❤️ദേവൻ ❤️part 6[Ijasahammed] 184

കുഞ്ഞുനാൾക്ക് പറഞ്ഞു വച്ചതാണെത്രെ… അവർ തമ്മില് നല്ല ചേർച്ച ആണ് ല്ലേ.. ”

ഞാൻ കണ്ണുരുട്ടി നോക്കുന്നത് കണ്ട് വീണ്ടും എന്നോട് ചോദിച്ചു..

“നീ കണ്ടതല്ലേ, ഉമ്മറത്തുവെച്ച് രണ്ട് പേരേം കൂടി… ചേച്ചി വന്നാപ്പിന്നെ ഏട്ടന് നല്ലസന്തോഷാ, മിണ്ടീം പറഞ്ഞും ഇരിക്കും രണ്ടാളും.. ”

ദേഷ്യം വന്നു കണ്ണ് പൊട്ടിപോകുംഎന്ന് തോന്നി..

“എന്നാ നീയ് അങ്ങ് കെട്ടിച്ചുകൊടുക്ക്.. ”

“ആ അത് ഞാൻ കെട്ടിച്ചുകൊടുക്കൊന്നും വേണ്ട.. ഏട്ടൻ കെട്ടിക്കോളും.. ചേച്ചി പറഞ്ഞത് കേട്ടില്ലേ.. ആ തള്ളക്ക് ശേ.. ന്റെ അമ്മായിക്ക് ഏട്ടൻ ഇപ്പളെ മരിമോനാ.. ”

 

ഒന്നും മിണ്ടാണ്ടെ തറയിൽ നോക്കിയിരുന്നു.. നെഞ്ചില് കനൽ കത്തികൊണ്ടിരിന്നു…
പെട്ടെന്ന് അകത്തേക്ക് ഏട്ടൻ കയറി വന്നതു കണ്ട് ഞാൻ എഴുന്നേറ്റു.. അച്ചുവും..

“പെട്ടെന്ന് നിക്കൊരു സ്ഥലം വരെ പോവ്വേണ്ടി വന്നു.. ”

കോണി കയറി വന്ന കിതപ്പോടെ എന്നോടായി പറഞ്ഞു.. ഞാൻ മുഖം കൊടുത്തില്ല..

“ഡീ നിന്നെ താഴെ അന്വേഷിക്കന്ന്ണ്ട്.. ചെല്ല്.. ”

അവളോടായി പറഞ്ഞപ്പോൾ കിട്ടിണത് വാങ്ങിക്കോ എന്ന ഭാവത്തിൽഏട്ടനെ നോക്കികൊണ്ട് അവൾ ഇറങ്ങി പോയി..

“ന്താ ഇന്നും ന്റെ പെണ്ണിന്റെ മുഖത്തിന് തെളിച്ചം പോരാലോ.. ന്തേ പറ്റി.. അമ്മായി വല്ലോം പറഞ്ഞോ.. ”

“ഉം.. പറയേണ്ടതൊക്കെ പറഞ്ഞു കേക്കണ്ടതൊക്കെ കേക്കേം ചെയ്തു.. ”

മുന്നിലോട്ടു വന്ന മുടി ദേഷ്യത്തിൽ പിന്നോട്ട്ഒതുക്കി ഞാൻ പറഞ്ഞു. ..
വലത്തേ കൈ പെട്ടെന്ന് പിടിച്ചു, ഞാൻ ഒന്ന് ഞെട്ടാതിരുന്നില്ല..

“ന്താടി.. കാര്യം പറയാണ്ടെ കെടെന്ന് പെടഞ്ഞാൽ ണ്ടല്ലോ.. ”
പിരികം ചുരുക്കി ഞാൻ ഏട്ടന്റെ മുഖത്തേക്ക് നോക്കി..

“അതേ ന്നോട് എപ്പഴും ദേഷ്യാ.. വേറെ ചേലോര് ണ്ടല്ലോ ഇപ്പൊ ആവോളം സംസാരിക്കാൻ.. അപ്പൊ നമ്മളോടൊക്കെ ദേഷ്യന്നെ വരുള്ളൂ..”

മൂക്ക് വലിച്ചുകേറ്റി കൊണ്ട് പറഞ്ഞതും പൊട്ടിച്ചിരിച്ച ഏട്ടനെ കണ്ട് കണ്ണുരുട്ടി ഞാൻ നിന്നു…

“ഇപ്പഴാണ് അച്ചൂന്റെ നോട്ടത്തിന്റെ ധ്വനി നിക്ക് മനസ്സിലായത്..
ഗായത്രിയെ കണ്ടു ല്ലേ.. ”

“കാണമാത്രല്ല ണ്ടായേ.. സംസാരിച്ചു..”

9 Comments

  1. ഞാൻ ഈ സൈറ്റിൽ പുതിയ ആളാണ് ചുരുക്കം കഥകളെ വായിച്ചിട്ടോളൂ,അല്ല അതിനെ time കിട്ടാറുള്ളു അതാണ് സത്യം ? ആദ്യമായി ആണ്‌ കമെന്റ് ഇടുന്നത് അപ്പോൾ തന്നെ ഊഹിക്കാല്ലോ എന്തോരം ഇഷ്ട്ടായി ennu? എഴുതുന്ന രീതിയും വളരെ ഇഷ്ട്ടപെട്ടു ഒരുപാടു ഇഷ്ട്ടമായി and thankz?

    1. ഈ കമന്റും ഒരുപാട് ഇഷ്ട്ടായി bro ??❤️

  2. ❤️❤️
    Apol ഗായത്രി ആണല്ലേ വില്ലത്തി

    1. Nop?✌️

  3. ♥️❤❤❤❤❤

  4. ഈ ഭാഗവും വളരെ അതികം ഇഷ്ട്ടമായി ഗായത്രിയെ ആത്യം കണ്ടപ്പോ അവൾ ഒരു വില്ലത്തിയായി തോന്നി പക്ഷെ അവളും പാവം ആണല്ലേ അവളെ ഇനി കൺവിൻസ്‌ ചെയ്യിക്കണം അത് പോലെ ശിവാനിയോടുള്ള ദേവന് എങ്ങനെ ഒഴിവാക്കിയെന്നും ഇനി അറിയണം ???

    1. Post soon❤️

Comments are closed.