❤️ദേവൻ ❤️ [Ijasahammed] 174

“നിന്റെ നക്ഷത്രത്തിന്റെയും മിന്നലിന്റെയും ഭംഗിയൊന്നും നിക്ക് മനസ്സിലാവില്ല.. പക്ഷേ ല്ലേ ഡീ ഇങ്ങ് വന്നേ പറയട്ടെ !!!
“ആ പണഞ്ഞോ ”
പക്ഷെ ല്ലേ നിന്റെ ഈ മൂക്കുത്തിക്കു ഏറ്റവും ഭംഗി ഇരുട്ടത്താണുട്ടോ..
ആ മഴ പെയ്ത നിലാവുള്ള രാത്രിയുടെ ഓർമ്മകൾ മിന്നൽ പോലെ ഇടനെഞ്ചിലൂടെ മിന്നി..
പതുക്കെ മൂക്കുത്തി ഭാഗത്ത് ഒന്നു തോട്ടു ഇല്ല അവിടം ഇപ്പോൾ ശൂന്യമാണ്. അവനേറേ ഇഷ്ട്ടപ്പെട്ട ആ മൂക്കുത്തി ഒരിക്കൽ വലിച്ചെറിഞ്ഞതാണ് …
ഇനി ഒരിക്കലും തിളങ്ങാതിരിക്കാൻ… !!!
ഈ മഴ അവൻ കാണുന്നുണ്ടാകും, ചിലപ്പോ ഈ ഇരുട്ടിലിരുന്ന് എന്റെ മൂക്കുത്തി തിളക്കം ഓർക്കുന്നുണ്ടാകാം..
എവിടുന്ന് , ഇനി ഓർമയിൽ പോലും നിന്റെ മുഖമുണ്ടാകില്ലെന്ന് പറഞ്ഞവനാണ്.. പിന്നെയല്ലേ എന്റെ മൂക്കുത്തി.. ചുണ്ടിലെ ചിരിക്കൊപ്പം കണ്ണുനിറഞ്ഞൊഴുകി..

അച്ഛന്റെ മരണശേഷം തീർത്തും ഒറ്റക്കായി പോയ അമ്മഎന്നേം കൂട്ടി വന്നത് അമ്മയുടെ നാട്ടിലേക്ക് ആണ്.. ആരെയും അടുത്തു പരിജയം ഉണ്ടായിരുന്നില്ല..
സ്കൂളിൽ ചേർത്തപ്പോൾ എന്നും ബെഞ്ചിൽ അടുത്ത് ഇരുന്ന ഒരു കൂട്ടുകാരിയോട് പിന്നീട് വല്ലാത്ത ചങ്ങാത്തം ആയി.. .. ആ പതിനാറു വയസ്സുകാരിക്ക് അന്ന് ആ കൂട്ടുകാരി ഒരുപാട് ആശ്വാസം ആയിരുന്നു
അവൾക്ക് അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല എന്ന സത്യം എന്നെ ഒരുപാട് വേദനിപ്പിച്ചു..
അച്ഛനില്ലാത്ത വിഷമം താങ്ങാൻ വയ്യാത്ത എനിക്ക് ആ വാർത്ത കണ്ണു നനയിക്കുന്നതായിരുന്നു…
“ഇപ്പൊ സങ്കടൊന്നും ഇല്ലെടോ നിക്ക് ന്റെ ഏട്ടൻ ണ്ടല്ലോ ”
ആ വാക്കുകൾ എന്നിൽ കൗതുകം ഉണർത്തി.. ഏട്ടനെങ്ങനെ അമ്മയാകാൻ പറ്റും അച്ഛനാകാൻ പറ്റും..???
ഒന്നും പിന്നെ ചോദിച്ചില്ല…
അവൾ എന്നും കൊണ്ടുവന്നിരുന്ന പൊതിച്ചോറിനോട് വല്ലാത്ത ഒരു ഇഷ്ട്ടം ആയിരുന്നു..
“ഇതും നിന്റെ ഏട്ടന്റെ വക ആണോടി ” കളിയാക്കി ആണ് ചോദിച്ചേ എങ്കിലും “അതേലോ.. ” എന്ന ആ മറുപടി എന്നെ അത്ഭുതപ്പെടുത്തി..
പിന്നീട് അവളിലൂടെ അവനെ ഇഷ്ട്ടപ്പെട്ടുതുടങ്ങായിരുന്നു…
” നിക്കും ഇതേ പോലെ ഒരു ചേട്ടൻ ണ്ടാർന്നെങ്കിലോ?? ”
അമ്മയുടെ മടിയിലേക്ക് ചാരി ഇരുന്നുകൊണ്ട് മുടി മൊടയുന്ന അമ്മയോട് ചോദിക്കും..
“അവളോട് ചോദിച്ചു നോക്ക് നിനക്കൂടെ തന്നേക്കാവോന്നു ..?? !”
അമ്മ കളിയാക്കിയാണ് പറഞ്ഞത് എങ്കിലും ഉള്ളിൽ പെട്ടെന്നൊരു കുളിരുമൂടി, മുഖത്തു പുഞ്ചിരി വിടർന്നു,

അന്ന് ഇരുന്ന് ഒരുപാട് ആലോചിച്ചു.. ഒരിക്കലും കണ്ടിട്ടില്ല ശബ്ദം ഒന്ന് കേട്ടിട്ടില്ല… പേരുപോലും ആ പെണ്ണ് പറഞ്ഞു തന്നിട്ടില്ല… “?

17 Comments

  1. Ahamed Harshad VP

    Ijasee powlichu , ithoru nalloru tudakam aavatte

  2. തുടക്കം ഇങ്ങനെയൊക്കെയാണ്… അക്ഷരങ്ങൾ വാക്കുകൾ ആയി ഒഴുകി നടക്കാൻ സമ്മതിക്കാതെ പേന തുമ്പ് സമുദ്രങ്ങൾ ആയി വാചകങ്ങളിൽ വർണ്ണന കളുടെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയി മഷി പുരട്ടി എഴുത്തിൻ്റെ ലോകത്ത് ആദ്യമായി ആനയിക്കും…. എല്ലാ വിധ ആശംസകളും നേരുന്നു….ബ്രോ…

  3. തുടക്കം നന്നായിട്ടുണ്ട്…?

  4. Ijas kka ithrayum pratheekshichilla

  5. Nannayitund bro. തുടർന്ന് എഴുതുക..
    സ്നേഹത്തോടെ❤️

    1. Thank you.. ??

  6. ആര്യൻ

    നന്നായിട്ടുണ്ട് ?

  7. ഇത് കൊള്ളാം..ഇങ്ങനെ പോകട്ടെ..pages കൂടിയാലും കുറയാതെ നോക്കു…ഇപ്പോള്‍ വായിക്കാനും സുഖമുണ്ട്…
    All the best ????

    1. Thanks bro✌️✌️?

  8. നന്നയിട്ടുണ്ട് ❤❤

    1. Thanks bro… തുടക്കത്തിലേ തെറ്റ്കൾ തിരുത്താൻ സഹായിച്ച എന്റെ പ്രിയ സോദരാ നന്ദി…. ?❤️❤️❤️

  9. അഗ്നിദേവ്

    സൂപ്പർ ആയിട്ടുണ്ട് ബ്രോ plzz continue.

  10. Kallan madhavan

    ❣️❣️❣️❣️❣️❣️❣️❣️

Comments are closed.