❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️
Author : [??????? ????????]
[Previous Part]
” ങാ മതി മതി. ഞാൻ വണ്ടി ഓടിക്കാൻ പോവാ. പിടിച്ചിരുന്നോണം ” ശ്യാം ശാലിനിയുടെ സംസാരത്തിനു തടയിട്ടു കൊണ്ട് ബൈക്ക് അവിടെ നിന്നും എടുത്തു.
“മുറുക്കെ പിടിക്കണോ ഏട്ടാ…” ശാലിനി ശ്യാമിന്റെ തോളിൽ കൈ കൊരുത്ത്, മുറുക്കെ പിടിച്ചു കൊണ്ട് ചോദിച്ചു.
” മ്മ് മുറുക്കെ പിടിച്ചോ…” ശ്യാം എന്നിട്ട് ബൈക്കിന്റെ സ്പീഡ് കൂട്ടി.
ശ്യാമിന്റെ ബുള്ളറ്റ്, അവരെയും കൊണ്ട് റോഡിലൂടെ കുതിച്ചു പാഞ്ഞു…
****************************************
തുടരുന്നു…
” എടാ, നിനക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്… തലവേദനയൊക്കെ മാറിയോ…”
വീട്ടിലേക്ക് കാർ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കെ അഗ്നിജിത്ത് സിദ്ധാർഥിനോട് ചോദിച്ചു.
” ഇപ്പോൾ കുഴപ്പമില്ല ജിത്തുവേട്ടാ തലവേദന കുറവുണ്ട്…” സിദ്ധാർഥ് ബാക്സീറ്റിൽ ചാരി കിടന്നു കൊണ്ട് പുറത്തെ കാഴ്ചകൾ കാണുകയാണ്.
” പിന്നെ… ഇന്റർവ്യൂ ഒക്കെ എങ്ങനെയുണ്ടായിരുന്നു… അവര് നിന്നോടെന്തൊക്കെ ചോദിച്ചു..”
“അതിന് അത് ഇന്റർവ്യൂ ഒന്നുമല്ലായിരുന്നു… വെറുതെ ഞങ്ങളെ ഗ്രൂപ്പായിട്ട് ഹാളിൽ ഇരുത്തി ഞങ്ങളുടെ മുന്നിൽ വെച്ച് അവര് സർട്ടിഫിക്കറ്റൊക്കെ സർട്ടിഫെ ചെയ്തിട്ട് ഓരോ ചോദ്യവും ചോദിച്ചിട്ട് അങ്ങ് വിടും…”
” ആഹാ ബെസ്റ്റ്… അപ്പൊ അങ്ങനെയാണോ.. ഞാൻ വിചാരിച്ചു നല്ല സ്ട്രിക്ട് ആയിരിക്കുമെന്ന്. ഏതോ കൊമ്പത്തെ കോളേജാണെന്നു പറഞ്ഞിട്ട്…??? ” അഗ്നിജിത്ത് അവനെ കളിയാക്കി.
“ഹി ഹി…അതിന് ചേട്ടനോടാരെങ്കിലും ഇത് കൊമ്പത്തെ കോളേജ് ആണെന്ന് പറഞ്ഞോ… ടീച്ചേഴ്സിന്റെ സ്വഭാവം ഇങ്ങനെയാണെങ്കിൽ അവിടെ പഠിക്കുന്ന പിള്ളേരുടെ സ്വഭാവം എന്തായിരിക്കും.. “
ജിത്തുവിന്റെ ചോദ്യം കേട്ട് സിദ്ധാർഥിനു ചിരിയാണ് വന്നത്…
” ങും അതും ശെരിയാ… ആട്ടെ ടീച്ചേർസ് നിങ്ങളോട് എന്തെങ്കിലും ഉറപ്പായിട്ടും കോളേജിലേക്ക് കൊണ്ടു വരണമെന്ന് വല്ലതും പറഞ്ഞോ…”
” ആ…അതെ ഒരു ടീച്ചർ, ലാപ്ടോപ്പ് പറയുന്ന ടൈമിലൊക്കെ കൊണ്ടുവരണമെന്ന് പറഞ്ഞായിരുന്നു; ആ ത്രിശങ്കൂസിനൊക്കെ ലാപ്ടോപ്പ് ഓരോന്ന് വീതമുണ്ട്… എനിക്ക് മാത്രം ലാപ്ടോപ്പില്ല…” അവൻ വിഷമത്തോടെ പറഞ്ഞു.
“അച്ചോടാ.. എന്റെ മോനുസ് അപ്പോൾ, ഇത്രയും കാലം ലാപ്ടോപ്പൊന്നും ഇല്ലാതെയാണോ പഠിച്ചത്…???” അവന്റെ പരിഭവം പറച്ചിൽ കേട്ട് ജിത്തുവിന് ചിരിപൊട്ടി.
“പ്ലീസ് ചേട്ടാ എനിക്കൊരു ലാപ്ടോപ്പ് മേടിച്ചു തരുമോ…പ്ലീസ്” എന്നാൽ സിദ്ധാർഥ് നിർബന്ധം പിടിച്ചുകൊണ്ടിരുന്നു.
നന്നായിട്ടുണ്ട്, waiting for shalini’s story ❤️?
?❤️ thenks daa kuttaa.
കൊള്ളാം ബ്രോ. ❣️ next part എന്നാണ്?
Next month.. ❤️?✨️
1st week ഇൽ തന്നാൽ നന്നായിരുന്നു ?
the story progressing well.
waiting for the next part.
Oru kaaryam chodikkatte – aa stone nte spare orennam kittumo? 😀
കിട്ടുമോന്നു നോക്കട്ടെ. അതൊരു Rare Stone ആണ്.. ?
❤️❤️❤️
????
Supper
?
Poli next eapolaaaaaa
നെക്സ്റ്റ് മാസം എന്തായാലും ഉണ്ടാകും bro… ❤️✨️?
കുമാരേട്ടാ 1st ❤️❤️❤️??
Congratzz 3️⃣? മോനൂ ?✨️❤️