“ഓഹോ അതു ശെരി… അപ്പൊ എന്നെകുറിച്ച് ശ്യാമേട്ടന് എല്ലാം അറിയാവോ…! അങ്ങനെയാണെങ്കിൽ ഞാൻ ഒമ്പതാം ക്ലാസ്സ് എവിടാ പഠിച്ചതെന്നു പറയാമോ ???” സിദ്ധാർഥ് തിരിച്ചൊരു ചോദ്യമിട്ടു.
“അത് പിന്നെ…” അത് കേട്ട് ശ്യാം വല്ലാതെ കുഴങ്ങി. അവൻ സിതാരയുടെ മുഖത്തേക്ക് നോക്കി.
“ഏട്ടാ…!” പെട്ടനാണ് ഒരു പെൺകുട്ടി ശ്യാമിന്റെയടുത്തേക്ക് ഓടിയെത്തിയത്.
“ദേവൂ… നീ പ്രോഗ്രാം കണ്ടുകൊണ്ടിരിക്കുകയല്ലായിരുന്നോ…! എന്താ ഇങ്ങു പോന്നത്..???”
അവളോട് ശ്യാം ചോദിച്ചു. “ഓ പ്രോഗ്രാം വളരെ ബോറാണ്.. ഒരു രസമില്ല. ഏട്ടനിവിടെ നിൽക്കുന്നത് കണ്ടാണ് ഞാനിങ്ങു പോന്നത്.”
ഇതേസമയം സിദ്ധാർഥ് വളരെയധികം വണ്ടറടിച്ചു നിൽക്കുകയാണ്… താൻ കാണാനാഗ്രഹിച്ചവളിതാ മുന്നിൽ നിൽക്കുന്നു. അവളുടെ കരിനീല കണ്ണുകൾ തന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുന്നതായി അവന് തോന്നിയെങ്കിലും, പക്ഷേ ആ മുഖം കാണുമ്പോൾ താനുമായി അതിനെന്തോ ആത്മബന്ധമുള്ളതായി അവന് തോന്നി.
ടാ സിദ്ധു.. നീയിവളെ വായിനോക്കുകയാണോ അതും ഇവളുടെ ഏട്ടന്റെ മുന്നിൽ വെച്ചു തന്നെ…! അനിയനെന്ന നിലയ്ക്ക് നീയെന്നെ നാണം കെടുത്തോ…???” താര സിദ്ധാർഥിനെ കുലുക്കിവിളിച്ചു.
ഏഹ്… എന്താ ചേച്ചി പറഞ്ഞേ…??? ഞാനൊന്നും കേട്ടില്ല…” അവൻ വിക്കിക്കൊണ്ട് ചോദിച്ചു. ” മ്മ് അപ്പൊ ഇത് അത് തന്നെ… വായിനോട്ടം. നാണമില്ലേടാ നിനക്ക്. ഛേ”
സിതാര സിദ്ധാർഥിന്റെ ചെവിയിൽ പിടിച്ച്കിഴുക്കി.
“ശേ എടീ അവനെ വിട്. നിന്റെ അനിയൻ എന്റെ അനിയത്തിയേയല്ലേ വായ്നോക്കിയത്. അതിനിപ്പോൾ എന്താ ???” ശ്യാം അവളെ തടഞ്ഞു.
“ആരാ ഏട്ടാ ഇവരൊക്കെ…???” അപ്പോഴേക്കും ശാലിനി ഇടപെട്ടു ചോദിച്ചു. “ഇത് സിതാര… എന്റെ ക്ലാസ്സ്മേറ്റാണ്. ഇത് സിദ്ധാർഥ് സിതാരയുടെ അനിയൻ. നിന്നെ പോലെ ഫസ്റ്റ് ഇയറാണ്.”
‘ഹ്മ് ഇവനെയല്ലേ ഞാനിന്നലെ കണ്ടത്… എന്റെ സ്വപ്നത്തിൽ ഇവനെപോലെയുള്ള ഒരുത്തനെയാണല്ലോ കാണുന്നത്. ശാലിനി, തന്റെ കരിമിഴികളാൽ അവനെ അടിമുടി നോക്കി… നീണ്ട മുടി, കഴുത്തിൽ കല്ലുള്ള മാല, പിന്നെ ജിമ്മല്ലെങ്കിലും ഉറച്ച ബോഡി.. ഒറ്റനോട്ടത്തിൽ ഒരു ആകർഷണീയമായ വ്യക്തിത്വം. അതെ ഇവൻ അവൻ തന്നെ…
നന്നായിട്ടുണ്ട്, waiting for shalini’s story ❤️?
?❤️ thenks daa kuttaa.
കൊള്ളാം ബ്രോ. ❣️ next part എന്നാണ്?
Next month.. ❤️?✨️
1st week ഇൽ തന്നാൽ നന്നായിരുന്നു ?
the story progressing well.
waiting for the next part.
Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀
കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?
❤️❤️❤️
????
Supper
?
Poli next eapolaaaaaa
നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?
കുമാരേട്ടാ 1st ❤️❤️❤️??
Congratzz 3️⃣? മോനൂ ?✨️❤️