ഹലോ
ഇതൊരു ഫിക്ഷൻ കഥ ആണ്……
അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….
ഇതിൽ എല്ലാം ഉണ്ടാകും…
ഫാന്റസിയും മാജിക്കും മിത്തും…….
അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….
മനസ്സിനെ പാകപ്പെടുത്തി വായിക്കുക………
അഭിപ്രായം പറയുക…….
❣️The Unique Man 8❣️
സ്റ്റീഫാ…….
വിളി കേട്ടതും അവൻ ഒന്ന് ചിരിച്ച് ഇടം കൈയ്യുടെ ഉള്ളിൽ വലം കൈ ഇടിച്ച് തിരുമി മുന്നോട്ട് പോയി……
പോകുന്ന വഴിക്ക് ഒരു കാറിൽ നിന്നും ഒരു കമ്പി വടിയും എടുത്തു പതിയെ ദേവൂവിന്റെയും ചെറിയുടെയും അടുത്തേക്ക് നടന്നു…….
ഇതൊന്നും അറിയാതെ ദേവുവും ചെറിയും അവിടെ ഇരിക്കുകയായിരുന്നു ആ തടാകത്തിലേക്കും നോക്കി……..
പെട്ടെന്ന് ദേവു പിന്നിൽ എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കാൻ പോയതും തലയുടെ പിന്നിൽ ശക്തമായ ഒരു അടി കിട്ടി…….
കിട്ടിയ അടിയുടെ വേദനയിലും പ്രഹരത്തിലും ദേവു ഒന്ന് അലറി ബോധരഹിതയായി നിലത്തേക്ക് വീണു……..
ബോധം പതിയെ വന്നപ്പോൾ ദേവൂ പതിയെ കണ്ണു തുറന്ന് നോക്കി…..
എന്നാൽ അവൾക്ക് വ്യക്തമായി ഒന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല…….
കാരണം തലക്ക് അടി കിട്ടി പുരികത്തിലുടെ രക്തം ദേവൂവിന്റെ കണ്ണിലേക്ക് ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു……
അവൾ പിന്നെയും നോക്കി കുറെ കാലുകൾ കാണാം……
മറ്റൊന്നും അവൾക്ക് കാണാൻ സാധിച്ചില്ല……
എകദേശം മുപ്പതോളം ആളുകൾ അവിടെ ഉണ്ടായിരുന്നു
എങ്കിലും ദേവൂന്റെ കണ്ണുകൾ പിന്നെയും എന്തിനെയോ തേടി കൊണ്ടേയിരുന്നു….
അവസാനം അവൾ കണ്ടു കുറച്ചു ദൂരെയായി ചോരയിൽ കുളിച്ച് കിടക്കുന്ന ചെറിയെ……
ആരോ അവന്റെ പുറത്ത് ആഞ്ഞു ചവിട്ടുന്നുണ്ട് ഓരോ ചവിട്ടിലും അവന്റെ വായിൽ നിന്നും രക്തവും ഉമിനീരും ഒരുമിച്ച് പുറത്തേക്ക് വന്നു കൊണ്ടിരുന്നു……
ദേവു ആ കാഴ്ച കണ്ട് അലറി………
ചെറി ദേവൂവിന്റെ കരച്ചിൽ കേട്ട് പതിയെ തല ഉയർത്തി നോക്കി…….
എന്നിട്ട് പതിയെ ദേവൂവിന്റെ കണ്ണുകളിലേക്ക് നോക്കി…….
ആ വേദനയിലും അവൻ ദേവുവിനു പുഞ്ചിരി സമ്മാനിച്ചു……
അതും കൂടി കണ്ടപ്പോൾ ദേവൂവിനു സങ്കടം സഹിക്ക വയ്യാതെ വീണ്ടും അലറി കരഞ്ഞു കൊണ്ട് ദേവു പറഞ്ഞു……
അവനെ തൊട്ടാൽ നിങ്ങൾ ഒറ്റ ഒരുത്തനേയും ഞാൻ വെറുതെ വിടില്ലടാ കൊന്നുകളയും……..
ദേവൂന്റെ അലർച്ചയും കരച്ചിലും എല്ലാം കേട്ട് അവിടെ നിന്നവർ എല്ലാവരും ആർത്തു ചിരിച്ചു പകയുടെ അടങ്ങാത്ത ചിരി……
അതിൽ ഒരാൾ വിളിച്ചു ചോദിച്ചു……
ഇവൻ ആണോടി നിന്റെ കാമുകൻ…… ഹ ഹ ഹാ…..
