പതുക്കെ മുന്നോട്ടു നടന്നു.. അപ്പോഴേക്കും ഉമ്മറത്തു അച്ചുഎത്തിയിരുന്നു.. കൂടെ ഒരു സ്ത്രീയും.. നല്ല പ്രായമുള്ള ആ സ്ത്രീ എന്നെ കണ്ടിട്ടാകണം കണ്ണുചുരുക്കി നോക്കി..
ഏട്ടൻ എവിടെയോ പോകാൻ നിൽക്കുവായിരുന്നു.. ഫോണിൽ സംസാരിച്ചുകൊണ്ട് ഇടം കണ്ണിട്ട് ഒരു കുസൃതി ചിരിയോടെ എന്നെ നോക്കി കൊണ്ടു ഉമ്മറപ്പടിയിൽ നിന്നും ഇറങ്ങി..
അച്ചു വേഗം അരികിൽ നിന്നുകൊണ്ട് അകത്തേയ്ക്ക് കൂട്ടാൻ നിന്നതും
“ഏതാ ഈ കുട്ടി..??
എവിടെത്തെയാ..??
ചോദ്യ ശരങ്ങൾ എന്റെ നേർക്കായിരുന്നു…
” ന്റെ കൂട്ടുകാരിയാ അമ്മായി.. ”
“എവിടെയാ നെന്റെ വീട്.. ‘
“ഞാൻ..
അമ്പലത്തിന്റെ എടുത്താ ”
“ആർടെ മോളാ.. ”
“ശാരധടെ മോളാ.. ”
“ആരു… ശ്രീധരന്റെ പെങ്ങള് ശാരധടെയോ.. ”
“ഉം.. ”
ഞാൻ തലയാട്ടി..
“വെല്യേ ആൺകുട്ട്യോൾ ഉള്ള വീട്ടിൽക്ക് ങ്ങനെ ഒറ്റക്ക് വന്നുനിക്കണം ന്ന് നെന്റെ അമ്മയാണോ പഠിപ്പിച്ചു തന്നേ.. ”
ആദ്യം ഒന്ന് പതറി..ഏറെ ദേഷ്യം വന്നെങ്കിലും സൗമ്യമായി പറഞ്ഞു..
“അമ്മ പഠിപ്പിച്ചുതന്ന വേറെ കുറച്ചുപാഠങ്ങളുണ്ട്.. അതുകൊണ്ട് ഞാൻ നിങ്ങളെ ബഹുമാനിക്കി ണു.. ”
“അമ്മ ഒന്ന് ങ്ങട് വന്നേ..”
കൂടെ നിന്നിരുന്ന ആ യുവതി ആ സ്ത്രീയെ കൈപിടിച്ച്അകത്തു കൊണ്ട് പോകാൻ ശ്രമിച്ചു …
വെളുത്തു നീണ്ടു മെലിഞ്ഞ്, നീളൻ മുടി മുടഞ്ഞു മുന്നിലേക്ക് ഇട്ടു സാരിയൊക്കെ അത്രമേൽ ഭംഗിയായി ഉടുത്തു കൊണ്ട് നിന്നിരുന്ന ആ യുവതിയെ ഒന്നൂടെ നോക്കാതിരിക്കാൻ തോന്നിയില്ല ..
പുരികങ്ങൾക്കിടയിൽ വച്ചിരുന്ന ആ ചെറിയ പൊട്ട് ആ നീളൻ മുഖത്തിന് ഏറെ അഴക് തോന്നിച്ചു..
ആ സ്ത്രീ വീണ്ടും പറഞ്ഞുതുടങ്ങി
“നീയ് അവൾടെ മോൾ അല്ലേ, ഇതല്ല ഇതിന്റെ അപ്പറം കാണിക്കും..
വീടും വീട്ടരീം ഒന്നും വേണ്ടാണ്ട് ഇറങ്ങിപോയോളാ ഇവൾടെ അമ്മ..
ആകെ ണ്ടാർന്ന മോൾടെ നന്ദികേട് കണ്ടിട്ട് ദീനം വന്നു മരിക്യർന്നു പാവം അവിടെത്തെ അച്ഛൻ.. ഇപ്പൊ കെട്ട്യോൻ ചത്തപ്പോ വന്നിരിക്ക്യ പഴേ ബന്ധും പറഞ്ഞോണ്ട്.. ”
തിരിച്ചൊന്നു പറയാൻ നാക്കെടുത്ത എന്നെ ഏറെ തളർത്തുന്നതായിരുന്നു ആ വാക്കുകൾ.. പെട്ടെന്ന് അമ്മയെ ഓർമവന്നു ഇടനെഞ്ച് പൊട്ടി..
“വരണ്ടായിരുന്നു”
ഒരുആയിരം തവണ മനസ്സിൽ ഓതിക്കൊണ്ടിരുന്നു..
” അമ്മായി മിണ്ടാണ്ടി ണ്ടിരുന്നോ ..അവൾ ന്റെ കൂട്ടുകാരിയാ..
വർഷത്തിലൊരിക്കൽ തൊടുവിൽന്ന് കിട്ടണ ലാഭത്തിന്റെ പങ്ക് പറ്റാൻ വന്നതൊന്നും അല്ല… ഞാൻ വിളിച്ചിട്ട് ന്റെ വീട്ടിലേക്ക് വന്നതാ.. “
ഞാൻ ഈ സൈറ്റിൽ പുതിയ ആളാണ് ചുരുക്കം കഥകളെ വായിച്ചിട്ടോളൂ,അല്ല അതിനെ time കിട്ടാറുള്ളു അതാണ് സത്യം ? ആദ്യമായി ആണ് കമെന്റ് ഇടുന്നത് അപ്പോൾ തന്നെ ഊഹിക്കാല്ലോ എന്തോരം ഇഷ്ട്ടായി ennu? എഴുതുന്ന രീതിയും വളരെ ഇഷ്ട്ടപെട്ടു ഒരുപാടു ഇഷ്ട്ടമായി and thankz?
ഈ കമന്റും ഒരുപാട് ഇഷ്ട്ടായി bro ??❤️
❤️❤️
Apol ഗായത്രി ആണല്ലേ വില്ലത്തി
Nop?✌️
♥️❤❤❤❤❤
???
ഈ ഭാഗവും വളരെ അതികം ഇഷ്ട്ടമായി ഗായത്രിയെ ആത്യം കണ്ടപ്പോ അവൾ ഒരു വില്ലത്തിയായി തോന്നി പക്ഷെ അവളും പാവം ആണല്ലേ അവളെ ഇനി കൺവിൻസ് ചെയ്യിക്കണം അത് പോലെ ശിവാനിയോടുള്ള ദേവന് എങ്ങനെ ഒഴിവാക്കിയെന്നും ഇനി അറിയണം ???
Post soon❤️
1 st