❤️ഒരു പഴയ ഓർമ? part 2 82

ഡാ ഇത് ആര് ചോദിച്ചാലും കൊടുക്കേണ്ടട്ടോ”

 

“ഇല്ല ചേട്ടാ ഞാൻ കൊടുകൂല..”

 

“ആ നല്ല കുട്ടി, ആ പിന്നെ ചേച്ചി ചോദിച്ചാലും കൊടുക്കണ്ടട്ടോ, ചേച്ചിയോട് വേണമെങ്കിൽ എന്നോട് ചോദിക്കാൻ പറഞ്ഞോ?.. പിന്നെ ഇത്‌ ആരെകിലും കട്ടെടുത്താ എന്നോട് പറഞ്ഞോട്ട, ഞാൻ ഇടിച്ചോളാം അവനെ.”

 

“ഉം”

 

അത് പറഞ്ഞപ്പോ ചെക്കന് നല്ല സന്തോഷം ആയെന്നു തോന്നുന്നു, ഒരു ഉമ്മ കിട്ടി സ്പോട്ടിൽ. ആ നമ്മുടെ ആവിശ്യം ആയി പോയില്ലേ, ഞാനും കൊടുത്തു ഒരു ഉമ്മ അവന്. 

 

ണിം ണിം ണിം

 

ബെൽ അടിച്ചപ്പോൾ ഞാൻ അവനോട് യാത്ര പറഞ്ഞു ക്ലാസ്സിലേക് ഓടി. യൂണിഫോം എല്ലാവര്ക്കും കിട്ടാത്തത് കൊണ്ട് അസ്സെംബ്ലി ഒന്നും ഇല്ല. ഓടിച്ചെന്ന് അവന്മാരുടെ കൂട്ടത്തിൽ ചാടി ഇരുന്ന് അവനിയെ ഒന്ന് നോക്കി, ഞാൻ ക്ലാസ്സിൽ വന്നത് കണ്ട് അവളും എന്നെ നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി. എന്റെ കണ്ണിൽ പ്രണയമാണെകിൽ അവളുടെ കണ്ണിൽ ഒരു പിണ്ണാക്കും ഉണ്ടായിരുന്നില്ല, അധരത്തിൽ ഒരു പുഞ്ചിരി മാത്രം….

 

*************************

 

(തുടരും)

 

അപ്പോൾ ഈ ഭാഗം വായിച്ചു കഴിഞ്ഞ സ്ഥിതിക്കു ഇനി വരുന്ന ഭാഗങ്ങളിലെ ഒരു രഹസ്യം പറയാം നിങ്ങളോട്‌. 

 

ഇതിലെ അബി എന്ന protagonist കുറെ flaws ഉള്ള character ആണ്. He is not all good all perfect. നിങ്ങൾ ഒരിക്കലും അവനെ ഒരു നായകൻ ആയി കാണരുത്. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ അവൻ തന്നെയാണ് അവന്റെ ജീവിതത്തിലെ antagonist. അത്രയൊക്കെ എപ്പോ പറയുന്നുള്ളൂ. അപ്പോ പിന്നെ കാണാം

 

Bye

 

AK

 

2 Comments

  1. Ak?
    കഥ കൊള്ളാടാ നല്ല രസം ഉണ്ട് വായിക്കാൻ.
    ഇങ്ങനെ തന്നെ പോകട്ടെ…. പിന്നെ ഒരു suggestion ഉണ്ട് അത് എനിക്ക് തോന്നിയത് ആണേ… ഈ അബിയുടെ സംസാരവും കാര്യങ്ങളും ഒക്കെ അവന്റെ പ്രായത്തിൽ ഉള്ള ലെവലിലേക്ക് കൊണ്ടുവന്നാൽ ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്യും. അഞ്ചില് പഠിക്കുന്ന ചേർക്കാൻ ആ ഒരു റേഞ്ചിലേക്ക് വന്നാൽ നല്ലത് ആയിരുന്നു….. എന്റെ ഒരു അഭിപ്രായം ആണ് അങ്ങനെ കണ്ടാൽ മതി ?

    ❤️

    1. കുറെ സ്നേഹം ബ്രോ❤️. പ്രായത്തിനു അനുസരിച്ചു അബിയെ കൊണ്ട് സംസാരിപ്പിക്കാൻ പറ്റും ബ്രോ. പക്ഷെ കഥ വല്ലാതെ childish ആയി പോകുമോ എന്നൊരു പേടി ഉണ്ടായിരുന്നു. അതാണ് എങനെ തന്നെ എഴുതിയത്. Suggestion പറഞ്ഞതിൽ സന്തോഷം ബ്രോ.❤️

Comments are closed.