❤️ഒരു പഴയ ഓർമ? part 2 82

എന്നെ നേരത്തെ കണ്ടപ്പോൾ അവനും അത്ഭുതം. സാധരണ അവനാണ് എന്നെ വിളിക്യാൻ വരാറ്‌. ഞാൻ ഒരു ലോഡ് പുച്ഛം ഇട്ട് അവനെയും കൊണ്ട് നേരെ സ്കൂളിലേക് വിട്ടുപിടിച്ചു. 9 മണിക്ക് സ്കൂളിൽ എത്തി. ഞങ്ങളെ സംബന്ധിച്ചു അത് വളരെ നേരത്തെ ആണ്. കുറച്ചു പിള്ളേർ ഒകെ വന്നിട്ടുണ്ടായിരുന്നുള്ളു അപ്പോൾ ക്ലാസ്സിൽ. അവനി വന്നിട്ടുണ്ടോ എന്നറിയാൻ ഞാൻ ക്ലാസ് മുഴുവൻ ഒന്നു സ്കാൻ ചെയ്തു, നിരാശയായിരുന്നു ഫലം അവൾ എത്തിയിട്ടില്ല. അപ്പോൾ തന്നെ ക്ലാസ്സിൽ നിന്നിറങ്ങി വരാന്തയിലെ ഞങ്ങളുടെ ഏരിയയയിലെക് നടന്നു. കൊട്ടയും ഉണ്ട് ഒപ്പം. അവൻ ഓരോരോ കാര്യങ്ങൾ സംസാരിക്കുന്നുണ്ട്, ഞാൻ അതെല്ലാം കേൾക്കുന്നുണ്ടെകിലും എന്റെ കണ്ണും  മനസ്സും ഗേറ്റ്ലേക്ക്‌ ആയിരുന്നു. പക്ഷേ ഞാൻ അവനു എന്തെല്ലാമോ മറുപടി കൊടുത്തു. ഇതിനിടയിൽ തടിയനും പ്രാണിയും വന്ന്‌ ബാഗും വെച്ച് ഞങ്ങൾക്കൊപ്പം കൂടി. അങ്ങനെ സംസാരിച്ചു നിൽക്കുമ്പോൾ ആണ് ഒരു പിക്കിരി ചെക്കന്റെ കൈയും പിടിച്ചു, കറുപ്പിൽ ഗോൾഡൻ ഇല്ലകളുടെ ഡിസൈൻ ഉള്ള പട്ടുപാവടയും ഇട്ട് ഗേറ്റിൽ നിന്നും അവനിയുടെ രംഗപ്രവേശം. മുടി രണ്ട് സൈഡിലേക്ക്‌ മേടഞ്ഞിട്ട് നല്ല കട്ടിയിൽ കണ്ണെഴുതി ഒരു ചെറിയ കറുത്ത പൊട്ടും ചന്ദനകുറിയും തൊട്ട്,,,, ഹോ… എന്റെ ഭഗവാനെ….

 

പട്ടുപാവാടയും മറ്റും സ്കൂളിൽ സാധരണയാണെകിലും അവളെ അങ്ങനെ കണ്ടപ്പോൾ എനിക്ക് ഒരു തരം ലഹരിയാണ് തോന്നിയത്. ഇതുവരെ ജീവിതത്തിൽ അനുഭവിക്കാത്ത ഒരു തരം ലഹരി…… 

2 Comments

  1. Ak?
    കഥ കൊള്ളാടാ നല്ല രസം ഉണ്ട് വായിക്കാൻ.
    ഇങ്ങനെ തന്നെ പോകട്ടെ…. പിന്നെ ഒരു suggestion ഉണ്ട് അത് എനിക്ക് തോന്നിയത് ആണേ… ഈ അബിയുടെ സംസാരവും കാര്യങ്ങളും ഒക്കെ അവന്റെ പ്രായത്തിൽ ഉള്ള ലെവലിലേക്ക് കൊണ്ടുവന്നാൽ ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്യും. അഞ്ചില് പഠിക്കുന്ന ചേർക്കാൻ ആ ഒരു റേഞ്ചിലേക്ക് വന്നാൽ നല്ലത് ആയിരുന്നു….. എന്റെ ഒരു അഭിപ്രായം ആണ് അങ്ങനെ കണ്ടാൽ മതി ?

    ❤️

    1. കുറെ സ്നേഹം ബ്രോ❤️. പ്രായത്തിനു അനുസരിച്ചു അബിയെ കൊണ്ട് സംസാരിപ്പിക്കാൻ പറ്റും ബ്രോ. പക്ഷെ കഥ വല്ലാതെ childish ആയി പോകുമോ എന്നൊരു പേടി ഉണ്ടായിരുന്നു. അതാണ് എങനെ തന്നെ എഴുതിയത്. Suggestion പറഞ്ഞതിൽ സന്തോഷം ബ്രോ.❤️

Comments are closed.