എന്തായാലും കൊള്ളാം തിരിച്ചു തല്ലാൻ അറിയില്ലെങ്കിലും നന്നായി തല്ലു കൊള്ളാൻ അറിയാം….. ഇത്രയും അടി കൊണ്ടിട്ടും ബോധം പോയിട്ടില്ല ഹ ഹ ഹാ…….
പിന്നെയും അവർ ചിരിച്ചു അല്ല അട്ടഹസിച്ചു……..
ദേവൂ വീണ്ടും അലറി……….
ഒരു ഭ്രാന്തിയെ പോലെ പറഞ്ഞു……
അവൻ എന്റെ ജീവൻ ആടാ…….
അവനെ തൊടുന്നവർ എല്ലാവരും മരണത്തെയാടാ വിളിച്ചു വരുത്തുന്നെ……
ഒറ്റ ഒരുത്തനെയും ഞാൻ വെറുതെ വിടില്ലെടാ…….
അതു കേട്ടവരിൽ ഒരാൾ
ഹോ അപ്പോൾ ഇവൻ ആണോ നിന്റെ ജീവൻ എങ്കിൽ ആദ്യം ഇവന്റെ തന്നെ എടുത്തേക്കാം….. ഹ ഹ ഹാ…..
അയാൾ ചിരിച്ചു കൊണ്ട് ഒരു വാളുമായി ചെറിയുടെ അടുത്തേക്ക് നടന്നു……
അതു കണ്ടതും ദേവു അലറികൊണ്ട് എണീക്കാൻ നോക്കി എന്നാൽ അയാളുടെ പിന്നിൽ നിന്നവർ എല്ലാവരും ദേവുവിനെ ഒന്നു അനങ്ങാൻ പോലും പറ്റാത്ത വിധം നിലത്ത് കുത്തിപ്പിടിച്ചു…..
ദേവൂ നിസഹായയായി ചെറിയെ നോക്കി എന്നാൽ മരണത്തെ തന്റെ തൊട്ടു മുന്നിൽ കണ്ടിട്ടും അവന്റെ മുഖത്തെ ആ പുഞ്ചിരി മാഞ്ഞില്ല……
അയാൾ വാളുമായി ചെറിയുടെ അടുത്തെത്തി……
ചെറിയുടെ പിന്നിൽ നിന്നവർ ചെറിയെ എഴുന്നേൽപ്പിച്ചു മുട്ടിൽ ഇരുത്തി…..
അയാൾ ചെറിയുടെ തോളിൽ വാൾ വച്ചു എന്നിട്ട് ചെറിയോട് ചോദിച്ചു…..
അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ?
ചെറി ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു….
അവളെ ഒന്നും ചെയ്യരുത് പാവമാടോ……
ഹഹഹഹ
അയാൾ ദേവൂനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു
നിന്റെ ചെക്കൻ എന്തായാലും കൊള്ളാം സ്വന്തം ജീവൻ പോവുന്ന സമയത്തിലും അവനു നിന്റെ കാര്യത്തിൽ ആണ് ആധി……..
കുട്ടത്തിൽ നിന്നും മറ്റൊരുത്തൻ പറഞ്ഞു
എന്ത് പറയാൻ ആണ് പാവം പയ്യനായിരുന്നു പക്ഷെ നിന്റെ കൂടെ കുടിയതോടെ അവന്റെ വിധി ആയി…..
ഇത്രയും പറഞ്ഞു അയാൾ ഒരു ക്രൂരമായ ചിരിയോടെ ആ വാൾ ഉയർത്തി……..
തുടരുന്നു……
ദേവു ഇതെല്ലാം കേട്ടു കരഞ്ഞു കൊണ്ട് അവളെ പിടിച്ചു വച്ചിരിക്കുന്നവരിൽ നിന്നും പിടി വിടുവിക്കാൻ ശ്രെമിച്ചു കൊണ്ടേ ഇരുന്നു……
എന്നാൽ അവൾക്കു അതിനു സാധിച്ചില്ല……
ചെറി ചെറു പുഞ്ചിരിയോടെ തനിക്കു നേരെ വരുന്ന വാൾ നോക്കി പിന്നെ കണ്ണുകൾ അടച്ചു…….
ദേവൂന്റെ കരച്ചിലും അവരുടെ അട്ടഹാസവും അവിടെ നിറഞ്ഞു……
അയാൾ ആ വാൾ ചെറിയൊയുടെ നെഞ്ചിനു നേരെ പായിച്ചു……
ദേവു അതെ കാണാൻ ആവാതെ കരഞ്ഞു കൊണ്ട് കണ്ണുങ്ങൾ അടച്ചു……..
