പുറത്ത് നിന്ന് കാവ്യ യുടെ വിളി കേട്ടാണ് കാട്കേറിയ ചിന്തയിൽ നിന്ന് ഉണർന്നത്..
ഉമ്മറത്തെത്തിയപ്പോൾ അതേ പത്രവും നിവർത്തി ഇരിക്കുന്ന അവളുടെ തല തിരിച്ചുള്ള നോട്ടം കണ്ടതും ഞാൻ പറഞ്ഞു
“ഓ അമ്മയാടി എന്നോട് നാട്ടിലേക്ക് വണ്ടികേറിക്കോളാൻ പറഞ്ഞു.. പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ടെത്രെ ”
“എന്നിട്ട് നീ അങ്ങ് കെട്ടി പോകാൻ തീരുമാനിച്ചോ..? ”
“എന്ത് കാര്യത്തിന്..?!എനിക്കൊന്നും മേല..
എന്തായാലും പോണം അമ്മയെ ഒന്ന് കാണണം ”
തനിയെ ദീർഘനിശ്വാസം എടുത്തുള്ള എന്റെ സംസാരം കേട്ടിട്ട് ആകണം അവൾ തുടർന്നു..
“കഴിഞ്ഞ മാസം നാട്ടിൽ പോയി വന്നതിന്റെ ക്ഷീണം ഒന്ന് മാറീട്ട് പോരെ പെണ്ണെ ”
കണ്ണ് നിറഞ്ഞു തുടങ്ങും എന്ന് ഭയന്നു ഇപ്പൊ ആരുടെ മുന്നിലും കരയാറില്ല എങ്കിലും ചില നേരങ്ങളിൽ മുന്നിൽ ആരുണ്ടായാലും കണ്ണ്നീരിനു അതൊരു വിഷയമേ അല്ല…
കഴിഞ്ഞ 3 കൊല്ലമായി ഒരു തരം ഒളിച്ചോട്ടം തന്നെയാണ് നടത്തി കൊണ്ടിരിക്കുന്നത്.. തന്നെ താൻ പറ്റിച്ചു കൊണ്ടിരിക്കയാണ്..,
3 കൊല്ലങ്ങൾക്ക് ശേഷം നാട്ടിലേക്ക് ചെല്ലുന്നത് കഴിഞ്ഞ മാസം ആണ് വേണ്ടായിരുന്നു അബദ്ധം ആയി പോയി എന്ന് ഇപ്പോൾ തോന്നുന്നു…
മറന്നു എന്ന് പഠിപ്പിച്ച മനസ്സിനെ തോൽപിച്ചു കൊണ്ട് വീണ്ടും പഴയ ഓരോന്ന് മനസ്സിനെ വീർപ്പുമുട്ടിക്കുന്നു..
“ഇനിയും നീ ആളെ കണ്ടാലോ.. ”
ചിന്തകളെ ഉണർത്തികൊണ്ട് ഉള്ള ആ ചോദ്യം കേട്ടതും നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി,
കാണാൻ ഒരുപാട് ആഗ്രഹിച്ച മുഖമായിരുന്നു ഒരു പാട് കാലം കണ്ടുകൊണ്ടിരിക്കണം എന്ന് കരുതിയ അതേ മുഖം, ഒരിക്കൽ മറ്റുഎല്ലാ മുഖങ്ങളെക്കാൾ പരിചിതമായിരുന്ന ആ മുഖം ഇന്ന് ഒരുപാട് അകലെ ആണ്… ഒരുകാലത്തു ഒരുപാട് സന്തോഷിപ്പിച്ചിരുന്ന ആ മുഖം
ഇന്ന് ഒരുപാട് വേദനകളെ എന്റെ സ്വന്തം ആക്കി തന്നിരിക്കുന്നു…
വീണ്ടും അയാളെ കണ്ടാൽ.. അത്രമേൽ പ്രിയപ്പെട്ട ആ മുഖം ഇനിയും കണ്ടാൽ മേഘ ങ്ങളെ പോലെ കണ്ട മാത്രയിൽ പെയ്യും ഒരു പേമാരി പെയ്തുതോരും എന്ന കാര്യത്തിൽ സംശയം വേണ്ട
“കാണാൻ സാധ്യത ഇല്ലെടോ അറിഞ്ഞിടത്തോളം ആൾ ഇനി നാട്ടിൽ ഉണ്ടാകാൻ ചാൻസ് ഇല്ല..”
