❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245

“എടാ സിദ്ധുവേ, അളിയാ വാ… നമ്മൾക്ക് പുറത്തോട്ടൊക്കെ പോയി കോളേജോക്കെ കണ്ടിട്ടു വരാം…” സിദ്ധാർഥിനെ ജയസൂര്യയെന്ന ജയൻ, വിളിച്ചു. ഈ പറയുന്ന ജയൻ ത്രിശങ്കൂസുകളുടെ അടുത്ത ചെങ്ങാതിയാണ്.

“ഞാനില്ലടാ ജയാ… നീ ബാക്കിയുള്ളവരോടൊപ്പം പോയിട്ട് വാ.”

” അതെന്ത് പരിപാടിയാടാ…കോളേജിൽ നീ അടയിരിക്കാനാണോ വരുന്നത്.. ഇങ്ങു വന്നെടാ…” ആദം അവനെ സ്നേഹപൂർവ്വം ശകാരിച്ചു.

“അതല്ലടാ ഒരു മൂഡ്‌ തോന്നുന്നില്ല… ഉച്ചയ്ക്ക് ഇറങ്ങാം അതാകുമ്പോൾ ടൈം ഉണ്ടല്ലോ…” സിദ്ധാർഥ് ഒഴിഞ്ഞു മാറാൻ നോക്കി.

“മ്മ് എന്നാ നീ ഇങ്ങനെ ഇരുന്നോ.. എടാ ത്രിശങ്കൂസുകളെ, വരുന്നില്ലേ…???”

“എടാ ജയാ… ഞങ്ങൾ നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ടടാ അങ്ങനെ വിളിക്കരുതെന്നു… എത്ര പറഞ്ഞാലും കേൾക്കില്ല..” വിഷ്ണു അവനോട് ദേഷ്യപ്പെട്ടു. “എടാ ഇവനെ പാരയെന്ന് വിളിക്കുന്നതിൽ കാര്യമുണ്ടെന്നു മനസ്സിലായില്ലേ…” സത്യ ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് അവിടെ ഇരിപ്പുണ്ടായിരുന്നു.

അതേസമയം ശിവയാകട്ടെ, ക്ലാസ്സിലെ പെൺകുട്ടികളോട് അവന്റെ താണ്ഡവം പ്രദർശിപ്പിക്കുകയാണ്… നല്ല അസ്സല് കോഴിത്തരം… അവൻ വളരെ പെട്ടന്നാണ് അവരെ കൈയ്യിലെടുത്തത്.

ശിവനെ വിഷ്ണു വിളിച്ചെങ്കിലും അവൻ വരുന്നില്ലെന്ന് പറഞ്ഞു. അല്ലെങ്കിലും സ്വർഗം കിട്ടിയവന് വേറൊന്നും വേണ്ടല്ലോ… അതോണ്ട് ബാക്കിയുള്ളവന്മാർ പുറത്തേക്കും പോയി.

” എടാ ഇവാനെ നീയെന്താ പുറത്തോട്ട് പോകാതിരുന്നത്…” സിദ്ധാർഥ് ചോദിച്ചു.

“ഓ എന്നിക്കതിലൊന്നും താല്പര്യമില്ലടാ മച്ചാനെ…” അവനൊരു പുസ്തകത്തിൽ ശ്രദ്ധ കൊടുക്കുകയാണ്. ഏതോ ഇംഗ്ലീഷ് ബുക്കാണത്. സിദ്ധാർഥ് അതിന്റെ പുറംചട്ടയിലെ പേര് വായിച്ചു…

‘The Alchemist – paulo Coelho’ ‘ഓഹ് വായനാപ്രേമി… കൊള്ളാം നടക്കട്ടെ.. നടക്കട്ടെ’. സിദ്ധാർഥ് ഇവാനെ നോക്കി ആത്മഗതം പറഞ്ഞു. അപ്പോഴേക്കും ബെല്ലടിക്കുകയും പുറത്തേക്ക് പോയവന്മാർ ക്ലാസ്സിലേക്ക് വരുകയും ചെയ്തു. പക്ഷേ ഇന്റർവെൽ കഴിഞ്ഞിട്ടും ശിവന്റെ താണ്ഡവത്തിന് ശമനമില്ലായിരുന്നു. അവൻ അവരുടെ പിന്നാലെ കൂടിയിരിക്കുകയാണ്.

15 Comments

  1. നന്നായിട്ടുണ്ട്, waiting for shalini’s story ❤️?

    1. അശ്വിനി കുമാരൻ

      ?❤️ thenks daa kuttaa.

  2. കൊള്ളാം ബ്രോ. ❣️ next part എന്നാണ്?

    1. അശ്വിനി കുമാരൻ

      Next month.. ❤️?✨️

      1. 1st week ഇൽ തന്നാൽ നന്നായിരുന്നു ?

  3. the story progressing well.
    waiting for the next part.
    Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀

    1. അശ്വിനി കുമാരൻ

      കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?

  4. °~?അശ്വിൻ?~°

    ❤️❤️❤️

  5. ❤️Vipin❤️

    Supper

  6. സൂര്യൻ

    ?

  7. Manikuttide chettayi....

    Poli next eapolaaaaaa

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?

  8. ത്രിലോക്

    കുമാരേട്ടാ 1st ❤️❤️❤️??

    1. അശ്വിനി കുമാരൻ

      Congratzz 3️⃣? മോനൂ ?✨️❤️

Comments are closed.