❤️മിണ്ടാപ്പൂച്ച❤️ [ᎷᎡ.LOVE] 184

10മാസം തികഞ്ഞു അവൾ ഒരു പെൺ കുഞ്ഞിന് ജന്മം നൽകി എങ്കിലും ആ മുഖം അപ്പോഴും തെളിഞ്ഞില്ല. തന്നെപ്പോലെ തന്റെ മോളും സംസാര ശേഷി ഇല്ലാത്തവൾ  ആകുമോ… ഞാൻ അനുഭവിച്ച വേദന എന്റെ കുഞ്ഞും അനുഭവിക്കെണ്ടി വരുമോ… ആശുപത്രി കട്ടിലിൽ കിടന്ന് കണ്ണ് നിറക്കുന്ന അവളുടെ കൈ പിടിച്ചു അവൻ ആശ്വാസിപ്പിക്കുമ്പോൾ ഒന്ന് വാവിട്ട് ഉച്ചത്തിൽ കരഞ്ഞു തീർക്കാൻ പോലും ആകാതെ അവൾ അവന്റെ കരങ്ങളിൽ മുറുകെ പിടിച്ചു കുറെ നേരം അങ്ങനെ കിടന്നു.

 

വർഷങ്ങൾ രണ്ട് കഴിഞ്ഞു, മോൾ ഇപ്പോഴും ഒന്നും സംസാരിചില്ല. കാണുന്നവരും കേട്ടവരും എല്ലാം അവനെ കുറ്റം പറഞ്ഞു കൊണ്ടിരുന്നു

“അവനോട് കെട്ടുംബോഴേ പറഞ്ഞതാ, ഇനീ അനുഭാവിക്ക്… “കല്യാണ സദസ്സുകളിളും മറ്റും അവനെ പരിഹസിക്കുന്നതു കണ്ട് അവൾ പൊട്ടിക്കരഞ്ഞു. അവളെയും മോളെയും ഉപേക്ഷിക്കാൻ വരെ അവൾ പറഞ്ഞു.

അപ്പോഴും നിറഞ്ഞൊഴുകുന്ന അവളുടെ  മിഴികൾ  തുടച്ചു കൊണ്ട് അവളെ  അവനിലേക് ചേർത്ത് പിടിച്ചു.

അങ്ങനെ ഒരു സായാഹ്നം, ഗേറ്റിനു പുറത്ത് അനുവിന്റെ രൂപം തെളിഞ്ഞപ്പോഴേക്കും കുട്ടിയേയും പിടിച്ചു അവൾ അങ്ങോട്ടേക്ക് ഓടി. അവനെ കെട്ടി പിടിച്ചു കരഞ്ഞു, അവളുടെ കണ്ണീർ കണ്ട് ഭയത്തോടെ അവൻ ആവർത്തിച്ചു ചോദിച്ചു

 

“എന്താ എന്ത് പറ്റി…”

 

കുഞ്ഞിനെ അവന്റെ കയ്യിലെക്ക് നൽകി കൈ കൊണ്ട് താളം കാട്ടി കുട്ടി സംസാരിച്ചത്തിന്റെ സന്തോഷം പങ്ക് വെച്ച് തീരും മുന്നേ അവന്റെ തോളിൽ ഇരുന്ന മോൾ അമ്മയെ നോക്കി പുഞ്ചിരിച്ചു കൈ വീശി  വിളിച്ചു.

32 Comments

  1. All the very best for the next story!!!

    1. Thanks for the support❤️❤️

  2. നന്നായിരുന്നു

    1. Thanks❤️❤️

  3. തുടക്കം അല്ലേ എന്നിട്ടും ഇത്രയും നന്നായി മനോഹരമായി ഭാഷയിൽ അക്ഷരതെറ്റുകൾ ഇല്ലാതെ എഴുതിയല്ലോ അതുകൊണ്ട് ഇനിയും മനോഹരമായി എഴുതാൻ സാധിക്കും.

    1. താങ്ക്സ് മച്ചാനെ… നല്ല വാക്കുകൾക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ ???

  4. വെറും നാല് പേജിൽ ഇത്രയും നല്ലൊരു കഥ എഴുതാൻ പറ്റും എങ്കിൽ നീ വലിയവനാടാ❤️
    ഇനിയും നിന്നിൽ നിന്ന് ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നു

    എന്ന് സ്വന്തം മണ്ടൻ

    1. സമയവും ആശയങ്ങളും ഉണ്ടെങ്കിൽ തീർച്ചയായും എഴുതാൻ ശ്രമിക്കാം .❤️❤️❤️❤️❤️

  5. ഒത്തിരി ishtayitto. പൂർണ്ണത വരാത്ത് പോലെ . എന്തായാലും നന്നായിരുന്നു.
    Snehathode ❤️

    1. ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ വളരെ സന്തോഷം തുടക്കക്കാരനന്ന നിലയിലുള്ള പോരായ്മകളുണ്ട്. നല്ല വാക്കുകൾക്ക് ❤️❤️❤️

      1. Nice!!!

        All the best for the next story!!!

