❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245

“പെട്ടന്ന് കോളേജിലെ ഫസ്റ്റ് ബെൽ മുഴങ്ങി…

ആ ബെല്ലടിച്ചല്ലോ…ഇനി പ്രയറും കൂടെ കഴിഞ്ഞിട്ട് ക്ലാസ്സ്‌ തുടങ്ങും…” ഐസക് അഭിപ്രായപ്പെട്ടു.

പ്രയർ കഴിഞ്ഞ് അവിടേക്ക് അവരുടെ ടീച്ചർ കടന്ന് വന്നു…. ടീച്ചറിനെ കണ്ടതോടെ കാക്കകളെ പോലെ ചിലച്ചുകൊണ്ടിരുന്ന പെൺകുട്ടികളുൾപ്പടെ എല്ലാവരും ബഹുമാനത്തോടെ എഴുനേറ്റു നിന്ന്, “ഗുഡ് മോർണിംഗ് ടീച്ചർ…” എന്ന് പറഞ്ഞു.

‘ ഇവരെ ഞാൻ,ഇന്നലെ ഇന്റർവ്യൂലൊന്നും കണ്ടില്ലല്ലോ…’ അവരെ കണ്ട സിദ്ധാർഥ് ആലോചിച്ചു.

ടീച്ചർ : ഗുഡ് മോർണിംഗ് കുട്ടികളേ… ഞാനാണ് നിങ്ങളുടെ ഹെഡ്…”

“ങ്ങേ… തലയോ…! ടീച്ചറെ, ഞങ്ങൾക്ക് ആൾറെഡി ഒരു തലയുണ്ട് … ഇനി എക്സ്ട്രാ തലയൊന്നും വേണ്ടാ…” അവർ പറഞ്ഞു മുഴപ്പിക്കുന്നതിനു മുന്നേ ഗേൾസിന്റെ ഭാഗത്തു നിന്നൊരാൾ കമന്റടിച്ചതോടെ ക്ലാസ്സിൽ പൊട്ടി ചിരിയുയർന്നു….

“മിക്കവാറും നിന്റെ തലയൊന്നും ശെരിക്ക് പ്രവർത്തിച്ചില്ലെങ്കിൽ എന്റെ തല, എക്സ്ട്രാ വേണ്ടി വരും കേട്ടോ …” അവരൽപ്പം പരിഹാസത്തോടെ മറുപടി പറഞ്ഞു…

” സാധാരണ ബോയ്സൊക്കെയാണല്ലോ ഇങ്ങനെ പറയാറ്… എന്തിയേ ക്ലാസ്സിലെ ബോയ്സൊക്കെ… പഴയ ബാച്ചിനെ പോലെ അവര് ലേറ്റ്കമ്മേഴ്‌സ് ആണോ…”

അവർ സിദ്ധാർഥിനോടും ഐസക്കിനോടുമായി തുടർന്നു ചോദിച്ചു. ” ആ… അറിയത്തില്ല ടീച്ചറെ… ” ഐസക്, മറുപടി പറഞ്ഞിട്ട് സിദ്ധാർഥിന്റെ മുഖത്തോട്ടു നോക്കി.

“May We Come in Teacherrr…” പെട്ടന്നു പുറത്ത് വാതിലിനടുത്ത്, വായ്ത്താരി മൂളിക്കൊണ്ട് അഞ്ച് തലകൾ പ്രത്യക്ഷപ്പെട്ടു…! അവർ, ‘അകത്ത് കേറട്ടോ’യെന്ന് ടീച്ചറിനോട് പിന്നെയും ആവർത്തിച്ചു.

“ഓ കേറ്…നിങ്ങൾക്ക് ഇന്നെങ്കിലും കൃത്യസമയത്ത് വന്നൂടായിരുന്നോ… എല്ലാം പഴയ പിള്ളേരെ പോലെ കണക്കാ… ഫസ്റ്റ് ദിവസം തന്നെ ഇങ്ങനെയായാൽ പിന്നീട് ബാക്കിയങ്ങോട്ട് എന്തായിരിക്കുമെന്നു ഞാൻ പറയുന്നില്ല… നിന്ന് മിഴിച്ചു നോക്കാതെ കേറിയിരിക്കിൻ പിള്ളേരെ…” അവർ, അവന്മാരോട് ചൂടായി…

കേൾക്കേണ്ട താമസം അവന്മാർ ഓരോത്തരായി, ക്ലാസ്സിലേക്ക് കേറി. ഒരാൾ സിദ്ധാർഥിന്റെ ബെഞ്ചിലും ബാക്കിയുള്ളവമ്മാർ ബാക്കിലെ 2 ബെഞ്ചുകളിലുമായി പോയിരുന്നു.

അവന്മാരെ കണ്ട പെൺപിള്ളേരുടെ ശ്രദ്ധ അങ്ങോട്ടായി. മൊത്തം അഞ്ചുപേർ വന്നതിൽ, രണ്ടു പേരുടെ മേലായിരുന്നു അവരുടെ കണ്ണുകൾ മുഴുവൻ.

15 Comments

  1. നന്നായിട്ടുണ്ട്, waiting for shalini’s story ❤️?

    1. അശ്വിനി കുമാരൻ

      ?❤️ thenks daa kuttaa.

  2. കൊള്ളാം ബ്രോ. ❣️ next part എന്നാണ്?

    1. അശ്വിനി കുമാരൻ

      Next month.. ❤️?✨️

      1. 1st week ഇൽ തന്നാൽ നന്നായിരുന്നു ?

  3. the story progressing well.
    waiting for the next part.
    Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀

    1. അശ്വിനി കുമാരൻ

      കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?

  4. °~?അശ്വിൻ?~°

    ❤️❤️❤️

  5. ❤️Vipin❤️

    Supper

  6. സൂര്യൻ

    ?

  7. Manikuttide chettayi....

    Poli next eapolaaaaaa

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?

  8. ത്രിലോക്

    കുമാരേട്ടാ 1st ❤️❤️❤️??

    1. അശ്വിനി കുമാരൻ

      Congratzz 3️⃣? മോനൂ ?✨️❤️

Comments are closed.