❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245

സിദ്ധാർഥ് അവന്റെ ക്ലാസ്സിൽ കേറിയിട്ട് അവിടെയുള്ള സെറ്റപ്പൊക്കെ നോക്കികൊണ്ട് അവന്റെ മുന്നിലുണ്ടായിരുന്ന രണ്ടു സെറ്റ് ബെഞ്ചുകളിലെ ആദ്യത്തെ നിരയിൽ കേറിയിരുന്നു. സാമാന്യം നല്ല വലുപ്പമുള്ള ക്ലാസ്സ്‌ റൂമായിരുന്നു അത്. ഒരു പ്രൊജക്ടർ സ്ക്രീൻ, ബ്ലാക്‌ബോർഡ്, തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും അവിടെയുണ്ടായിരുന്നു.

സിദ്ധാർഥ് ക്ലാസ്സിൽ കേറുമ്പോൾ രണ്ടു പെൺകുട്ടികൾ ഒരു ബാക്ക്ബെഞ്ചിലിരുന്ന് സംസാരിക്കുണ്ടായിരുന്നു. അവൻ ഫസ്റ്റ് ബെഞ്ചിലിരുന്നത്തോടെ അവർ അവനെ വിളിച്ചു…

“ഹേയ്.. സിദ്ധാർഥ്… ഇങ്ങോട്ട് നോക്കിയേ…” ” ങ്ങേ… അതാരാ ” അവൻ തിരിഞ്ഞു നോക്കി. അപ്പുറത്തെ സൈഡിലെ ബെഞ്ചിലിരിക്കുകയായിരുന്ന അവർ അവനെ നോക്കി പുഞ്ചിരിച്ചു. അവൻ തിരിച്ചും.

“ഹായ്… ഹലോ. നിങ്ങളെ ഇന്നലെ അഡ്മിഷന് കണ്ടായിരുന്നല്ലോ … പേരെന്താ…??? “

” എന്റെ പേര് ഷിബിന.. ഇവളുടെ പേര് അനീഷ…” അവർ സ്വയം പരിചയപ്പെടുത്തി. “മ്മ്.. ഓക്കേ …”

“എവിടാ വീട്…???”

” ഇവിടെത്തന്നാ..തൃശൂർ പ്രദ്യോതനപുരം… നിങ്ങളുടെയോ…??? “

“സെയിം പിച്ച്… തൃശൂർ. ദാ ഇവള് മാത്രം അയൽ ഡിസ്ട്രിക്ട് ആണ്… പാലക്കാട്‌ ” ഷിബിന, അനീഷയെ ഉദ്ദേശിച്ചുകൊണ്ട് പറഞ്ഞു.

അപ്പോഴാണ് ക്ലാസ്സിലേക്ക് ഒരു പെൺപട ഇരച്ചുകേറി വന്നത്…!

“എന്താ ഇത്‌… പെൺപിള്ളേരുടെ പടയോ…??? “അവൻ അന്തംവിട്ടു നോക്കി.

ക്ലാസ്സിലേക്ക് കേറിവന്ന പെൺകൂട്ടം, അവനെ ഒരു നിമിഷത്തേക്ക് നോക്കിയിട്ട് അപ്പുറത്ത് ഒഴിഞ്ഞു കിടക്കുകയായിരുന്ന ബെഞ്ചുകളിൽ പോയിരുന്നു… എന്നിട്ടോ എല്ലാം കൂടെ സംസാരവും തുടങ്ങി.

അപ്പോഴാണ് രണ്ടുപേർ… ഒരു പയ്യനും, പെൺകുട്ടിയും അവിടേക്ക് വന്നത്. രണ്ടുപേർക്കും ഒരേ കളർ പാട്ടേർണിലുള്ള ഡ്രെസ്സായിരുന്നു. അതിലെ പയ്യൻ അവളോട് ഗേൾസിന്റെ ഭാഗത്തേക്ക് പോയിയിരിക്കാൻ പറഞ്ഞിട്ട്, സിദ്ധാർഥിന്റെയടുത്ത് ഇരുന്നു.

” ഹായ് ബ്രോ…”

“ഹായ് മച്ചാനെ… എന്താ മച്ചാന്റെ പേര്…”

” സിദ്ധാർഥ്… നിന്റെയോ…??? “

” ഹൊ ബുദ്ധന്റെ പര്യായമാണല്ലോ മച്ചൂ… എന്റെ പേര് ഇവാൻ ആന്റണി. “

അവർ കൈകൊടുത്ത് പരിചയപ്പെട്ടു. ഇവാന്റെ സ്വദേശം തിരുവനന്തപുരമാണ്… അവന്റെ ഇരട്ട സഹോദരി, ഐറീനാ ആന്റണിയും അതേ ക്ലാസ്സിൽ പഠിക്കുന്നുണ്ട്…

15 Comments

  1. നന്നായിട്ടുണ്ട്, waiting for shalini’s story ❤️?

    1. അശ്വിനി കുമാരൻ

      ?❤️ thenks daa kuttaa.

  2. കൊള്ളാം ബ്രോ. ❣️ next part എന്നാണ്?

    1. അശ്വിനി കുമാരൻ

      Next month.. ❤️?✨️

      1. 1st week ഇൽ തന്നാൽ നന്നായിരുന്നു ?

  3. the story progressing well.
    waiting for the next part.
    Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀

    1. അശ്വിനി കുമാരൻ

      കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?

  4. °~?അശ്വിൻ?~°

    ❤️❤️❤️

  5. ❤️Vipin❤️

    Supper

  6. സൂര്യൻ

    ?

  7. Manikuttide chettayi....

    Poli next eapolaaaaaa

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?

  8. ത്രിലോക്

    കുമാരേട്ടാ 1st ❤️❤️❤️??

    1. അശ്വിനി കുമാരൻ

      Congratzz 3️⃣? മോനൂ ?✨️❤️

Comments are closed.