“ഓ സാരമില്ലടാ ഏട്ടത്തിയോടൊപ്പം ഞാൻ പോവുകയാണ്. നമുക്കിനി തിങ്കളാഴ്ച കാണാം ബൈ…”അവൻ അവരോട് ബൈ പറഞ്ഞ് പുറത്തേക്കിറങ്ങി. സിദ്ധാർഥ്, താൻ ശാലിനിയെ കണ്ട കാര്യം അവരോട് പറയാതിരുന്നത് മനഃപൂർവം തന്നെയായിരുന്നു. പറഞ്ഞാൽ അവന്മാർ തന്റെ പിന്നാലെ വന്നെന്നിരിക്കും.
“പോകാം…???” അവൻ ഹാളിന് പുറത്തെത്തിയിട്ട് ശാലിനിയോട് ചോദിച്ചു.
“ഓക്കേ ശെരി…” അവൾ അവനോടൊപ്പം ഗ്രൗണ്ടിലേക്ക് നടന്നു.
ശാലിനി: “നീയെന്താ സിദ്ധാർഥ് ഒന്നും മിണ്ടാതെ നടക്കുന്നത്… എന്തെങ്കിലുമൊക്കെ പറയെന്നേ..”
“ഞാനോ.. ഞാനെന്താ നിന്നോടിപ്പോ ചോദിക്കുക..! ആഹ് നീ ഉച്ചയ്‌ക്കെന്താ കഴിച്ചത്..?” സിദ്ധാർഥ് നിഷ്കളങ്കമായ ഭാവത്തോടെ ചോദിച്ചു.
ശാലിനി : “ഞാൻ കാന്റീനിൽനിന്ന് ഊണ് കഴിച്ചു… നീ അവിടെ പുറകിലുള്ള ടേബിളിൽ വേറെ പയ്യന്മാരുടെ കൂടെ ഇരിക്കുന്നത് കണ്ടായിരുന്നു. ഞാൻ വന്നപ്പോൾ മോൻ വായും പൊളിച്ചു ഇരിക്കുവല്ലായിരുന്നോ…”
“ഈ… അത് പിന്നെ ഞാൻ.. സത്യം പറയാമല്ലോ ശാലിനി, നിന്നെ കണ്ടപ്പോൾ എന്റെ ചങ്കിലെന്തോ മഞ്ഞ് വീണത് പോലെ തോന്നിപ്പോയി. പ്രത്യേകിച്ചും നിന്റേയി കരിനീല മിഴികൾ കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ്.
“ഹിഹി അയ്യോ.. അപ്പോൾ അതാണല്ലേ സിദ്ധു മോൻ ഇന്നലെയെന്നെ തുറിച്ചു നോക്കി കൊണ്ടിരുന്നത്.. ആ ഫീലിംഗ് മോൻ കൈയിൽ തന്നെ വെച്ചാൽ മതി കേട്ടോ. എനിക്കത് ഒട്ടും ഇഷ്ടമല്ല. പിന്നെ നിനക്ക് നല്ല കവിഭാവനയുണ്ട് കേട്ടോ… Keep it up.”
“അയ്യോ ശാലിനി ഞാൻ, നീ ഉദ്ദേശിക്കുന്ന ടൈപ്പല്ല…
എനിക്ക് നിന്റെയൊരു ഫ്രണ്ടായാൽ മാത്രം മതി.. തന്റെ ഏട്ടനും എന്റെ ഏട്ടത്തിയും കട്ടഫ്രണ്ട്സല്ലേ… അതുപോലെ
നമ്മൾക്ക് ഫ്രണ്ട്‌സ് ആവാം…???” “അത്…അത് പിന്നെ” ശാലിനി സംശയിച്ചു നിന്നു.
“എനിക്ക് ഗേൾഫ്രണ്ട്‌സുമില്ല, പിന്നെ ഈ പെൺകുട്ടികളോട് നേരാംവണ്ണം എങ്ങനെ സംസാരിക്കണമെന്നോ എനിക്കറിയില്ല.. അതാ അങ്ങനെ പറഞ്ഞത്. എന്തെങ്കിലും തെറ്റുപറ്റിയെങ്കിൽ സോറി” അവൻ ഷമാപണത്തിനെന്ന പോലെ അവളുടെ മുന്നിൽ നിന്നു.
ശാലിനി : “അതിന് എന്തിനാടാ സോറി… എനിക്ക് നീ പറയുന്നത് മനസ്സിലായി. നീയെന്റെ കൈ ഇറുക്കൂലെങ്കിൽ ആ കൈയിങ് താ..” അവളവന് കൈ കൊടുത്തു : “നമ്മൾ ഇന്ന് മുതൽ ഫ്രണ്ട്സാണ്…”
നന്നായിട്ടുണ്ട്, waiting for shalini’s story ❤️?
?❤️ thenks daa kuttaa.
കൊള്ളാം ബ്രോ. ❣️ next part എന്നാണ്?
Next month.. ❤️?✨️
1st week ഇൽ തന്നാൽ നന്നായിരുന്നു ?
the story progressing well.
waiting for the next part.
Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀
കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?
❤️❤️❤️
????
Supper
?
Poli next eapolaaaaaa
നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?
കുമാരേട്ടാ 1st ❤️❤️❤️??
Congratzz 3️⃣? മോനൂ ?✨️❤️