❤️പ്രണയജാലം ❤️ [Ashborn] 61

❤️പ്രണയജാലം ❤️❤️

Author :Ashborn

ഇരുട്ടിനെ കീറിമുറിച്ചു ആ ബൈക്ക് അതിവേഗം റോഡിലൂടെ മുന്നോട്ടുകുതിച്ചു.അവന്റെ കണ്ണിൽനിന്നും കണ്ണുനീർ ഒഴുകി കാറ്റിൽ ലയിച്ചു. വണ്ടിയുടെ വേഗം കൂടിക്കോണ്ടേയിരുന്നു. താൻ ഇന്ന് ചെയ്തത് ശെരിയോ തെറ്റോ എന്നുള്ള ചിന്തയും അവനെ വലച്ചു.അവന്റെയുള്ളിൽ”>വലച്ചു.അവന്റെയുള്ളിൽ സങ്കടം വർധിച്ചു. ഒരുനിമിഷം അവൻകണ്ണുകൾ ഇറുക്കിടച്ചു. ഒരു വലിയ പ്രകാശം അവന്റെനേരെയടിച്ചു അവൻകണ്ണുകൾ വലിച്ചുതുറന്നു അവനെന്തെങ്കിലും ചെയ്യുന്നതിന്മുന്നേ ആ കാർ അവനെ ഇടിച്ചിരുന്നു…..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഒരു നിമിഷത്തേക്ക് ആരതിയുടെ മനസ് നിശ്ചലമായി. അഞ്ജുവിന്റെയും, ദിവ്യയുടെയും അവസ്ഥ മറിച്ചായിരുന്നില്ല. ആരതി പതിയെ ഡോർ തുറന്നിറങ്ങി.
“ചേ… ചേച്ചി അവിടെ….”
അഞ്ജുവായിരുന്നു അതുപറഞ്ഞത് അവൾനെന്നെപേടിച്ചിരുന്നെന്നു അവളുടെ ശബ്ദത്തിൽനിന്നും ആരതിക്കു മനസിലായി.
“മോളെ നീ വണ്ടിലേക്കുകേറു, ദേവു നീവന്നെ ”
ആരതിയും ദിവ്യയും പെട്ടന്ന് അവൻ വീണുകിടന്നിടത്തേക്കുപോയി.ആരതി പയ്യെ അവനെ തിരിച്ചുകിടത്തി. മുഖംമുഴുവനും ചോരയാൽ കുളിച്കിടന്ന അവനെ അവൾ നോക്കി.

“ദേവു നീ വാ നമുക്ക് ഇയാളെ ഹോസ്പിറ്റൽ കൊണ്ടുപോവാം “

അവർ രണ്ടുപേരും അവനെ എഴുന്നേൽപ്പിച്ചു കാറിന്റെ പിൻസീറ്റിൽ കിടത്തി. ഇതെല്ലാം കണ്ടു അഞ്ചു പേടിച്ചിരിക്കിക്കുയാണ്.
“ദേവു നീ വണ്ടിയെടുക്ക്, നമ്മുടെ ഹോസ്പിറ്റലിലേക്ക്. ”
” എടി നീ അനന്തുവേട്ടനെവിളി. നമ്മൾ അവിടെ എത്തുമ്പോൾ എല്ലാം സെറ്റുചെയ്തു നിൽക്കാൻ പറ ”
ആരതി വേഗം പിന്നെ സീറ്റിൽ കയറി അവന്റെ തല അവളുടെമടിയിൽ വച്ചു. അവൾ ഇട്ടിരുന്ന വെള്ള ചുരിതാർ അവന്റെ രക്തത്താൽ കുതിർന്നിരുന്നു. വണ്ടി വേഗം ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു. അവർ ഹോസ്പിറ്റലിൽ എത്തിയപ്പോൾത്തന്നെ അനന്തു ഹോസ്പിറ്റലിന്റെമുന്നിൽത്തന്നെ ഉണ്ടായിരുന്നു.അവൻ വേഗം കാറിനടുത്തേക്കുവന്നു.ഡോർതുറന്നു ആരതിയും അനന്തുവും അവനെ എടുത്തു സ്‌ട്രെച്ചറിൽ കിടത്തി.
“ചേട്ടാ ഒരുപാടു ബ്ലഡ്‌ പോയിട്ടുണ്ട്, പിന്നെ തലയുടെപിറകെ ഒരു മുറിവുണ്ട് ”
“ഓക്കേ പെട്ടന്ന് ICU വിലേക്കു കൊണ്ടുപോവം. ആരു  നീകേറേണ്ട ഞാൻ നോക്കിക്കോളാം “

ICU വിലേക്കു കേറാൻപോയ ആരതിയെ തടഞ്ഞുകൊണ്ട് അനന്തു പറഞ്ഞു അവർ അകത്തുകയറി. ആരതിയും അഞ്ജുവും ദിവ്യയും അഞ്ചും അവിടെത്തന്നെ ഉണ്ടായിരുന്നു.ഏകദേശം ഒരുമണിക്കൂർ ആയപ്പോൾ അനന്തു ICU വിൽനിന്നും പുറത്തുവന്നു. അവൻ അവർ ഇരിക്കുന്നിടത്തോട്ടുപോയി. അവനെ കണ്ടു ആരതി എഴുന്നേറ്റു.
“ചേട്ടാ എന്തായി..”  അത് ചൂതികുമ്പോൾ അവളിലെ ഭയം അവൻ ശ്രെദ്ധിച്ചിരുന്നു.

Updated: April 14, 2022 — 10:20 pm

7 Comments

  1. ❤️❤️❤️❤️

  2. ❤️?️

  3. Page kuranju poyi ennoru kuravu mathram.enthenkilum thettu parayandae.athu kondu paranjatha.thudakkam kollam.keep going

    1. Thakyou bro… ❤️

  4. ബാക്കി പോരട്ടെ പേജ് കൂട്ടി എഴുതുക

Comments are closed.