❤️ദേവൻ ❤️ [Ijasahammed] 174

❤️ദേവൻ ❤️

Author : Ijasahammed

 

ആദ്യമായാണ് ഒരുകഥ എഴുതി പോസ്റ്റ്‌ ചെയ്യുന്നത്
നേരത്തെ പോസ്റ്റ്‌ ചെയ്തതിൽ ചെറിയ ചില തെറ്റ് കുറ്റങ്ങൾ ഉള്ളത് കൊണ്ടും.. വിചാരിച്ച പോലെ ഒരു എൻഡിങ് കൊടുക്കാൻ പറ്റാത്തത് കൊണ്ടും ഞാൻ വീണ്ടും ലെങ്ത് കൂട്ടി പോസ്റ്റ്‌ ചെയ്യുകയാണ്…
ആദ്യമായി എഴുതിയത് ആയതുകൊണ്ട് തെറ്റുകൾ ഉണ്ടാകും.. ക്ഷമിച്ചു വായന തുടരുക.. എല്ലാരും ദേവനെ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു..

ദേവൻ

ഭാഗം 1

അന്നും വളരെ വൈകിയാണ് ഉറങ്ങിയത്.. ഉറങ്ങിഎന്ന് പറയാൻ വയ്യ.. പണ്ടത്തെ ഓർമ്മകൾ കൂട്ടം തെറ്റി വീണ്ടും വന്നുകേറിയിട്ട് കുറച്ചു ദിവസം ആയി.. ഒരിക്കലും കാണരുത് എന്ന് കരുതി മറന്നുപോയ അല്ലെങ്കിൽ മറക്കാൻ ആഗ്രഹിച്ചിരുന്ന ആ മുഖം വീണ്ടും കണ്ടത് കൊണ്ടായിരിക്കാം വീണ്ടും പണ്ടത്തെ പോലെ ഉറക്കം അന്യമായി നിൽക്കുന്നത്..
നീണ്ടു കിടന്ന മുടി വാരി എടുത്തു നെറുകിൽ കെട്ടി വെച്ച് ഉറക്കചടവോടെ എണീറ്റു.., കാവ്യ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു..തന്റെ സാന്നിധ്യം അറിഞ്ഞത് കൊണ്ടാകാം നീട്ടി പിടിച്ച പത്രവുമായി ചൂട് ചായ ഊതികുടിച്ചുകൊണ്ട് അവൾ തനിക്ക് നേരെ ഒരു കവർ നീട്ടി..
എന്താണ് കാര്യം എന്ന് അറിയാതെ മിഴിച്ചുനിന്ന എന്നോട് അത് തുറന്ന് നോക്കെന്ന് ആംഗ്യം കാണിച്ചുകൊണ്ട് അവൾ പത്രം വായന തുടർന്നു…
കവർ പൊട്ടിച്ചു നോക്കാൻ നിന്നപ്പോൾ ആണ് ഫോൺ റിങ് ചെയ്തത് .. കവർ അവിടെ വെച്ചു ഫോണിന് അടക്കലേക്ക് ചെന്ന്… എടുത്തു നോക്കി ആളെ തിരിച്ചറിയണ്ട കാര്യം ഒന്നുമില്ല അമ്മയാകും,
ഊഹം തെറ്റിയില്ല, വിളി ഇന്ന് അല്പം വൈകിയിരിക്കുന്നു..
ഫോൺ എടുത്തു ചെവിയോട് ചേർത്ത് വെച്ചതും അമ്മയുടെ പരിഭവം പറച്ചിൽ തുടങ്ങിയിരുന്നു..
“നിക്ക് വയസ്സായി ഇനിയും എത്ര നാളാണ്ടാകാ ന്ന് അറിയില്ല, ആണായും പെണ്ണായും നിക്ക് ഒന്നേ ഒള്ളൂ അത് മറക്കണ്ട നീയ്, വയ്യ ഇനിം ഇങ്ങനെ തീ തിന്നാൻ, ”
പതിവിന് വിപിരീതമായുള്ള പരിഭവം പറച്ചിലിൽ നിന്ന് ഒന്ന് ഒറപ്പിക്കാം നാട്ടിലേക്കുള്ള പോക്കിന് ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ നേരായിന്നു..
“ന്താ അമ്മേ ന്നെ രാവിലത്തന്നെ വിളിച്ചോണ്ട് ഓരോന്ന് പറയണേ.. കഴിഞ്ഞ മാസം വന്നു പോയല്ലേ ഒള്ളൂ ഞാൻ പിന്നെന്താ.. ”
ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാണ് ഞാൻ അമ്മയിൽ നിന്നും കേട്ടത്
“നീ വരണം നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നു ണ്ട്.. ഇനിയും നിന്നെ ങ്ങനെ വിട്ടാൽ ഞാൻ വല്ല ദീനോം വന്നു കണ്ണടക്കും.. ന്നെ ഞ്ഞും തീ തീറ്റിക്കണ്ട നീയ്.. ”
മറ്റൊന്നും പറയാൻ കൂട്ടാക്കാതെ അമ്മ കാൾ കട്ട്‌ ചെയ്തു.. തൊണ്ട ഇടറുന്നുണ്ടായിരുന്നു പാവം.. പറയുന്നത് എല്ലാം ശെരിയാ വയസ്സ് പത്തോ പന്ത്രണ്ടോ അല്ല ഇനിയും കാത്തിരിക്കുന്നത് എന്തിന് വേണ്ടിയാ ഇനിയും നീറി ജീവിക്കണത് എന്തിനാ…
ചിലപ്പോൾ ഒക്കെ തോന്നും എല്ലാം നല്ലതിന് വേണ്ടി ആകും ഇങ്ങനെ ഒക്കെ സംഭവിച്ചേ.. അല്ലേൽ ആരും അറിയാതെ ഒരു മുറിക്കുള്ളിൽ അടഞ്ഞേനെ ഞാനും എന്റെ എഴുത്തുകളും..
എഴുതാൻ ഊർജം തന്നത് ഇതേ തീ ആണ് അമ്മ പറഞ്ഞ അതേ ചങ്കിലെ തീ..
സങ്കടങ്ങൾ അങ്ങനെ അലയടിച്ചു ഉയരുമ്പോൾ പേന ആണ് നല്ലത് ആരും കാണാതെ അത് മനസ്സ് പകർത്തി എഴുതും..
എല്ലാവരിലും നന്നായി എന്നെ ആശ്വസിപ്പിക്കും..
ജീവിക്കാൻ എന്നെ മറ്റെന്തിനുമുപരി പ്രോത്സാഹിപ്പിക്കും.., അതേ ഇന്ന് പ്രണയം അതേ അക്ഷരങ്ങളോടാണ് എന്നെ ഞാൻ ആക്കിയ ആ അക്ഷരങ്ങളോട്.. “

