ഞാൻ നിങ്ങൾക്ക് എന്റെ വീട്ടുകാരെ പരിജയപ്പെടുത്തിയില്ലലെ! എന്തായാലും ഇപ്പോ പരിചയപ്പെടുത്താം.
അപ്പോ ഇത്ര നേരം ഞാൻ സംസാരിച്ചത് എന്റെ അമ്മയോടാണ്. പേര് അനിത. ഞാൻ സ്നേഹം കൂടുമ്പോൾ അനുകുട്ടിനു വിളിക്കും. അങ്ങനെ വിളിക്കുമ്പോൾ അമ്മക്കു വല്ല്യ നാണം ആണ്. അച്ഛൻ പോലും അമ്മയെ അങ്ങനെ വിളിക്കാറില്ല. ചേട്ടനും. ചിലപ്പോൾ അതിന്റെ ആവും. കാണാൻ നല്ല സുന്ദരിയാണ് എന്റെ അമ്മ. അമ്മയുടെ നിറവും കണ്ണും മൂക്കും ഒക്കെയാണ് എനിക്ക് കിട്ടിയിരിക്കുന്നെന്നു എല്ലാവരും പറയുന്നത്. പക്ഷെ എന്റെ ബോഡിഷേപ്പ് അച്ഛന്റെ പോലെ ആണ്. എന്റെ എല്ലാ കുറുത്തകേടിനു കിട്ടുന്ന അച്ഛന്റെ അടിയിൽ നിന്ന് എന്നെ രക്ഷിക്കുന്നതാണ് അനുകുട്ടിയുടെ മെയിൻ ഹോബി. അച്ഛന്റെ കൈയിൽ നിന്നും രക്ഷിച്ചിട്ട് പുള്ളിക്കാരി എന്നെ കൈകാര്യം ചെയ്യും, അത് വേറെ കാര്യം. സിമ്പിൾ ആയി പറഞ്ഞാൽ അനുകുട്ടി ആണ് എന്റെ ബെസ്റ് ഫ്രണ്ട്.
പിന്നെയും രണ്ടുപേരുണ്ട് വീട്ടിൽ, അച്ഛനും ചേട്ടനും. അച്ഛൻ കരാട്ടെ മാഷ് ആണ്. പേര് ശ്രീനിവാസ്. കുറെ ബെൽറ്റും കോപ്പും ഒക്കെ ഉണ്ട്. ടൌൺൽ ഞങ്ങൾക്കൊരു ടുസ്റ്റോറി ബിൽഡിംഗ് ഉണ്ട്. അതിൽ ഗ്രൗണ്ട് ഫ്ലോർൽ കരാട്ടെ ക്ലാസ്സ്ഉം മുകളിൽ ജിമ്മും. 6 അടി 3 ഇഞ്ച് ൽ ഒരു ചുള്ളൻ. അതാണ് അച്ഛൻ.
അച്ഛൻ തന്നെ ആണ് എന്റെ ഹീറോ. അതുകൊണ്ട് അച്ഛന്റെ പാത പിന്തുടർന്ന് 5ആം വയസുതോട്ടു കരാട്ടെ പഠിക്കുന്നുണ്ട് ഞാൻ. ആൾ സംഭവം കാണാൻ കുറച്ചു ഭീകരൻ ആണെകിലും നല്ല കമ്പനി ആണ്. ക്ലാസ് എടുക്കുന്ന സമയത്തെ കുറച്ചു സീൻ ഉള്ളു…
പിന്നെയുള്ളത് ചേട്ടൻ, പേര് സിബിൻ. ഞാൻ അഞ്ചിൽ ആണെകിൽ ചേട്ടൻ ഡിഗ്രി ഫൈനൽ ഇയർ ആണ്. 10 വയസ്സിന്റെ വ്യത്യാസം ഉണ്ട് ഞങ്ങൾ തമ്മിൽ. ചേട്ടനെ പറ്റി പറയാൻ അങ്ങനെ പ്രതേകിച്ചു ഒന്നും ഇല്ല. അച്ഛനെ നല്ല പേടിയാണ്, അതുകൊണ്ട് തന്നെ വല്ലപ്പോഴും ഉള്ള വെള്ളമടിയും പിന്നെ ലൈൻഅടിയും പരമ രഹസ്യമാണ്. കുറെ ഫ്രണ്ട്സ് ഉണ്ട് അവന്. വയസ്സിന്റെ വ്യത്യാസം ഉണ്ടെകിലും ഞങ്ങൾ തമ്മിൽ അങ്ങനെ അകൽച്ച ഒന്നും ഇല്ല. അവന്റെ വെള്ളമടിക്കു ഞാനും പോവാറുണ്ട് ടച്ച്ഇങ്സ് തിന്നാൻ. ഇപ്പോൾ മനസിലായില്ലേ കാര്യങ്ങളുടെ കിടപ്പ്…
*************************
Ak?
കഥ കൊള്ളാടാ നല്ല രസം ഉണ്ട് വായിക്കാൻ.
ഇങ്ങനെ തന്നെ പോകട്ടെ…. പിന്നെ ഒരു suggestion ഉണ്ട് അത് എനിക്ക് തോന്നിയത് ആണേ… ഈ അബിയുടെ സംസാരവും കാര്യങ്ങളും ഒക്കെ അവന്റെ പ്രായത്തിൽ ഉള്ള ലെവലിലേക്ക് കൊണ്ടുവന്നാൽ ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്യും. അഞ്ചില് പഠിക്കുന്ന ചേർക്കാൻ ആ ഒരു റേഞ്ചിലേക്ക് വന്നാൽ നല്ലത് ആയിരുന്നു….. എന്റെ ഒരു അഭിപ്രായം ആണ് അങ്ങനെ കണ്ടാൽ മതി ?
❤️
കുറെ സ്നേഹം ബ്രോ❤️. പ്രായത്തിനു അനുസരിച്ചു അബിയെ കൊണ്ട് സംസാരിപ്പിക്കാൻ പറ്റും ബ്രോ. പക്ഷെ കഥ വല്ലാതെ childish ആയി പോകുമോ എന്നൊരു പേടി ഉണ്ടായിരുന്നു. അതാണ് എങനെ തന്നെ എഴുതിയത്. Suggestion പറഞ്ഞതിൽ സന്തോഷം ബ്രോ.❤️