത്തുനിന്ന് നാലഞ്ചു ചേട്ടന്മാർ അവരെ വിളിക്കുന്നത്.

വിളി കേട്ട് അങ്ങോട്ട്‌ നോക്കിയ അവർക്ക് തന്നെ വല്ലാതെ പേടിയായി. മുടിയും താടിയും നീട്ടിവളർത്തി, കണ്ണുകളിൽ മയക്കുമരുന്നിന്റെ ലഹരിയുമായി നടക്കുന്ന അവന്മാർ പതിയെ കോളേജിനകത്തേക്ക് കേറി വന്നു.

“സിദ്ധു, ആരാ ഇവര്…???” ശാലിനി പേടി കാരണം രണ്ടു മൂന്നടി പുറകിലേക്ക് നടന്ന് സിദ്ധാർഥിന്റെ പിന്നിലൊളിക്കാൻ ശ്രമിച്ചു…! “എനിക്കറിയില്ല.. ഇവരെ ഞാനും ആദ്യമായിട്ടാ കാണുന്നത് എന്തായാലും നീയൊന്നു സൂക്ഷിക്കണേ ഇവരെത്ര ശരിയല്ലെന്ന് തോന്നുന്നു.

“എന്നതാടാ നിന്റെ പേര്…??? കണ്ടിട്ട് പുതിയ ബാച്ചാണെന്ന് തോന്നുന്നല്ലോ…” അവരിൽ ലീഡറെന്നു തോന്നിക്കുന്ന ഒരുവൻ അവന്റെയടുത്തേക്ക് വന്നിട്ട് ചോദിച്ചു. “എന്നാൽ സിദ്ധാർഥ് യാതൊന്നും മിണ്ടാതെ തുറിച്ചു നോക്കികൊണ്ടിരുന്നു.

“എന്താടാ പട്ടി നിനക്ക് നാക്കില്ലേ…???” അയാളവനെ തെറി വിളിച്ചു.

“ഇല്ലടാ നായിന്റെ മോനെ. അവൻ പേര് പറഞ്ഞില്ലേൽ നീ എന്ത് ചെയ്യും” പെട്ടന്നാണ് സിദ്ധാർഥിന്റെ പുറകിൽ നിന്നിരുന്ന ശാലിനി, വളരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ആരും തന്നെ അത് പ്രതീക്ഷിച്ചിരുന്നില്ല സിദ്ധാർഥ് പോലും.

15 Comments

  1. നന്നായിട്ടുണ്ട്, waiting for shalini’s story ❤️?

    1. അശ്വിനി കുമാരൻ

      ?❤️ thenks daa kuttaa.

  2. കൊള്ളാം ബ്രോ. ❣️ next part എന്നാണ്?

    1. അശ്വിനി കുമാരൻ

      Next month.. ❤️?✨️

      1. 1st week ഇൽ തന്നാൽ നന്നായിരുന്നു ?

  3. the story progressing well.
    waiting for the next part.
    Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀

    1. അശ്വിനി കുമാരൻ

      കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?

  4. °~?അശ്വിൻ?~°

    ❤️❤️❤️

  5. ❤️Vipin❤️

    Supper

  6. സൂര്യൻ

    ?

  7. Manikuttide chettayi....

    Poli next eapolaaaaaa

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?

  8. ത്രിലോക്

    കുമാരേട്ടാ 1st ❤️❤️❤️??

    1. അശ്വിനി കുമാരൻ

      Congratzz 3️⃣? മോനൂ ?✨️❤️

Comments are closed.