“അമ്മേ ചോറ്” ഉമ്മറത്ത് നിന്നും ഞാൻ അലറിവിളിച്ചു.
“പോയി കുളിച്ചിട്ടു വാടാ എന്നിട്ട് ചോറുതരാം.” അമ്മയും അലറി പറഞ്ഞു അടുക്കളയിൽ നിന്നും.
“ഇതെന്താ അമ്പലോ വരുമ്പോ വരുമ്പോ കുളിക്യാൻ! ഞാൻ ഇന്നു ഓടികളിച്ചിട്ടൊന്നും ഇല്ല വിയർക്കാൻ”
“ദേ അബി നിന്നോട് ഞാൻ നൂറ് പ്രാവിശ്യം പറഞ്ഞിട്ടുണ്ട് ചെറിയ വായിൽ വല്ല്യവർത്താനം പറയരുതെന്ന്”
“അതിന് എന്റെ ചെറിയ വായ അല്ലാലോ! ഒരു നേന്ത്രപ്പഴം തന്ന ഒറ്റ അടിക്കു തിന്നുകാട്ടിതരാം.”
“നിന്നെ ഞാൻ എന്ന് ശരിയാക്കി തരാടാ”
അടുക്കളയിൽ പത്രങ്ങൾ മറിച്ചിടുന്ന ശബ്ദം കേൾകാം. ഇത് അദ്യമയെല്ലാത്തത് കൊണ്ട് അപ്പോൾത്തന്നെ മനസിലായി തല്ലാൻ ചട്ടുകം തിരയുകയാണെന്നു. പിന്നെ ഒന്നും നോക്കിയില്ല ആയുധം കിട്ടുന്നതിനു മുൻപ് എതിരാളിയെ കീഴ്പെടുത്തുക്കാ എന്ന ഉദ്ദേശത്തോടെ ഓടിപ്പോയി അമ്മയെ കെട്ടിപിടിച്ചു, ആ കഴുത്തിൽ തൂങ്ങി കവിളിൽ ഒരു ഉമ്മയും കൊടുത്തു. അതിൽ ‘അമ്മ ഒന്നു കൂൾ ആയി, ഭാഗ്യം.
Ak?
കഥ കൊള്ളാടാ നല്ല രസം ഉണ്ട് വായിക്കാൻ.
ഇങ്ങനെ തന്നെ പോകട്ടെ…. പിന്നെ ഒരു suggestion ഉണ്ട് അത് എനിക്ക് തോന്നിയത് ആണേ… ഈ അബിയുടെ സംസാരവും കാര്യങ്ങളും ഒക്കെ അവന്റെ പ്രായത്തിൽ ഉള്ള ലെവലിലേക്ക് കൊണ്ടുവന്നാൽ ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്യും. അഞ്ചില് പഠിക്കുന്ന ചേർക്കാൻ ആ ഒരു റേഞ്ചിലേക്ക് വന്നാൽ നല്ലത് ആയിരുന്നു….. എന്റെ ഒരു അഭിപ്രായം ആണ് അങ്ങനെ കണ്ടാൽ മതി ?
❤️
കുറെ സ്നേഹം ബ്രോ❤️. പ്രായത്തിനു അനുസരിച്ചു അബിയെ കൊണ്ട് സംസാരിപ്പിക്കാൻ പറ്റും ബ്രോ. പക്ഷെ കഥ വല്ലാതെ childish ആയി പോകുമോ എന്നൊരു പേടി ഉണ്ടായിരുന്നു. അതാണ് എങനെ തന്നെ എഴുതിയത്. Suggestion പറഞ്ഞതിൽ സന്തോഷം ബ്രോ.❤️