പെട്ടെന്ന് ഒരു പരുന്തിന്റെ കരച്ചിൽ കേട്ടു……..
അതെ കേട്ടതും ദേവു കണ്ണ് തുറന്നു മുകളിലേക്ക് നോക്കി…….
ചെറിക്ക് നേരെ അത് കുതിച്ചു വരുന്നു……
ദേവുവിന്റെ ചുണ്ടുകൾ മന്ദ്രിച്ചു ലക്ഷ്യൻ
ആ പരുന്ത് പറന്നു വന്നു ചെറിയെ കുത്താൻ വാൾ വീശുന്നവന്റെ കണ്ണിൽ ആഞ്ഞ് കൊത്തി രണ്ടു കണ്ണിലും മാറി മാറി കൊത്തി അയാളുടെ കണ്ണിൽ നിന്നും ചോര ചീറ്റി……
ആ കാഴ്ച കണ്ട് അവിടെ ഉള്ള എല്ലാവരും ഞെട്ടി……
അപ്പോൾ അവിടെ രണ്ടു പേരുടെ കരച്ചിൽ ഉയർന്നു…..
ഒന്ന് ചെറിയെ കുത്താൻ വന്നവന്റെയും മറ്റൊന്ന് ചെറിയുടെയും ആയിരുന്നു…….
കാരണം ആ പരുന്ത് അയാളെ കൊത്തിയപ്പോൾ ലക്ഷ്യം തെറ്റി എങ്കിലും അയാളുടെ കൈയിൽ ഉള്ള വാൾ ചെറിയുടെ വയറിൽ ആണ് തറഞ്ഞു കയറിയത്……
ദേവു അത് കണ്ടു അലറി വിളിച്ചു…..
ചെറീ………
പരുന്തിനെ കണ്ട ഞെട്ടലിൽ ദേവൂവിനെ പിടിച്ചു വച്ചിരുന്നവരുടെ കൈ ലൂസ് ആയി ദേവു അതെ മനസിലാക്കി
കാല് വച്ചു പിന്നിൽ നിന്നവന്റെ കാലിൽ ഉടക്കി മുന്നിലേക്ക് വലിച്ചു……
ദേവൂന്റെ പെട്ടെന്നുള്ള നീക്കത്തിൽ ദേവൂനെ പിടിച്ചിരുന്നവർ ശരിക്കും അമ്പരന്നു……
ദേവു ഉടൻ തന്നെ തന്റെ കൈ മുട്ടുവച്ചു തന്റെ വലതു കൈയിൽ പിടിച്ചിരിക്കുന്നവന്റെ വയറിനു കുത്തി അയാൾ ഒരു അലർച്ചയോടെ നിലത്തേക്കിരുന്നു……
അങ്ങനെ വലതു കൈ ഫ്രീ ആയപ്പോൾ അവൾ തല ചെരിച്ചു ഇടതു സൈഡിൽ നിൽക്കുന്നവനെ നോക്കി ദേവൂന്റെ നോട്ടത്തിൽ തന്നെ അയാൾ പേടിച്ചു ദേവുവിനെ വിട്ടു…..
അത്രക്കും ഭയാനകം ആയിരുന്നു അവളുടെ ആ നോട്ടം……
ദേവു ഉടൻ തന്നെ കറങ്ങി അയാളുടെ കഴുത്തിൽ തന്നെ കൈയുടെ സൈഡ് വച്ചു വെട്ടി…..
അയാൾ വെട്ടി ഇട്ട ചക്ക പോലെ പിന്നിലേക്ക് മലർന്നു വീണു ……
ചെറിയ ഒരു മൂളൽ മാത്രം കേൾക്കുന്നുണ്ട്…….
അത് കണ്ടു അവിടെ നിന്നവരിൽ പലരിലും ഭയം കയറികൂടി…..
റോഷൻ ഇത് കണ്ടതും അവരോടു വിളിച്ചു പറഞ്ഞു
അവനെ പിടിക്കട എന്ന് (ചെറിയെ)
ദേവു അപ്പോൾ ആണ് റോഷനെ കാണുന്നത് അവൾ റോഷനെ നോക്കി ചെറിയ ഒരു ചിരിയോടെ……
റോഷൻ അത് കണ്ടു വീണ്ടും വിളിച്ചു പറഞ്ഞു
പെട്ടെന്ന് അവനെ പിടിക്കടാ……
എന്ന്
അപ്പോൾ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരുത്തൻ ചെറിക്ക് നേരെ ഒരു കത്തിയും ആയി നടന്നു…..
