❤️ദേവൻ ❤️ [Ijasahammed] 174

“പോകണം !!ഇനി അമ്മയേഉള്ളൂ അതിനെ കൂടെ നഷ്ടപ്പെട്ടാ പിന്നെ… ”
വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ തിരിഞ്ഞു മുറിയിലേക്ക് നടന്നു.
കട്ടിലിൽ കിടന്ന പുസ്തകത്തിന്റെ പകുതിയിലധികം താളുകൾ മറിച്ചു കൊണ്ട് വീണ്ടും വായനയിലേക്കിറങ്ങി.
ചിന്തകൾ അറ്റമില്ലാതെ പറന്നു നടക്കുന്നത് കൊണ്ടാകണം അക്ഷരങ്ങൾ പിടിതെരാതെ അകലുന്നു.. എങ്കിലും വായന തുടർന്നു..
ഉച്ചഭക്ഷണം കഴിച്ചെന്നു വരുത്തി വേഗം റെഡി ആയി ഇറങ്ങി. സ്റ്റേഷൻ വരെ കാവ്യ കൊണ്ട് വന്നുവിട്ടു. “അപ്പൊ വന്നിട്ട് കാണാം !” ഇനി ഒരു തിരിച്ചുവരവുണ്ടാകുമോ എന്നറിയില്ലെങ്കിലും അവളോട് അത് പറയാനേ തോന്നിയുള്ളു..
ആളുകൾക്കിടയിലൂടെ ഇത്തിരി വേഗത്തിൽ നടന്നു.. സമയം മൂന്നരയോടടുത്തുള്ളൂ എങ്കിലും മഴക്കാർ നിറഞ്ഞ കാലാവസ്ഥ കാരണം അന്തരീക്ഷം വളരെ ഇരുട്ടിയതായി തോന്നിച്ചു..
തണുത്തകാറ്റ് വീശിയടിച്ചു. മേഘങ്ങളുടെ ദുഃഖം പേറുന്നവനാണ് കാറ്റ് അതാണ് അതിനിത്രയേറെ തണുപ്പ്. ട്രെയിൻ ഉച്ചത്തിൽ ശബ്ധിച്ചു.. ഇടി വെട്ടിത്തുടങ്ങിയിരുന്നു. ആകാശം എന്തിനോ വേണ്ടി വെമ്പി നിന്നു. വലിയ ബാഗും പുറത്തേ ന്തി ട്രെയിനിനടുത്തേക്ക്
നടന്നു. ഒരു തുള്ളി കവിളുകളെ നനയിച്ചു.
മേഘങ്ങൾ കരയാൻ തുടങ്ങിയിരിക്കുന്നു. അത്രമേൽ നിശബ്ദമായി കണ്ണുനീർ മാത്രം ഉതിർത്തു കൊണ്ടങ്ങനെ അവ കരഞ്ഞു.. ട്രെയിൻ പതുക്കെ നീങ്ങി തുടങ്ങി . ട്രെയിൻ ജാലകത്തിന്റെ പുറത്ത് മഴ ആർത്തലച്ചു പെയ്തു.. മഴയോടൊപ്പം ഓർമ്മകൾ മനസ്സിൽ ശക്തിയായി പെയ്തിറങ്ങി തുടങ്ങി.
മഴ താനെന്നും ഇഷ്ടപ്പെട്ടിരുന്നു. കുഞ്ഞായിരുന്നത് മുതൽ ദാ ഇവിടം വരെ എന്നും അതിനെ സ്നേഹിച്ചിട്ടേ ഉള്ളൂ…
“വിരഹത്തിന്റെ പ്രതീകമാണെത്രെ മഴ “എവിടുന്നോ വായിച്ച ആ വരികൾ ഓർമയിൽ വന്നതും ചെറുതായി ഒന്ന് പുഞ്ചിരിച്ചു.. “വിരഹം” കഴിഞ്ഞ മൂന്നുകൊല്ലങ്ങളായി തന്റെ ഉള്ളിലുള്ള ഈ ശൂന്യതയായിരിക്കാം ചിലപ്പോ ഈ പറഞ്ഞ വിരഹം. വിരഹം അപ്പോൾ വേദനയല്ല, ചില നേരങ്ങളിൽ കണ്ണു നനയിക്കുമെങ്കിലും അതൊരു ശൂന്യതയാണ്. അത്രമേൽ പ്രിയപ്പെട്ടൊരാളുടെ വിടവ് കൊണ്ട് മനസിനുണ്ടാകുന്ന ശൂന്യത.. !!!
പുറത്തെങ്ങും ഇരുട്ട് പടർന്നു..
“നിനക്കെന്താ പെണ്ണെ ഇരുട്ടിനോടിത്ര ഇഷ്ട്ടം. പണ്ടൊരിക്കൽ കേട്ട ആ നണുത്ത ചോദ്യം
“അതോ, ഇരുട്ടിനു വല്ലാത്ത ഒരു ഭംഗിയാണ്. നക്ഷത്രത്തിനു ഭംഗി നൽകുന്നത് ഇരുട്ടല്ലേ..
പിന്നെ മിന്നലിനു ഭംഗി നൽകുന്നത്…
ബാക്കി പൂർത്തിയാക്കാൻ സമ്മതിക്കാതെ അയാൾ ചോദിച്ചു “നക്ഷത്രത്തിന്റെ ഭംഗി മനസ്സിലായി.. മിന്നലിനെവിടെടി മണ്ടി ഭംഗി..?!”
“അത് നിനക്ക് അറിയാഞ്ഞിട്ടാ മിന്നലിനാ നക്ഷത്രത്തെക്കാൾ ഭംഗി.. ”
“ആ ഇപ്പൊ മനസ്സിലായി ”
“എന്ത് മിന്നലിനു ഭംഗിണ്ട് ന്നോ..?? ”
“അല്ല.. നെനക്ക് പ്രാന്ത് ണ്ട് ന്ന് ”
“ന്നാ ഇയാൾ ഭ്രാന്തുള്ള പെണ്ണിനെ പ്രേമിക്കണ്ട ”
അല്പം മുഖം ചുളുക്കി കൊണ്ട് പറഞ്ഞു അല്പം നീങ്ങി ഇരുന്നു..

