❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245

“അതൊന്നും സാരമില്ല.. അവളെന്നല്ല അവളുടെ ചേട്ടൻ തല്ലിയാലും എനിക്ക് പുല്ലാണ്. എനിക്കവളെയൊന്നു പരിചയപ്പെട്ടാൽ മാത്രം മതി.” സിദ്ധാർഥ് ആദമിന്റെ നിർദേശം ചെവികൊണ്ടില്ല.

സിദ്ധാർഥിന്റെ മുഖത്തേക്ക് നോക്കിയിട്ട് അവർ പരസ്പരം നോക്കി.

 ************************************

കോളേജിലെ വലിയ സെമിനാർ ഹാളിൽ ഫണ്ക്ഷൻ നടക്കുകയാണ്…

കോളേജിലെ പിള്ളേളെല്ലാവരും അവിടെയുണ്ടായിരുന്നു… സിദ്ധാർഥ്, ഹാളിന്റെ പുറകുവശത്തെ ബെഞ്ചിൽ കൂട്ടുകാരോടൊപ്പമിരുന്നു അവരുടെ വൈസ് പ്രിൻസിപ്പലായ, ജോൺസൻ തോമസിന്റെ സ്വാഗതപ്രസംഗം കേട്ടുകൊണ്ടിരിക്കുകയാണ്.

അവിടെ ഒന്നാംവർഷ വിദ്യാർഥികളെല്ലാവരും മാത്രമാണ് കൂടുതലും ഉണ്ടായിരുന്നത്. പിന്നെ കുറച്ച് രണ്ടാംവർഷ, മൂന്നാംവർഷ വിദ്യാർഥികളും പരിപാടി കാണാനായി അവിടെ ചുറ്റിപറ്റി നിൽപ്പുണ്ട്. സിദ്ധാർഥ് അക്കൂട്ടത്തിൽ തന്റെ ഏട്ടത്തിയെ കണ്ടു. അവൾ തന്റെ കൂട്ടുകാരോടൊപ്പമാണ്.

പക്ഷേ അവളും ഒരു പയ്യനും കൈകൾ കോർത്ത്, കമിതാക്കളെ പോലെ തമ്മിലൊട്ടി നിൽക്കുന്നതവൻ കണ്ടു… ഇടയ്ക്ക് അവർ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നതും അവൻ കണ്ടു.

‘മ്മ്… കണ്ടിട്ട് എന്തോ വശപിശക് ഉണ്ടല്ലോ ???’ അവൻ അവരോട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഏട്ടത്തിയുടെ അടുത്തേക്ക് നടന്നു.

“ഏട്ടത്തി…”

“ആഹ് അച്ചൂ, നീയെന്താ ഇവിടെ…???” ശ്യാമിനോട്‌ ചേർന്നുനിന്ന് കൊണ്ട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന താര സിദ്ധാർഥിനെ കണ്ട് പരിഭ്രമിച്ച് ശ്യാമിന്റെ കൈയിലെ പിടിവിട്ടിട്ട് ചോദിച്ചു.

“ഇതാരാ താരാ…???” ശ്യാം സിദ്ധാർഥിന്റെ മുഖത്തേക്ക് നോക്കി അവളോട് ചോദിച്ചു.

“എടാ ഇതെന്റെ അനിയനാ.. സിദ്ധാർഥ്.

സിദ്ധു, ഇത് ശ്യാം. എന്റെ ക്ലാസ്സ്‌മേറ്റാണ്.. “

അവൾ സിദ്ധാർഥിനെ ശ്യാമിന് പരിചയപ്പെടുത്തികൊടുത്തു.

“ഓ.. ഹായ്.. സിദ്ധാർഥ്…! സുഖമല്ലേ. സിതാര നിന്നെ കുറിച്ച് എപ്പോഴും പറയാറുണ്ട്.”

“എപ്പോഴും എന്ന് വെച്ചാൽ…???” സിദ്ധാർഥ് ശ്യാമിനെ സംശയത്തോടെ നോക്കി.

“ഹി ഹി അത്.. എപ്പോഴും എന്ന് വെച്ചാൽ, ഇവനെ ഞാൻ എപ്പോഴൊക്കെ കോളേജിൽ വെച്ച് കാണാറുണ്ടോ അപ്പോഴൊക്കെ നിന്നെകുറിച്ച് ഞാനവന് പറഞ്ഞു കൊടുത്തിട്ടുണ്ട്.” സിതാര, ശ്യാമിന്റെ കൈയിൽ ആരും കാണാതെയൊരു നുള്ള് കൊടുത്തു.

15 Comments

  1. നന്നായിട്ടുണ്ട്, waiting for shalini’s story ❤️?

    1. അശ്വിനി കുമാരൻ

      ?❤️ thenks daa kuttaa.

  2. കൊള്ളാം ബ്രോ. ❣️ next part എന്നാണ്?

    1. അശ്വിനി കുമാരൻ

      Next month.. ❤️?✨️

      1. 1st week ഇൽ തന്നാൽ നന്നായിരുന്നു ?

  3. the story progressing well.
    waiting for the next part.
    Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀

    1. അശ്വിനി കുമാരൻ

      കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?

  4. °~?അശ്വിൻ?~°

    ❤️❤️❤️

  5. ❤️Vipin❤️

    Supper

  6. സൂര്യൻ

    ?

  7. Manikuttide chettayi....

    Poli next eapolaaaaaa

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?

  8. ത്രിലോക്

    കുമാരേട്ടാ 1st ❤️❤️❤️??

    1. അശ്വിനി കുമാരൻ

      Congratzz 3️⃣? മോനൂ ?✨️❤️

Comments are closed.