“റിയലി… എന്നാപ്പിന്നെ നിന്റെ നമ്പറിങ്ങു താ.. ചേച്ചിയുടെയും അമ്മയുടെയും പിന്നെ ബന്ധുക്കളായ ഗേൾസിന്റെയുമല്ലാതെ എന്റെ ഫോണിൽ വേറെ ഗേൾസിന്റെ നമ്പരൊന്നുമില്ല…” സിദ്ധാർഥിന്റെ മുഖമൊന്നു തെളിഞ്ഞു.
“ഓകെ തരാം. പക്ഷേ ഒരു കണ്ടിഷൻ… “
” എന്ത്…???”
” വെറുതെ ശല്യം ചെയ്യാനായിട്ട് വിളിക്കരുത്… എന്തെങ്കിലും അർജന്റ് മാറ്റർ ഉണ്ടെങ്കിലേ വിളിക്കാവൂ കേട്ടോ…”
“ഓക്കേ സമ്മതിച്ചു…”
അല്ല സിദ്ധു, എന്നോട് നീ എന്തുകൊണ്ടാണ് ബോയ്സ് സ്കൂളിൽ പഠിച്ചതെന്നു പറഞ്ഞില്ല… മിക്സഡ് സ്കൂളിൽ ആയിരുന്നെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാവില്ലായിരുന്നല്ലോ.” സിദ്ധാർഥിനു തന്റെ നമ്പർ കൊടുത്ത ശേഷം അവൾ ചോദിച്ചു.
“സിദ്ധാർഥ് : “അതോ… അതിന്റെ കാരണം എനിക്കു തന്നെ അറിയില്ല. അമ്മയാണ് എന്നെ പ്ലസ് വണ്ണിന് ബോയ്സിന് മാത്രമുള്ള സ്കൂളിൽ ചേർത്തത്.”
ശാലിനി : “അപ്പൊ അതിന് മുൻപ് നീ എവിടായിരുന്നു പഠിച്ചത്…”
സിദ്ധാർഥ് : “പക്ഷേ എനിക്ക് അതിന് മുൻപുള്ള കാര്യങ്ങളൊന്നും ഓർമ്മയില്ല… എനിക്ക് പണ്ടെന്തോ ആക്‌സിഡന്റ് സംഭവിച്ചതാണെന്നു അച്ഛൻ പറഞ്ഞിട്ടുണ്ട്…” അവൻ തന്നെകുറിച്ചുള്ള കാര്യങ്ങൾ അവൾക്ക് പറഞ്ഞ് കൊടുത്തു. അവൾ തിരിച്ചും.
“പക്ഷേ… എനിക്ക് തന്നെ കണ്ടപ്പോൾ ഈ മുഖം എവിടെയോ കണ്ടിട്ടുള്ളത് പോലെ തോന്നി.. എവിടെയാണെന്ന് ഓർമയില്ല… ശാലിനിയുടെ മുഖം കാണുമ്പോൾ എനിക്ക് വളരെ പരിചയമുള്ള, വേണ്ടപ്പെട്ട ഒരാളുടെ സാമിപ്യം തോന്നുന്നു.” സിദ്ധാർഥ് അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.
അപ്പോഴേക്കും അവർ കോളേജിന്റെ ഒരറ്റത്തുള്ള സെമിനാർ ഹാളിൽ നിന്നും നടന്ന് മറ്റേയറ്റത്തുള്ള ഗ്രൗണ്ടിലെത്തിയിരുന്നു. “ആരുടെ…???” ശാലിനി പതർച്ചയോടെ ചോദിച്ചു. അവൾ സിദ്ധാർഥിന്റെ ചോദ്യം കേട്ട് ചെറുതായി ഞെട്ടിയിരുന്നു.
അതേസമയം,സിദ്ധുവും ശാലിനിയും ഗ്രൗണ്ടിലേക്ക് നടന്നു വരുന്നത് കോളേജിന്റെ ഗേറ്റിനു എതിർ വശത്തുള്ള ആൽമരത്തിന്റെ ചുവട്ടിലിരുന്നു കുറച്ച് പേർ നിരീക്ഷിക്കുണ്ടായിരുന്നു..
ദി ഡാർക്ക് ബ്രിഗേഡ്…
നന്നായിട്ടുണ്ട്, waiting for shalini’s story ❤️?
?❤️ thenks daa kuttaa.
കൊള്ളാം ബ്രോ. ❣️ next part എന്നാണ്?
Next month.. ❤️?✨️
1st week ഇൽ തന്നാൽ നന്നായിരുന്നു ?
the story progressing well.
waiting for the next part.
Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀
കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?
❤️❤️❤️
????
Supper
?
Poli next eapolaaaaaa
നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?
കുമാരേട്ടാ 1st ❤️❤️❤️??
Congratzz 3️⃣? മോനൂ ?✨️❤️