“അച്ഛൻ വരട്ടെ നിന്റെ വിളവൊക്കെ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്”
“എന്തുകാര്യത്തിന്? ഇതു നമ്മുടെ പേർസണൽ കാര്യങ്ങൾ അല്ലെ മാതാവേ”
അമ്മയെ ഒന്നു കൊഞ്ചിച്ചുകൊണ്ടു ഞാൻ പറഞ്ഞു.
“ഉവ്വ ഉവ്വ കല്യാണം കഴിക്കാൻ ആയി, ചെക്കൻ എന്നിട്ടും കൊഞ്ചൻ നിക്കാ” എന്റെ കൊഞ്ചലിൽ ഫ്ലാറ്റ് ആയി അമ്മ പറഞ്ഞു.
“എന്താടാ ഇന്ന് വല്ലാത്ത ഇളക്കം? നല്ല സന്തോഷത്തിൽ ആണല്ലോ.!?”
എന്റെ മുഖം കണ്ടിട്ടാണെന്നു തോന്നുന്നു എന്തോ വലിയ രഹസ്യം കണ്ടുപിടിച്ച പോലെ ‘അമ്മ ചോദിച്ചു.
“എന്താ അനുകുട്ടി ഒന്നു സന്തോഷിക്കാനും പാടില്ലേ”
“ഉം നടക്കട്ടെ നടക്കട്ടെ. പോയി കുളിക്കു നീ.”
പിന്നെ അവിടെ നിന്നില്ല. കുളിച്ചു ഡ്രസ്സ് മാറി ഫുഡ് കഴിച്ചു. പിന്നെ അമ്മയേയും കെട്ടിപിടിച്ചു ഒരു ഉച്ചമയക്കം.
******************************
Ak?
കഥ കൊള്ളാടാ നല്ല രസം ഉണ്ട് വായിക്കാൻ.
ഇങ്ങനെ തന്നെ പോകട്ടെ…. പിന്നെ ഒരു suggestion ഉണ്ട് അത് എനിക്ക് തോന്നിയത് ആണേ… ഈ അബിയുടെ സംസാരവും കാര്യങ്ങളും ഒക്കെ അവന്റെ പ്രായത്തിൽ ഉള്ള ലെവലിലേക്ക് കൊണ്ടുവന്നാൽ ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്യും. അഞ്ചില് പഠിക്കുന്ന ചേർക്കാൻ ആ ഒരു റേഞ്ചിലേക്ക് വന്നാൽ നല്ലത് ആയിരുന്നു….. എന്റെ ഒരു അഭിപ്രായം ആണ് അങ്ങനെ കണ്ടാൽ മതി ?
❤️
കുറെ സ്നേഹം ബ്രോ❤️. പ്രായത്തിനു അനുസരിച്ചു അബിയെ കൊണ്ട് സംസാരിപ്പിക്കാൻ പറ്റും ബ്രോ. പക്ഷെ കഥ വല്ലാതെ childish ആയി പോകുമോ എന്നൊരു പേടി ഉണ്ടായിരുന്നു. അതാണ് എങനെ തന്നെ എഴുതിയത്. Suggestion പറഞ്ഞതിൽ സന്തോഷം ബ്രോ.❤️