പിന്നെ ക്ലാസ്സിൽ ഡിഗ്രിക്ക് കഴിഞ്ഞ് വന്ന രണ്ട് പെൺകുട്ടികൾ കൂടെ ഒണ്ട് ഏറ്റവും പ്രായം കൂടിയത് ഞാൻ ആയിരിക്കും എന്നാണ് ഞാൻ കരുതിയത് എങ്കിലും അല്ലാരുന്നു. ഒരു ചേച്ചി ഒണ്ടാരുന്നു കല്യാണം ഒക്കെ കഴിഞ്ഞത് ആ ചേച്ചിക്ക് 26 വയസൊണ്ട് ഞങ്ങളുടെ ബേക്കിലെ ബെഞ്ചിലാണ് ആ ചേച്ചി ഇരുന്നത്. ഞങ്ങൾ കുറച്ചു പെൺകുട്ടികളെയും പരിചയപെട്ടു.
ബ്രേക്ക് ആയപ്പോ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പരിചയപെട്ടു ഇനി രണ്ടുവർഷം ഒരുമിച്ച് ഓടിക്കണ്ടവരല്ലേ.
പിന്നെ എനിക്ക് ഇപ്പൊ ആളുകളോട് സംസാരിക്കാൻ പണ്ടത്തെ പോലെ പേടി ഒന്നും ഇല്ല. തീർത്തും പേടി ഇല്ല എന്ന് പറയാൻ കഴിയില്ല എന്നാലും ഒരു പരുതിവരെ കുറഞ്ഞു എന്ന് പറയാം.
എന്നേം റോഷനേം മിക്കവരും ചേട്ടാ എന്നാണ് വിളിച്ചിരുന്നത്. ആത്യം കേൾക്കുമ്പോൾ എന്തോപോലെ തോന്നിയിരുന്നു. കാരണം ഒരേ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ തന്നെ ചേട്ടാ എന്ന് വിളിക്കുമ്പോളുള്ള ഒരു ഇത്. പിന്നെ അത് മാറി ഇപ്പൊ കുറച്ച് അനിയന്മാരെയും അനിയത്തിമാരെയും കിട്ടിയതിന്റെ സന്തോഷം.
പെൺകുട്ടികൾ എല്ലാം നല്ല ഫ്രണ്ട്‌ലി ആണ് അവരൊക്കെ അടുത്തിടപഴകുമ്പോ ആത്യം ഒരു ബുദ്ധിമുട്ട് ആയിരുന്നുഎന്കിലും ഇപ്പൊ എല്ലാം ഒക്കെ ആയി.
ഇപ്പൊ ക്ലാസ്സ് തുടങ്ങി ഏകദേശം ഒരുമാസം കഴിഞ്ഞു.
അങ്ങനെ ഇരിക്കെ ടീച്ചർ ക്ലാസ്സിൽ വന്നു പറഞ്ഞു ഇനി ഗ്രൂപ്പ് വർക്കുകൾ ഇടക്കിടക്ക് ഉണ്ടാകും അതിനാൽ തന്നെ ക്ലാസ്സിലെ കുട്ടികളെ എല്ലാം നാലുപേരടങ്ങു്ന്ന ഗ്രൂപ്പ് ആക്കണം എന്ന് ഞങ്ങൾ ബോയ്സ് എല്ലാം ഒരു ഗ്രൂപ്പ് ആകാം എന്ന് തീരുമാനിച്ചു എങ്കിലും ടീച്ചർ സമ്മതിച്ചില്ല ബോയ്സിനെ എല്ലാം ഓരോ ഗ്രൂപ്പിൽ ഇട്ടു. എന്റെ ഗ്രൂപ്പിൽ എന്നെ കൂടാതെ വേറെ മുന്ന് പേര് ഒണ്ട്. ഒരാൾ സ്വാതി പിന്നെ ഒള്ളത് അലിഫ അവസാനമായി വൈഗ.
അന്നാണ് ഞാൻ വൈഗയെ ശ്രെദ്ധിക്കുന്നത്. ഈ കവികളൊക്കെ വർണിക്കുന്ന പോലെ ഒരു നാടൻ പെൺകുട്ടി. വട്ട മുഖവും നീളമുള്ള ചുരുളൻ മുടിയും നെറ്റിയിൽ ചന്ദന കുറിയുമെല്ലാം ഒള്ള ഒരു പെണ്ണ്.
ഞാൻ എന്താ ഇവളെ നേരത്തെ കാഞ്ഞത് എന്ന് ഞാൻ ചിന്തിച്ചു.
ഇത്രയും നല്ല ഒരു കുട്ടി ക്ലാസ്സിൽ ഒണ്ടായിട്ടും ശ്രെദ്ധിക്കാത്തത്തിൽ എനിക്ക് വിഷമം തോന്നി. അവിടുത്തിരുന്ന അലിഫ എന്നെ തോണ്ടിയപ്പോളാണ് ഞാൻ വൈഗയെ തന്നെ നോക്കി ഇരിക്കുവാണെന്ന് മനസിലായത് ഞാൻ ഒന്ന് ചമ്മി. നോക്കുമ്പോ സ്വാതി എന്നെ നോക്കി ചിരി അടക്കാൻ പാടുപെടുന്നു ഞാൻ അവളെ നോക്കി ഒന്ന് കണ്ണടച്ചു കാണിച്ചു. പിന്നെ എന്റെ നോട്ടം പോയത് വൈഗയിലേക്കാണ് ആൾ ഇപ്പോളും ഒരു പേപ്പറിൽ എന്തോ വരക്കുകയാണ് ഒന്നും അറിഞ്ഞില്ല എന്ന് തോനുന്നു. പക്ഷെ അവളെ എന്തൊക്കെയോ പ്രശനം വേട്ടയാടുന്നതായി എനിക്ക് തോന്നി. സമയമൊണ്ടല്ലോ മനസിലാക്കാം ഞാൻ മനസ്സിൽ പറഞ്ഞു.
ഇനി ഒള്ള ദിവസങ്ങളിലും ഒരു പീരീഡ് ഇങ്ങനെ ആയിരിക്കും എന്ന് ടീച്ചർ അറിയിച്ചു.
അപ്പൊ ഇനിയും വൈഗയെ അടുത്ത് കാണാം എന്ന സന്തോഷം ആയിരുന്നു എനിക്ക്.
അന്ന് വൈകുന്നേരം വീട്ടിലേക്ക് നടക്കുമ്പോ ഞാൻ ചിന്തിച്ചു ഇനി ഇതാണോ ലവ് അറ്റ് ഫസ്റ്റ്സൈറ്റ്. എ…. ആരിക്കില്ല അതോ ആണോ എന്തായാലും ഒരു പെങ്കൊച്ചിനോട് ഇങ്ങനെ ഒരു വിഗാരം തോന്നുന്നത് അത്യമായാണ്. അത് പ്രേമമാണോ അല്ലയോ എന്നൊന്നും എനിക്ക് അറിയില്ല എന്തായാലും നോക്കാം എന്ന് ഞാൻ തീരുമാനിച്ചു.
നന്നായിട്ടുണ്ട്.. ♥
❤❤
Oh….. Ini wait cheyanolo?
?
Nannayittund. Spelling mistake sredhikkanam. Wtg 4 nxt part..
??
അക്ഷര തെറ്റ് കുറയ്ക്കണം
Ok
കൊള്ളാം നന്നായിട്ടുണ്ട് ❤️❤️
❤❤
❤️
❤❤
1st
????