❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245

എല്ലാവരും അവരവർക്കുള്ളത് പങ്കിട്ടെടുത്തു.

“ങ്ങേ..! എന്നാ തീറ്റയാടാ ഇത്…??? പതുക്കെ കുത്തി കേറ്റ്… ഇങ്ങനെയാണെങ്കിൽ നീ ശിവയെ തീറ്റമത്സരത്തിൽ തോല്പ്പിക്കുമല്ലോ…” ജയൻ, സിദ്ധാർഥിനെ കളിയാക്കി.

“ഹ് ഈൗ…?” സിദ്ധാർഥ്, ചിക്കന്റെ കാല് കടിച്ചുപറിച്ചുകൊണ്ടിരിക്കെ ഒരു അളിഞ്ഞ ഇളി ഇളിച്ചു.

“ഹൊ എന്തൊക്കെയായിരുന്നു മോന്റെ ഞായംപറച്ചിലുകൾ …??? ഞാൻ വരുന്നില്ല, ചേച്ചി കണ്ടാൽ പ്രശ്നമാകും, എന്നൊക്കെയായിരുന്നല്ലോ.. ഇപ്പ എങ്ങനിരിക്കന്ന്…” വിഷ്ണു, അവനെ പരിഹസിച്ചു.

“എന്തൊക്കെയായാലും എനിക്ക് ഈ ചിക്കൻ പീസൊന്നും വേണ്ടാ. ബിരിയാണി മതി. ആർക്കേലും വേണോങ്കി എടുത്തോ..!” സത്യ അവരോടായി പ്രഖ്യാപിച്ചു.

“അതെന്താടാ വേണ്ടാത്തത്…???” സിദ്ധാർഥ് ചോദിച്ചു. ” സിദ്ധുവേ, അളിയാ… അവൻ ചിക്കന്റെ ഗ്രേവി മാത്രം കഴിക്കുന്ന നമ്പൂരിപയ്യനാ… കൂടുതലൊന്നും ചോദിക്കാൻ നിക്കരുതേ…” ശിവ അടുത്ത അമ്പ് തൊടുത്തുവിട്ടു.

“ഏഹ്.. ചിക്കന്റെ…? നമ്പൂരിപയ്യൻ…? എന്തൊക്കെയാടാ നീയിയി പറയുന്നേ…” അത് കേട്ട് സിദ്ധുവും ആദമും അന്തം വിട്ടു.

“എടാ പിള്ളേരെ, നമ്മുടെ സത്യലോക് വല്ല്യ ദൈവവിശ്വാസമുള്ള കൂട്ടത്തിലാ. അവനിന്നു വത്രമാണ്. വേണേൽ ചോദിച്ചു നോക്ക് ” ജയസൂര്യ, അവന്മാരോട് പറഞ്ഞു.”ആണോടാ സത്യാ…???” അവന്മാർ ചോദിച്ചതിന് മറുപടിയായി സത്യലോക് അതേയെന്നു തലയാട്ടി.

“എടാ എന്റെ കൂടെപിറപ്പേ, ആ ചിക്കനിങ്ങു എടുത്തേ.. എനിക്കിത് പോരാ…!” ശിവൻ ആ ചിക്കനങ്ങു വാങ്ങിയിട്ട് വെട്ടിവിഴുങ്ങി തുടങ്ങി.

ആ കാഴ്ച കണ്ട് ഒരാളൊഴികെ ബാക്കി എല്ലാവരും ചിരിച്ചു. സിദ്ധാർഥ്…! അവൻ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം പാതിവഴിയിൽ നിർത്തിയിട്ട്, എങ്ങോട്ടോ വായും പൊളിച്ചിരുന്നു നോക്കുകയാണ്.

“എടാ സിദ്ധു.. നീ ഏത് പെണ്ണിന്റെ മുഖത്തേക്ക് നോക്കിനിൽക്കുവാ. കഴിക്കുന്നില്ലേ…???” ആദം അവനെ തട്ടിവിളിച്ചു.

“ഏഹ് എന്തെ..???” അവൻ ഞെട്ടിക്കൊണ്ട് ചോദിച്ചു. ” നീ ഏത് പെങ്കൊച്ചിനെയാ വായിനോക്കിക്കൊണ്ടിരുന്നത് ???”

“അത് പിന്നെ ഞാൻ… ദോ അവളെ…” സിദ്ധാർഥ്, ഹാളിലുള്ള ഒരു ടേബിളിന്റെ ഭാഗത്തേക്ക് ചൂണ്ടികാണിച്ചിടത്തേക്ക് അവർ നോക്കി. അവരുടെ മുന്നിലുള്ള ടേബിളിൽ അവിടെയൊരു സുന്ദരിപെണ്ണ്, അവളുടെ കൂട്ടുകാരികളോടൊത്ത് ഭക്ഷണം കഴിക്കുന്നതാണ് അവർ കണ്ടത്.

15 Comments

  1. നന്നായിട്ടുണ്ട്, waiting for shalini’s story ❤️?

    1. അശ്വിനി കുമാരൻ

      ?❤️ thenks daa kuttaa.

  2. കൊള്ളാം ബ്രോ. ❣️ next part എന്നാണ്?

    1. അശ്വിനി കുമാരൻ

      Next month.. ❤️?✨️

      1. 1st week ഇൽ തന്നാൽ നന്നായിരുന്നു ?

  3. the story progressing well.
    waiting for the next part.
    Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀

    1. അശ്വിനി കുമാരൻ

      കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?

  4. °~?അശ്വിൻ?~°

    ❤️❤️❤️

  5. ❤️Vipin❤️

    Supper

  6. സൂര്യൻ

    ?

  7. Manikuttide chettayi....

    Poli next eapolaaaaaa

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?

  8. ത്രിലോക്

    കുമാരേട്ടാ 1st ❤️❤️❤️??

    1. അശ്വിനി കുമാരൻ

      Congratzz 3️⃣? മോനൂ ?✨️❤️

Comments are closed.