17 Comments

  1. Ahamed Harshad VP

    Ijasee powlichu , ithoru nalloru tudakam aavatte

  2. തുടക്കം ഇങ്ങനെയൊക്കെയാണ്… അക്ഷരങ്ങൾ വാക്കുകൾ ആയി ഒഴുകി നടക്കാൻ സമ്മതിക്കാതെ പേന തുമ്പ് സമുദ്രങ്ങൾ ആയി വാചകങ്ങളിൽ വർണ്ണന കളുടെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയി മഷി പുരട്ടി എഴുത്തിൻ്റെ ലോകത്ത് ആദ്യമായി ആനയിക്കും…. എല്ലാ വിധ ആശംസകളും നേരുന്നു….ബ്രോ…

  3. തുടക്കം നന്നായിട്ടുണ്ട്…?

  4. Ijas kka ithrayum pratheekshichilla

  5. Nannayitund bro. തുടർന്ന് എഴുതുക..
    സ്നേഹത്തോടെ❤️

    1. Thank you.. ??

  6. ആര്യൻ

    നന്നായിട്ടുണ്ട് ?

  7. ഇത് കൊള്ളാം..ഇങ്ങനെ പോകട്ടെ..pages കൂടിയാലും കുറയാതെ നോക്കു…ഇപ്പോള്‍ വായിക്കാനും സുഖമുണ്ട്…
    All the best ????

    1. Thanks bro✌️✌️?

  8. നന്നയിട്ടുണ്ട് ❤❤

    1. Thanks bro… തുടക്കത്തിലേ തെറ്റ്കൾ തിരുത്താൻ സഹായിച്ച എന്റെ പ്രിയ സോദരാ നന്ദി…. ?❤️❤️❤️

  9. അഗ്നിദേവ്

    സൂപ്പർ ആയിട്ടുണ്ട് ബ്രോ plzz continue.

  10. Kallan madhavan

    ❣️❣️❣️❣️❣️❣️❣️❣️

Comments are closed.