” നോക്കട്ടെ… ഈ ഫിനാൻഷ്യൽ കാര്യങ്ങളൊക്കെ നിന്റെ ആ… ചേച്ചിയാ നോക്കുന്നത്… കിട്ടുന്ന കാശൊന്നും വെറുതെ കളയാൻ അവള് സമ്മതിക്കില്ല…” അവനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“മ്മ്.. എന്നാ ഞാൻ എനിക്ക് വേണ്ട ലാപ്ടോപ്പിന്റെ സ്പെഷ്ഫിക്കേഷൻ പറയാം… ” ജിത്തു അവൻ തുടർന്ന് പറയുന്നതും കേട്ട് കാർ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു.
അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ സിദ്ധാർഥിനെ തിരികെ അവന്റെ വീടീന്റെ ഗേറ്റു വരെയാക്കിയിട്ട് അഗ്നിജിത്ത്, പ്രഭാത് സിറ്റിയിലേക്ക് പോയി…
****************************************
അന്ന് വൈകിട്ട് ഡ്യൂട്ടിയും കഴിഞ്ഞ് റാം വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ സിദ്ധാർഥ് ഗാർഡനിൽ ഉലാത്തിക്കൊണ്ടിരിക്കയായിരുന്നു.
“സിദ്ധു, എന്തായാടാ പോയ കാര്യങ്ങൾ… ചേട്ടൻ എല്ലാം കൃത്യമായിട്ട് ചെയ്തില്ലേ…??? ” റാം കാറിൽ നിന്നെറങ്ങിയിട്ട് സിദ്ധാർഥിന്റെ അടുത്തെത്തി ചോദിച്ചു.
” അതൊക്കെ എല്ലാം സെറ്റാക്കിയിട്ടുണ്ട്… അച്ഛാ.. ഇനി നാളെ കൈയും വീശി കോളേജിലേക്ക് പോയാൽ മതി.. പിന്നേയ് പഠനാവശ്യങ്ങൾക്ക് എനിക്കൊരു ലാപ്ടോപ്പ് മേടിച്ചു തരാമെന്നു ജിത്തുവേട്ടൻ പറഞ്ഞു..”
” ആണോ…! എന്നാലും ചേട്ടന്റെ കാശ് കളയേണ്ട ആവശ്യമില്ലായിരുന്നല്ലോ… എന്നോട് പറഞ്ഞാൽ പോരായിരുന്നോ…” അവനെയും ചേർത്തുപിടിച്ചുകൊണ്ട് റാം വീട്ടിലേക്ക് നടന്നു.
” ഓ ചുമ്മാ.. ഇതൊക്കെ ഒരു രസമല്ലേ അച്ഛാ… പിന്നെ അമ്മ ഇങ്ങനത്തെ കാര്യത്തിന് സമ്മതിക്കൂല്ല…”
“ഹ്മ്മ്… കൊള്ളാം എന്റെ മോന്റെ മനസ്സിലിരിപ്പ്.. എന്തായാലും ഇതൊന്നും അമ്മ അറിയണ്ട കേട്ടോ…” അതിന് മറുപടിയെന്നോണം സിദ്ധാർഥ് റാമിന്റെ നേർക്ക് ഇളിച്ചുകാണിച്ചു.
“അമ്മയെന്തിയേ…???”
” അറിയില്ല… അകത്ത് എന്തോ തിരക്കിട്ട പണിയിലാണ്…”
“മ്മ്.. ഞാനങ്ങോട്ട് ചെല്ലട്ടെ…”
“എന്നാ ശെരി അച്ഛാ. ഞാനിവിടെയൊന്നു നടക്കട്ടെ. വല്ലാതെ ബോറടിക്കുന്നുണ്ട് …” സിദ്ധാർഥ്, റാം വീട്ടിലേക്ക് കേറിപോകുന്നതും നോക്കി നിന്നു.
****************************************
രാത്രിയായപ്പോഴാണ് മിത്രയും, ജിത്തുവും അവരുടെ റെഗുലർ ഉപയോഗത്തിനുള്ള കാറിലും ബൈക്കിലുമായി സഹസ്രമംഗലത്തെത്തുന്നത്…
വാഹനങ്ങൾ കാർപോർച്ചിലിട്ടിട്ട് അവർ, കൈയിൽ ഒരു കൂട്ടം കവറുകളുമായി വീടിനകത്തേക്ക് കേറി.” ചേട്ടാ , ഞാൻ പറഞ്ഞ സാധനം വാങ്ങിയോ…???”
സിദ്ധാർഥ് ലിവിങ്റൂമിൽ വീട്ടുകാരോടൊപ്പം ടി വി പരിപാടികൾ കണ്ടുകൊണ്ടിരിക്കവെ മിത്രയോടാപ്പം അകത്തേക്ക് വന്ന അഗ്നിജിത്തിനെ കണ്ട് ഓടി അവന്റെയടുത്തെത്തി.
നന്നായിട്ടുണ്ട്, waiting for shalini’s story ❤️?
?❤️ thenks daa kuttaa.
കൊള്ളാം ബ്രോ. ❣️ next part എന്നാണ്?
Next month.. ❤️?✨️
1st week ഇൽ തന്നാൽ നന്നായിരുന്നു ?
the story progressing well.
waiting for the next part.
Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀
കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?
❤️❤️❤️
????
Supper
?
Poli next eapolaaaaaa
നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?
കുമാരേട്ടാ 1st ❤️❤️❤️??
Congratzz 3️⃣? മോനൂ ?✨️❤️