❤️ഒരു പഴയ ഓർമ? part 2 82

ഉറക്കം കഴിഞ്ഞു എഴുന്നേൽകുമ്പോൾ വൈകീട്ട് 4 മാണി ആയിട്ടുണ്ട്. മുഖം കഴുകി കൊട്ടയെയും വിളിച്ചു കണ്ടത്തിൽ ഫുട്ബാൾ കളിക്കാൻ പോയി. കളി കഴിഞ്ഞു വിയർത്തു കാലൊക്കെ പൊട്ടി വീട്ടിൽ ചെന്നപ്പോൾ കുളിക്യാൻ വീണ്ടും അമ്മയുടെ ഓർഡർ. കുളി കണ്ടുപിടിച്ചവനെ മനസ്സിൽ പ്രാകി കുളിച്ചു വന്നു. വേറെ പ്രേതേകിച്ചു പണി ഒന്നും ഇല്ലാത്തതിനാൽ ടീവി വെച്ചിരുന്നു. ദൂരദർശൻ മാത്രം ചാനൽ ആയി ഉള്ളതുകൊണ്ട് റിമോട്ടിന്റെ ആവിശ്യം ഒന്നും ഇല്ല. കറക്റ്റ് സമയത്തു ലിറിൽ സോപ്പ് ന്റെ പരസ്യം(ഇന്ന് softcore കാണുന്നതിന്റെ എഫക്ട് ആണ് അന്ന് ആ പരസ്യം കണ്ടാൽ. എത്ര പേർ കണ്ടിട്ടുണ്ടെന്നു അറിയില്ല). അതിലെ പെണ്ണിന്റെ കോലം കണ്ടു അന്തം വിട്ടിരിക്കുമ്പോൾ അച്ഛൻ വന്നു. അച്ഛന്റെ വണ്ടിയുടെ ശബ്‌ദം കേട്ട് അമ്മ ഹാളിൽ വന്നപ്പോൾ എന്റെ നല്ലജീവൻ അങ്ങുപോയി. ഞാൻ പെട്ടന്ന് ഓടി പുറത്തേക്കു, എന്നിട് അച്ഛന്റെ ഒപ്പം അകത്തേക്കു വന്നു. അമ്മ ഭാഗ്യത്തിന് ശ്രെദ്ധിച്ചിട്ടില്ലന്നു തോന്നുന്നു. കുറച്ചുകഴിഞ്ഞു എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു, കഴിക്കുന്നതിന്റെ ഇടയിൽ അമ്മ എന്നെ അച്ഛന്റെ അടുത്ത് നൈസ് ആയി പാര വെക്കുന്നുണ്ട്. ഭാഗ്യത്തിന് അച്ഛൻ അതൊന്നും മൈൻഡ് ആകുന്നില്ല. അങനെ ഫുഡ് ഒക്കെ കഴിഞ് ഞാൻ നേരെ മുറിയിലേക്കു കിടക്കാൻ പോയി. കിടന്നപ്പോൾ വീണ്ടും ഓർമ്മകൾ സ്കൂളിലേക് പോയികൊണ്ടിരുന്നു. 

 

അവനി, അവളുടെ ആ മുഖം… ഹാ ഒരു സുഖം ഒക്കെ ഉണ്ട് അവളെ ആലോചിക്കുമ്പോൾ. മനസ്സ് നാളെയാകാൻ കൊതിക്കുന്നപോലെ. അവളോടുള്ള വികാരം എന്താണെന്നു എനിക്ക് മനസിലാവുണ്ടായിരുന്നില്ല. പക്ഷെ എപ്പോഴും ചെറിയ നനവുള്ള ആ ഉണ്ടകണ്ണിലും വർണിക്കാൻ കഴിയാത്ത ചിരി ഒളിപ്പിച്ച ആ ചുണ്ടുകളിലും എനിക്ക് കാണാൻ കഴിഞ്ഞത് ഒരു കാന്തത്തെ ആയിരുന്നു. അവളിലേക് എന്നെ വലിച്ചെടുപ്പിക്കുന്ന ഒരു കാന്തത്തെ… അവളുടെ നിലാവ് പോലുള്ള മുഖവും മനസ്സിലിട്ടു എപ്പോഴോ ഉറങ്ങി പോയി.

2 Comments

  1. Ak?
    കഥ കൊള്ളാടാ നല്ല രസം ഉണ്ട് വായിക്കാൻ.
    ഇങ്ങനെ തന്നെ പോകട്ടെ…. പിന്നെ ഒരു suggestion ഉണ്ട് അത് എനിക്ക് തോന്നിയത് ആണേ… ഈ അബിയുടെ സംസാരവും കാര്യങ്ങളും ഒക്കെ അവന്റെ പ്രായത്തിൽ ഉള്ള ലെവലിലേക്ക് കൊണ്ടുവന്നാൽ ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്യും. അഞ്ചില് പഠിക്കുന്ന ചേർക്കാൻ ആ ഒരു റേഞ്ചിലേക്ക് വന്നാൽ നല്ലത് ആയിരുന്നു….. എന്റെ ഒരു അഭിപ്രായം ആണ് അങ്ങനെ കണ്ടാൽ മതി ?

    ❤️

    1. കുറെ സ്നേഹം ബ്രോ❤️. പ്രായത്തിനു അനുസരിച്ചു അബിയെ കൊണ്ട് സംസാരിപ്പിക്കാൻ പറ്റും ബ്രോ. പക്ഷെ കഥ വല്ലാതെ childish ആയി പോകുമോ എന്നൊരു പേടി ഉണ്ടായിരുന്നു. അതാണ് എങനെ തന്നെ എഴുതിയത്. Suggestion പറഞ്ഞതിൽ സന്തോഷം ബ്രോ.❤️

Comments are closed.