❤️ദേവൻ ❤️part 6[Ijasahammed] 184

❤️ദേവൻ ❤️part 6

Author : Ijasahammed

[ Previous Part ]

 
ആ താലിചരടിനു വേണ്ടി ഒരുപാട് കാത്തിരുന്നതായിരുന്നു..

ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധത്തിൽ എല്ലാം നഷ്ട്ടായി…

ബാംഗ്ലൂരിലേക്ക് ഏട്ടൻ പോകുമ്പോൾ കാണാൻ പോയിരുന്നില്ല.. അമ്മക്ക് തീരെ സുഖണ്ടയില്ലായിരുന്നു ..

യാത്ര പറച്ചിലുകൾ പണ്ടേ ഇഷ്ടല്ലാത്തത് കൊണ്ടും പൂവ്വാൻ ശ്രമിച്ചും ഇല്ല..
രണ്ടുമാസത്തിൽ ഒരിക്കെ വന്നുപോകുമ്പോൾ മാത്രേ ആ തിരുമുഖം മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നുള്ളു..
ആ ദിവസങ്ങൾക്ക് വേണ്ടി കാത്തിരിപ്പായിരുന്നു..

വരുന്ന ദിവസം കണക്കുകൂട്ടിയും കുറച്ചും ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരിന്നു…

അച്ചുഒരുദിവസം വീട്ടിലേക്ക് വന്നു.. പ്രത്യേകിച്ചൊരു പണിയും ഇല്ലാത്തത് കൊണ്ട് പുസ്തകം വായിച്ചങ്ങനെ മെല്ലെ മയക്കത്തിലേക്ക് പോയ നേരത്തായിരുന്നു അവളുടെ വരവ്…

ഇക്കിളി ഇട്ടുഎണീപ്പിച്ചതും പോരാഞ്ഞു മുഖത്തുനോക്കിയുള്ള ആ അവഞ്ഞ ചിരിയും,

“എന്താടി വെറുതെ നിന്നു കിളിക്കുന്നെ. ”

ഉറക്കച്ചടവിൽ കണ്ണ് തിരുമ്മിക്കൊണ്ട് ഞാൻ ചോദിച്ചു..

“ഓ നെന്റെ ജാഡ കാണാൻ വന്നതൊന്നുമല്ല…

ഏട്ടൻ വന്നിണ്ട്.. നിന്നെ വിളിച്ചൊണ്ടരാൻ പറഞ്ഞു.. ”

ഉറക്കചടവൊക്കെ പമ്പകടന്നു.. അമ്മ കൊണ്ടുവെച്ച് കൊടുത്ത പലഹാരം കഴിച്ചുകൊണ്ടിരിക്കുന്ന അവൾടെ അടുത്ത് പോയി കേട്ടത് ഉറപ്പ് വരുത്താൻ ഞാൻ പയ്യെ ചോദിച്ചു . .

“സത്യായിട്ടും…

 

ഈ മാസം വരില്ലാന്നല്ലേ പറഞ്ഞിരുന്നേ വിളിച്ചപ്പോ.. ”

“ആ അതൊന്നും നിക്കറിയില്ല.. നിന്നെ വിളിച്ചോണ്ട്ചെല്ലാൻ പറഞ്ഞു .. ഞാൻ പറ്റില്ലാന്നു പറഞ്ഞതാ.. പിന്നെ പാവങ്ങളല്ലേ.. ”

കണ്ണ് ചെരിച്ചു നോക്കി കൊണ്ട് പറഞ്ഞപ്പോ ഒരു ചെറിയ ചിരി പാസ്സ്ആക്കി കൊടുത്തു..

” എനിക്കൊന്ന് കുളിക്കണം.. പിന്നെ..


“അയ്യോ ന്റെ പൊന്നെ.. തമ്പുരാട്ടി കുളീം തേവാരൂം ഒക്കെ കഴിഞ്ഞ് വരാൻ നേരം കൊറേ എടുക്കും.. എന്നാലേ മോൾ അങ്ങ് പോരെ.. ഞാനെയ് ചെല്ലട്ടെ.. ”

ഒരുവിധത്തിൽ അതാ നല്ലതെന്ന് ചിന്തിച്ചുകൊണ്ടു വേഗം കുളിമുറിയിലേക്ക് നടന്നു.. കുളിച്ചു വൃത്തിയായി ചുവപ്പ് കരയുള്ള ദാവണി ചുറ്റി കണ്ണും എഴുതി കുറിയും തൊട്ടു ഒരുങ്ങി.. പുതിയ മൂക്കുത്തി എടുത്തിട്ട് കണ്ണാടിയിൽ നോക്കി ഒന്നൂടെ സുന്ദരിയായെന്ന് ഉറപ്പ് വരുത്തി ഇറങ്ങി..

ഗേറ്റ് കടന്നു അവിടേക്ക് എത്തിയതും ഉമ്മറത്തു തൂണിന് അടുത്ത് ദേവേട്ടന്റെ അടുത്ത് ഇരുന്നിരുന്ന ആ ചെറുപ്പക്കാരിയെ എനിക്ക് മനസ്സിലായില്ല..

9 Comments

  1. ഞാൻ ഈ സൈറ്റിൽ പുതിയ ആളാണ് ചുരുക്കം കഥകളെ വായിച്ചിട്ടോളൂ,അല്ല അതിനെ time കിട്ടാറുള്ളു അതാണ് സത്യം ? ആദ്യമായി ആണ്‌ കമെന്റ് ഇടുന്നത് അപ്പോൾ തന്നെ ഊഹിക്കാല്ലോ എന്തോരം ഇഷ്ട്ടായി ennu? എഴുതുന്ന രീതിയും വളരെ ഇഷ്ട്ടപെട്ടു ഒരുപാടു ഇഷ്ട്ടമായി and thankz?

    1. ഈ കമന്റും ഒരുപാട് ഇഷ്ട്ടായി bro ??❤️

  2. ❤️❤️
    Apol ഗായത്രി ആണല്ലേ വില്ലത്തി

    1. Nop?✌️

  3. ♥️❤❤❤❤❤

  4. ഈ ഭാഗവും വളരെ അതികം ഇഷ്ട്ടമായി ഗായത്രിയെ ആത്യം കണ്ടപ്പോ അവൾ ഒരു വില്ലത്തിയായി തോന്നി പക്ഷെ അവളും പാവം ആണല്ലേ അവളെ ഇനി കൺവിൻസ്‌ ചെയ്യിക്കണം അത് പോലെ ശിവാനിയോടുള്ള ദേവന് എങ്ങനെ ഒഴിവാക്കിയെന്നും ഇനി അറിയണം ???

    1. Post soon❤️

Comments are closed.