❤️ദേവൻ ❤️part 6[Ijasahammed] 184

ഞാൻ തിരുത്തി..

“അപ്പൊ അതാണ് കാര്യം.. ന്നിട്ട് ന്റെ മൊറപ്പെണ്ണ് എങ്ങനെണ്ട്.. ഇഷ്ട്ടായോ.?? ”

ഒന്നും പറയാൻ നാവോരം വന്നില്ല.. എന്താ ഏട്ടന്റെ പുറപ്പാട് ന്നും ചിന്തിച്ചോണ്ട് മുഖത്തു നോക്കി നിന്നു…

“എടി മണ്ടി… ഞാൻ നെന്നെ സ്നേഹിക്കണ്ട് ന്ന് നെനക്ക് അറിയാ.. നീയും ന്നെ അത്പോലെ ന്നെ ആഗ്രഹിക്കുന്ന്ണ്ട് ന്ന് നിക്കും അറിയാ..

ഇതിന്റെ എടേൽ ഗായത്രി അല്ല സാക്ഷാൽ ലക്ഷ്മിദേവി ഇറങ്ങി വന്നാലും ഈ ദേവന് വേണ്ട… ഒന്നിനേ ആകെ ഇഷ്ടപ്പെട്ടിട്ട് ഒള്ളൂ ന്ന് ഒന്നും പറയുന്നില്ല.. പക്ഷേ ഇപ്പൊ ഈ ഒന്നിനെ ഇഷ്ട്ടപെടണ പോലെ വേറെ ഒന്നിനേം ദേവൻ ഇഷ്ടപ്പെട്ടിട്ടില്ല..

ആഗ്രഹിച്ചിട്ടില്ല..”

ചെവിയോരം വന്നു പതുക്കെ അത് പറയുമ്പോൾ ചങ്കിലെ കനലൊക്കെ കെടാൻ തുടങ്ങീയിരുന്നു…

“പിന്നെ ആ സ്ത്രീ പറഞ്ഞല്ലോ.. ന്നോട് ങ്ങട് കേറണ്ടാ.. ഞാൻ ചീത്തയാണ് ന്നൊക്കെ.. ”

പരിഭവത്തോടെ ഞാൻ ചോദിച്ചു

“ന്നാ നീയ് വീട്ടിപൊക്കോ.. ”

“കൊറച്ചു കൂട്ന്ന് ണ്ട്ട്ടോ ”

ഞാൻ മുഖം ചുളുക്കി..

“പെണ്ണെ ആ തള്ളക്ക് പ്രാന്താണ്.. ഏതോ കാലത്ത് ആരോ എന്തോ പറഞ്ഞുന്നും കരുതി മരിമോനെ ന്നും പറഞ്ഞു നടക്കാ.., ”

“അപ്പൊ ഗായത്രിയേച്ചിയോ.. ”

“അതൊരു പാവാടി..

നോട്ടം കൊണ്ട് പോലും ആരേം നോവിക്കില്ല.. ഞാൻ, അച്ചു ന്നൊക്കെ വച്ചാ ജീവനാ.. പണ്ട് മുതലേ ഇഷ്ട്ടാ അവൾക്കെന്നെ..

നിക്കും ഇഷ്ട്ടാ, പക്ഷേ അത് അവൾ കരുതുന്ന ഒരിഷ്ടം അല്ല.. അതെനിക്ക് അവളോട് പറയാൻ പറ്റില്ല.. എന്ന്മുതൽക്കേ അവളുടെ ആണ് ന്ന് പറഞ്ഞു നടക്ക്ണവളാ.. ഇത് പറഞ്ഞാ ചെലപ്പോ.. ”

എനിക്കൊന്നും പറയാൻ പറ്റീല..

“അപ്പൊ ആ ചേച്ചി പ്രാർത്ഥിക്ക്ന്ന്ണ്ടാവില്ലേ ദൈവത്തോട്.. ദേവേട്ടനെ കിട്ടണെന്ന്.. ”

“എന്നും ഉണ്ടാകും.. എന്നും വഴിപാടും പ്രാർത്ഥനേം തന്നെ ആണ്.. ”

തല താഴ്ന്നു പോയി..
ഞാൻ ചെലപ്പോ ഇത്രക്കൊന്നും ദേവേട്ടനെ ഇഷ്ട്ടപെടുന്നില്ലെങ്കിലോ… ചിന്തകൾ തല ഉയർത്താൻ സമ്മതിച്ചില്ല..

9 Comments

  1. ഞാൻ ഈ സൈറ്റിൽ പുതിയ ആളാണ് ചുരുക്കം കഥകളെ വായിച്ചിട്ടോളൂ,അല്ല അതിനെ time കിട്ടാറുള്ളു അതാണ് സത്യം ? ആദ്യമായി ആണ്‌ കമെന്റ് ഇടുന്നത് അപ്പോൾ തന്നെ ഊഹിക്കാല്ലോ എന്തോരം ഇഷ്ട്ടായി ennu? എഴുതുന്ന രീതിയും വളരെ ഇഷ്ട്ടപെട്ടു ഒരുപാടു ഇഷ്ട്ടമായി and thankz?

    1. ഈ കമന്റും ഒരുപാട് ഇഷ്ട്ടായി bro ??❤️

  2. ❤️❤️
    Apol ഗായത്രി ആണല്ലേ വില്ലത്തി

    1. Nop?✌️

  3. ♥️❤❤❤❤❤

  4. ഈ ഭാഗവും വളരെ അതികം ഇഷ്ട്ടമായി ഗായത്രിയെ ആത്യം കണ്ടപ്പോ അവൾ ഒരു വില്ലത്തിയായി തോന്നി പക്ഷെ അവളും പാവം ആണല്ലേ അവളെ ഇനി കൺവിൻസ്‌ ചെയ്യിക്കണം അത് പോലെ ശിവാനിയോടുള്ള ദേവന് എങ്ങനെ ഒഴിവാക്കിയെന്നും ഇനി അറിയണം ???

    1. Post soon❤️

Comments are closed.