❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245

“ശ്ശെടാ…! പണികിട്ടിയല്ലോ… മൂഞ്ചി…” അവന്മാർ മൂവരും മുഖത്തോട് മുഖം നോക്കിയിട്ട് ക്ലാസിനു പുറത്തേക്ക് നടന്നു.

*************************************

ഉച്ചയായി…

അന്ന് ഫസ്റ്റ് ഡേ ആയത് കൊണ്ട് ഉച്ചയ്ക്ക് ഇന്റർവെൽലിനു ശേഷം ഒരു പ്രോഗ്രാം പറഞ്ഞിട്ടുണ്ടായിരുന്നു. ഇന്റർവെൽ സമയത്ത് പുറത്തിറങ്ങിയപ്പോഴാണ് ശിവ അവനെ കാന്റീനിലേക്ക് വിളിച്ചത്…

“എടാ നീ കാന്റീനിലേക്ക് വരുന്നോ…??? സെറ്റ് സ്ഥലമാണ്. നമ്മൾക്കൊരു ദം ബിരിയാണിയൊക്കെ തട്ടിയിട്ട് പ്രോഗ്രാമിന് പോകാം. ഇവാനൊഴികെ ബാക്കി ബോയ്സ് എല്ലാവരുമുണ്ട്…”

ആദമിന്റെ ചിലവായിരുന്നു അത്. അവന്റെ വാപ്പ, അമീർ ഷാ, അറിയപ്പെടുന്ന ഒരു ബിസ്സിനെസ്സ്മാനാണ്. അത് കൊണ്ട് തന്നെ ആദമിന് പൈസ ഒരു വിഷയമേ അല്ലായിരുന്നു.

“ഇല്ല ഞാൻ വരുന്നില്ലടാ” സിദ്ധു സ്ഥിരം പല്ലവി മുഴക്കി.

“തൊടങ്ങി… വരുന്നില്ല പോലും.. നീയല്ലേടാ പറഞ്ഞത്.. ഉച്ചയ്ക്ക് വരാമെന്ന് എന്നിട്ടിപ്പോ…” ജയസൂര്യയ്ക്ക് ദേഷ്യം വന്നു. “അതല്ലടാ ചേച്ചിയെങ്ങാനും കണ്ടാലോ.. ” “എന്തേ ചേച്ചി, നിന്നെ കണ്ടാൽ പിടിച്ച് വിഴുങ്ങോ…???”

“വെറുതേ ഒഴിവ് പറയാതെ വാടാ…” വിഷ്ണു, സിദ്ധുവിന്റെ തോളിൽ കയ്യിട്ടുകൊണ്ട് അവന്മാരോടൊപ്പം കാന്റീനിലേക്ക് കൊണ്ടുപോയി.

ക്യാന്റീനിൽ…

അവർ ആറു പേരും ഒരു ടേബിളിന് ചുറ്റും ഇരുന്നു. അപ്പോഴേക്കും ഓർഡറെടുക്കുന്ന ചേട്ടൻ അങ്ങോട്ട്‌ വന്നു.

“എന്നതാ നിങ്ങൾക്ക് വേണ്ടത്…??? “

ആദം : “ചേട്ടാ, മൂന്നു പ്ലേറ്റ് ബിരിയാണി…”

ഓർഡറെടുത്ത ശേഷം, അയാൾ അവർക്കുള്ളത് എടുക്കാനായി പോയി.

“എടാ മൂന്നു പ്ലേറ്റ് ബിരിയാണി, നമ്മൾക്കെല്ലാവര്ക്കും കൂടെ തികയോ…???” ഭക്ഷണപ്രിയനായ ശിവ, ആദമിനോട് ചോദിച്ചു.

ആദം : ഹ്മ്മ് തികയോന്നോ…??? എടാ ഇവിടത്തെ ഒരു പ്ലേറ്റ് ബിരിയാണി തന്നെ രണ്ട് പേർക്ക് കഴിക്കാനുള്ളതിൽ കൂടുതലുണ്ട്. അപ്പൊപിന്നെ 3 പ്ലേറ്റ് എങ്ങനെ തികയാതിരിക്കും. സൂപ്പർ സാനമാണത്. പറയാതിരിക്കാതെ വയ്യ.?

സത്യ : “ഹോ നിനക്കിത് എങ്ങനെ അറിയാം…??? സത്യം പറയടാ. നീ ഇവിടെന്നു ഇത് കഴിച്ചിട്ടുണ്ട്. അല്ലാതെ നീയിങ്ങനെ പറയില്ല.”

“ഓ ടാ… ഞാൻ പണ്ട് അബ്ദാലിന്റെ കൂടെ കോളേജിൽ വന്നപ്പോൾ കഴിച്ചിട്ടുണ്ട്.. ” ആദം വിശദീകരിച്ചു. അപ്പോഴേക്കും സപ്ലൈയർ ചേട്ടൻ അവരാവശ്യപ്പെട്ട സാധനങ്ങൾ നൽകി.

15 Comments

  1. നന്നായിട്ടുണ്ട്, waiting for shalini’s story ❤️?

    1. അശ്വിനി കുമാരൻ

      ?❤️ thenks daa kuttaa.

  2. കൊള്ളാം ബ്രോ. ❣️ next part എന്നാണ്?

    1. അശ്വിനി കുമാരൻ

      Next month.. ❤️?✨️

      1. 1st week ഇൽ തന്നാൽ നന്നായിരുന്നു ?

  3. the story progressing well.
    waiting for the next part.
    Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀

    1. അശ്വിനി കുമാരൻ

      കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?

  4. °~?അശ്വിൻ?~°

    ❤️❤️❤️

  5. ❤️Vipin❤️

    Supper

  6. സൂര്യൻ

    ?

  7. Manikuttide chettayi....

    Poli next eapolaaaaaa

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?

  8. ത്രിലോക്

    കുമാരേട്ടാ 1st ❤️❤️❤️??

    1. അശ്വിനി കുമാരൻ

      Congratzz 3️⃣? മോനൂ ?✨️❤️

Comments are closed.