17 Comments

  1. Ahamed Harshad VP

    Ijasee powlichu , ithoru nalloru tudakam aavatte

  2. തുടക്കം ഇങ്ങനെയൊക്കെയാണ്… അക്ഷരങ്ങൾ വാക്കുകൾ ആയി ഒഴുകി നടക്കാൻ സമ്മതിക്കാതെ പേന തുമ്പ് സമുദ്രങ്ങൾ ആയി വാചകങ്ങളിൽ വർണ്ണന കളുടെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയി മഷി പുരട്ടി എഴുത്തിൻ്റെ ലോകത്ത് ആദ്യമായി ആനയിക്കും…. എല്ലാ വിധ ആശംസകളും നേരുന്നു….ബ്രോ…

  3. തുടക്കം നന്നായിട്ടുണ്ട്…?

  4. Ijas kka ithrayum pratheekshichilla

  5. Nannayitund bro. തുടർന്ന് എഴുതുക..
    സ്നേഹത്തോടെ❤️

    1. Thank you.. ??

  6. ആര്യൻ

    നന്നായിട്ടുണ്ട് ?

  7. ഇത് കൊള്ളാം..ഇങ്ങനെ പോകട്ടെ..pages കൂടിയാലും കുറയാതെ നോക്കു…ഇപ്പോള്‍ വായിക്കാനും സുഖമുണ്ട്…
    All the best ????

    1. Thanks bro✌️✌️?

  8. നന്നയിട്ടുണ്ട് ❤❤

    1. Thanks bro… തുടക്കത്തിലേ തെറ്റ്കൾ തിരുത്താൻ സഹായിച്ച എന്റെ പ്രിയ സോദരാ നന്ദി…. ?❤️❤️❤️

  9. അഗ്നിദേവ്

    സൂപ്പർ ആയിട്ടുണ്ട് ബ്രോ plzz continue.

  10. Kallan madhavan

    ❣️❣️❣️❣️❣️❣️❣️❣️

Comments are closed.