അത്രേം പറഞ്ഞു അവൾ എന്നെ മേലെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി..
ആ പറഞ്ഞതിൽ നിന്നും ആ സ്ത്രീയെ നന്നായി മനസ്സിലാക്കാമായിരുന്നു..
പോരാത്തതിന് അച്ചുവും പറഞ്ഞു തന്നു.. അച്ഛന്റെ പെങ്ങൾ ആണ്, ഒറ്റ മോളെയുള്ളൂ .. ഗായത്രി, നേരെത്തെ കണ്ടില്ലേ.. നമ്മളെക്കാൾ ഒക്കെ മൂത്തതാ.. ഏട്ടനേക്കാൾ മൂന്നു വയസ്സിനു താഴെ..
ഗായത്രിയേച്ചി ആ തള്ളേപോലൊന്നും അല്ലാട്ടോ.. പാവാ.. എന്നെ ഭയങ്കര ഇഷ്ട്ടാ.. ”
ഒന്ന് മൂളുക മാത്രം ചെയ്ത് മുറിയിലിരുന്നു..അച്ചു താഴേക്ക് പോയി കുറച്ചുകഴിഞ്ഞതും ഗായത്രിചേച്ചി മുറിയിലേക്ക് കയറി വന്നു..
ചേച്ചി പറഞ്ഞ വാക്കുകൾ ആദ്യം ആശ്വാസം തന്നെങ്കിലും.. അതിന് ശേഷം പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെയുള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി..
ചേച്ചി പറഞ്ഞവാക്കുകൾ ആദ്യം ആശ്വാസം തന്നെങ്കിലും.. അതിന് ശേഷം പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെയുള്ളിലൂടെ ഒരു കൊള്ളിയാണ് മിന്നി..
“കുട്ടി ഒന്നും വിചാരിക്കണ്ടാട്ടോ.. അമ്മ ഇങ്ങനെതന്നെയാണ്..
എവിടെയാ എന്താ പറയേണ്ട്ന്ന് ഇപ്പഴും നിശ്ചല്ലാ…
സാരല്ലാ സങ്കടാവണ്ട..
ദേവേട്ടന്റെ അടുത്ത് ആരേലും വരുന്നതും സംസാരിക്കുന്നതും ഒന്നും അമ്മക്കിഷ്ട്ടല്ല…
കല്യാണം കഴിഞ്ഞിട്ടില്ലേലും ഇപ്പഴേ മരിമകൻ ആക്കിയിരിക്ക്യ.. ”
ചേച്ചി ചിരിച്ചുകൊണ്ട് തുടർന്നു.. ഞാനും ചുണ്ടിൽ ഒരു ചിരി വലിച്ചുകെട്ടി
“അതോണ്ട് കുട്ടി വന്നിട്ട് ചീത്തപ്പേരുകേൾപ്പിക്കണ്ടന്ന് കരുതീട്ടാ … നിക്ക് ആ വക കൊഴപ്പൊന്നും ഇല്ലാട്ടോ.. ദേവേട്ടനെ നിക്ക് വിശ്വാസ..”
നെഞ്ചിനുള്ളിൽ ഒരു കടൽ ഇളകി മറിഞ്ഞുകൊണ്ടിരുന്നു.. അവർ പറഞ്ഞ ഓരോ വാക്കുകളും നെഞ്ച്തറച്ചു ഉള്ളിലേക്ക് കയറി..ഉള്ളു വല്ലാതെ നീറിയപ്പോഴും നനുന്നനെ ഒന്ന് ചിരിച്ചു.. ചിരിച്ചെന്നുവരുത്തി എന്ന് പറയുന്നതാവും ശെരി..
“കുട്ടി ഇവിടെ ഇരിക്കൂ.. ഞാൻ അച്ചുവിനെ ഇങ്ങോടയക്കാം.. ”
അച്ചു വന്നതും എന്റെ മുഖം കണ്ടാകണം അടുത്ത് വന്ന് ചോദിച്ചു.
.
“ന്താ നെനക്കൊരു വാട്ടം.. ഗായത്രിയേച്ചി വെല്ലോം പറഞ്ഞോ.. ”
ഞാൻ ഇല്ലെന്നും അതെ സമയം ഉവ്വെന്നും തലയാട്ടി.. അത് കണ്ടു ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു..
“ചേച്ചി പറഞ്ഞതൊക്കെ സത്യാ.. ”
എന്ത് എന്ന് അർത്ഥത്തിൽ കണ്ണ്തുറിച്ചു ഞാൻ അവളെ നോക്കി
“ഹാന്ന്.., ന്റെ ഏട്ടന്റെ മൊറപ്പെണ്ണാ ഗായത്രിയേച്ചി…
ഞാൻ ഈ സൈറ്റിൽ പുതിയ ആളാണ് ചുരുക്കം കഥകളെ വായിച്ചിട്ടോളൂ,അല്ല അതിനെ time കിട്ടാറുള്ളു അതാണ് സത്യം ? ആദ്യമായി ആണ് കമെന്റ് ഇടുന്നത് അപ്പോൾ തന്നെ ഊഹിക്കാല്ലോ എന്തോരം ഇഷ്ട്ടായി ennu? എഴുതുന്ന രീതിയും വളരെ ഇഷ്ട്ടപെട്ടു ഒരുപാടു ഇഷ്ട്ടമായി and thankz?
ഈ കമന്റും ഒരുപാട് ഇഷ്ട്ടായി bro ??❤️
❤️❤️
Apol ഗായത്രി ആണല്ലേ വില്ലത്തി
Nop?✌️
♥️❤❤❤❤❤
???
ഈ ഭാഗവും വളരെ അതികം ഇഷ്ട്ടമായി ഗായത്രിയെ ആത്യം കണ്ടപ്പോ അവൾ ഒരു വില്ലത്തിയായി തോന്നി പക്ഷെ അവളും പാവം ആണല്ലേ അവളെ ഇനി കൺവിൻസ് ചെയ്യിക്കണം അത് പോലെ ശിവാനിയോടുള്ള ദേവന് എങ്ങനെ ഒഴിവാക്കിയെന്നും ഇനി അറിയണം ???
Post soon❤️
1 st