കാണാൻ ഏറെ ആശയുണ്ടെങ്കിലും കാണരുതെന്ന് അത്രമേൽ പ്രാർത്ഥിക്കുന്ന അവസ്ഥ.. അതെ നോവ് തന്ന പ്രണയത്തിന്റെ അവസാന അധ്യായം എല്ലാവരിലും ഇങ്ങനെ തന്നെ ആയിരിക്കും.. !ഫോൺ വീണ്ടും ശബ്ധിച്ചു. നോക്കിയപ്പോൾ അമ്മ..
“ഇന്ന് 3.30 ക്കു ഒരു വണ്ടിയുണ്ട്.. അതിൽ വന്നോളണം.. ഇനി എന്നെ കൊണ്ട് പറയിപ്പിക്കാൻ ഇടവരുത്തരുത്.. !” അത്രയും പറഞ്ഞുകൊണ്ട് അമ്മ ഫോൺ വെച്ചു, “ശ്ശെടാ ഈ അമ്മക്കിതെന്തോന്ന് ”
“പാവം അതിനും കാണില്ലെടി സ്വപ്‌നങ്ങൾ, സ്വന്തം മകളുടെ കല്യാണം സ്വപ്നം കാണാത്ത ഏതമ്മയാടി ഉള്ളെ..? ”
കാവ്യയുടെ സംസാരം കേട്ടപ്പോ ചിരിയാണ് വന്നത്.. അമ്മക്കെല്ലാം അറിയാം, എന്നെകൊണ്ട് മറ്റൊരു വിവാഹത്തിനു തയ്യാറാവാൻ കഴിയില്ലെന്ന് മറ്റാരേക്കാളും അധികം അമ്മക്കറിയാം.. ഇത് വരെ അമ്മ എന്നെ നിർബന്ധിച്ചിട്ടുമില്ല.. പക്ഷെ പെട്ടെന്നെന്തുപറ്റി എന്നറിയില്ല.. പതുക്കെ ഉമ്മരപ്പടിയിൽ നിന്നും കൈ കുത്തി എഴുന്നേറ്റു..
“എന്നിട്ട് നീ പോകാൻ തീരുമാനിച്ചോ..?? ”
ഒന്നും മിണ്ടാതെയുള്ള എന്റെ പോക്ക് കണ്ടിട്ടാകണം അവൾ ചോദിച്ചു
Ijasee powlichu , ithoru nalloru tudakam aavatte
തുടക്കം ഇങ്ങനെയൊക്കെയാണ്… അക്ഷരങ്ങൾ വാക്കുകൾ ആയി ഒഴുകി നടക്കാൻ സമ്മതിക്കാതെ പേന തുമ്പ് സമുദ്രങ്ങൾ ആയി വാചകങ്ങളിൽ വർണ്ണന കളുടെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയി മഷി പുരട്ടി എഴുത്തിൻ്റെ ലോകത്ത് ആദ്യമായി ആനയിക്കും…. എല്ലാ വിധ ആശംസകളും നേരുന്നു….ബ്രോ…
തുടക്കം നന്നായിട്ടുണ്ട്…?
❤️
Ijas kka ithrayum pratheekshichilla
?
??
Nannayitund bro. തുടർന്ന് എഴുതുക..
സ്നേഹത്തോടെ❤️
Thank you.. ??
നന്നായിട്ടുണ്ട് ?
?
ഇത് കൊള്ളാം..ഇങ്ങനെ പോകട്ടെ..pages കൂടിയാലും കുറയാതെ നോക്കു…ഇപ്പോള്‍ വായിക്കാനും സുഖമുണ്ട്…
All the best ????
Thanks bro✌️✌️?
നന്നയിട്ടുണ്ട് ❤❤
Thanks bro… തുടക്കത്തിലേ തെറ്റ്കൾ തിരുത്താൻ സഹായിച്ച എന്റെ പ്രിയ സോദരാ നന്ദി…. ?❤️❤️❤️
സൂപ്പർ ആയിട്ടുണ്ട് ബ്രോ plzz continue.
❣️❣️❣️❣️❣️❣️❣️❣️