  6. കൊള്ളാം നല്ല ഒരു രചന ❤️
    എപ്പോഴും എന്തിലും പൂര്‍ണരാണ് എന്ന് അഹങ്കാരിക്കുന്ന മനുഷ്യര്‍ക്ക് ചിലപ്പോള്‍ ഒരു തമാശ ആണ് ഇത്തരം ജീവിതങ്ങള്‍
    മറ്റൊരു കഥയുമായി വരൂ

    1. താങ്ക്സ് Dd…. തീർച്ചയായും നല്ല ആശയങ്ങൾ മനസ്സിൽ വരുന്ന സമയം പുതിയ കഥയുമായ് വരാം

    1. ❤️❤️❤️

  7. നിധീഷ്

    ♥♥♥♥

  8. ❤️❤️❤️ ശ്രമിക്കാം

  9. നല്ല തീം നന്നായി തുടങ്ങി വളരെ വേഗത്തിൽ തീർത്തത് പോലെ ആയി. അല്പം കൂടി detailing like അവളെ കെട്ടേണ്ടി വന്ന സാഹചര്യം, കുട്ടി അമ്മേ എന്ന് വിളിക്കുന്നതിന്‌ ഒരു സംഭവം ഇതൊക്കെ ഉണ്ടായിരുന്നെങ്കിൽ ഇതിലും നന്നായേനെ.ഒരു തുടക്കക്കാരനിൽ നിന്നും വന്ന കുറച്ചു കുറവുകൾ ഉള്ള ഒരു നല്ല കഥ . ഇനിയും എഴുതുക ?

    1. തീർച്ചയായും സഹോദരാ എനിക്കിതിൽ വലിയ പരിചയമില്ല.എന്നാലാവും വിധം എഴുതിയെന്ന് മാത്രം.Thanks for your cment❤️❤️

  10. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    Nice ????????

    1. Thanks❤️❤️


  11. കുറച്ചു സ്പീഡ് kudipoyi

    1. ശരിയാണ് ബ്രോ.❤️❤️❤️

  12. ❤❤❤

    ഒരുപാട് ഇഷ്ടമായി ഏങ്കിലും പറയുന്നതിൽ വിഷമിക്കരുത്… ആശയത്തെ നന്നായിരുന്നു ഏങ്കിലും സൃഷ്ട്ടിച്ചെടുക്കുന്നതിൽ തുലികക്ക് അല്പം വേഗത കൈവന്നുപോയി… ആദ്യമായ്തുകൊണ്ടാകാം.പലതും വ്യക്തമാക്കാൻ ശ്രമിക്കാത്തത് പോലെ തോന്നി പ്രതേകിച്ചും അമ്മയുടെ ദേഷ്യം ആ അമ്മ അറിഞ്ഞുകൊണ്ടാണല്ലോ മകൻ അവളെ ഭാര്യ ആക്കിയത്. കൂടാതെ പേരകുട്ടി ജനിച്ചു സംസാരിച്ച ഉടനെ ദേഷ്യം മാറിയോ?
    കുറച്ചു സമയമെടുത്ത വിശദകരിച്ചു എങ്കിൽ ഇതിലും നന്നായേനെ!

    -മേനോന്റെ കുട്ടി

    1. അൽപം കൂടി വിവരിച്ച് എഴുതണമെന്ന് എനിക്കും ആഗ്രഹമുണ്ട്.പക്ഷെ എങ്ങനെയാണ് ഇനിയും എഴുതി ഫലിപ്പിക്കുകയെന്നത് എനിക്കറിഞ്ഞൂട. നിറഞ്ഞ കമൻ്റിന് വളരെ സന്തോഷം സഹോ❤️❤️❤️❤️

    1. ❤️❤️

  13. Onnude onnu wait cheyth poornatha aakamayrnnu….

    1. ❤️❤️ തുടക്കക്കാരനെന്ന നിലയിലുള്ള പോരായ്മയാണ് സഹോ. അടുത്തകഥയിൽ പരിഹരിക്കാം

  14. നന്നായിരുന്നു…എന്നാലും എന്തോ മുഴുവൻ ആകത്തത് പോലെ..?

    1. അതന്നെ

    2. കുറച്ച് കൂടി എഴുതണമെന്നുണ്ടായിരുന്നു.എനിക്കിതിൽ വലിയ പരിചയമില്ല അടുത്ത പ്രാവശ്യം കൂടുതൽ ശ്രന്ദിക്കാം .❤️❤️

Comments are closed.