ദേവു അത് കണ്ടു അയാൾക്ക് നേരെ പാഞ്ഞടുക്കാൻ ശ്രമിച്ചതും ദേവൂവിന്റെ മുന്നിലേക്കു നാല് പേർ കത്തിയും ആയി ചാടി വീണു…..
എന്നാൽ ദേവൂന്റെ കണ്ണുകൾ ചെറിയെ ആക്രമിക്കാൻ ചെല്ലുന്നവനിൽ ആയിരുന്നു……
അതിനാൽ തന്നെ ദേവു തന്റെ മുന്നിൽ വന്ന നാല് പേരെയും വകവെക്കാതെ മുന്നിലേക്ക് തന്നെ പോകുവാൻ ശ്രമിച്ചു……
അത് മനസിലാക്കിയ ആ നാലു പേരിൽ ഒരാൾ ദേവൂന്റെ വയറിൽ ആഞ്ഞു ചവിട്ടി……
ദേവു പിന്നിലേക്കി തെന്നി മാറി……
അപ്പോളും ദേവു ചെറിയുടെ അടുത്ത് നിൽക്കുന്ന ആളെ തന്നെ പേടിയോടെയൊയും ദേഷ്യത്തോടെയൊയും നോക്കി…..
ദേവു വീണ്ടും ചാടി എഴുന്നേറ്റു…….
അപ്പോൾ ആ നാലു പേർ ദേവുവിന് നേരെ വന്നു……
ദേവൂ തന്റെ നടു വിരലും ചൂണ്ട് വിരലും നേരെ പിടിച്ചു ബാക്കിയുള്ള വിരലുകൾ മടക്കി പിടിച്ചു……
അപ്പോളേക്കും ആ നാലു പേരിൽ ഒരാൾ ദേവുവിന്റെ തോൾ ലക്ഷ്യം ആക്കി വാൾ വീശി…..
ദേവു അത് കണ്ടു കുനിഞ്ഞു അതിൽ നിന്നും ഒഴിഞ്ഞു മാറി…..
എന്നിട്ട് ബാക്കിയുള്ള മൂന്ന് പേരുടെ അടുത്തേക്ക് പാഞ്ഞു…..
ബാക്കി മുന്ന് പേരും ദേവുവിനു നേരെ വാൾ വീശി….
ദേവു അതിൽ നിന്നെല്ലാം മിന്നൽ വേഗതയിൽ ഒഴിഞ്ഞു മാറി മുന്നോട്ടു തന്നെ പോയി…….
ദേവൂന്റെ വേഗത കണ്ടു അവിടെ നിന്നവർ എല്ലാവരും അമ്പരന്നു നിന്നു……
ദേവു മുന്നോട്ടു പോയി ഏതാനും സെക്കന്റുകൾക്കകം ആ നാലു പേരും ഒരു അലർച്ചയോടെ വയറും പൊത്തിപ്പിടിച്ചു നിലത്തേക്കിരുന്നു……
ആ അലർച്ച കേട്ടു റോഷനും കൂട്ടരും പിന്നെ ചെറിയുടെ അടുത്തേക്ക് പോയവനും അവിടേക്കു നോക്കി……
നോക്കുമ്പോൾ ആ നാലു പേരുടെയൊയും വയറിന്റെ വലതു വശത്തു നിന്നും ചോര നിൽക്കാതെ ഒഴുകുന്നു……
എല്ലാവരെയും അത് ഞെട്ടിച്ചു…..
റോഷൻ അതെ കണ്ടു ദേവൂനെ നോക്കി ദേവൂന്റെ വലതു കൈയൂടെ ചുണ്ട് വിരലിലും നടു വിരലിലും മുഴുവൻ രക്തം ആയിരുന്നു…..
റോഷൻ തന്റെ തലയ്ക്കു കൈ കൊടുത്തു എന്താ സംഭവിച്ചത് എന്ന് അറിയാതെ…….
ഈ സമയം കൊണ്ട് തന്നെ അവിടെ നിന്നിരുന്ന പലരുടെയും കാറ്റ് പോയിരുന്നു….
എല്ലാരും ഒരു വിറയലോടെ ആണ് നിന്നിരുന്നത്……
ആർക്കും വന്നപ്പോൾ ഉള്ള അനക്കം ഒന്നും ഇല്ല………
എല്ലാരും മരിച്ച വീട്ടിൽ നിൽക്കുന്നപോലെ നിൽക്കുന്നു…..
കാരണം അവരുടെ സങ്കല്പത്തിൽ ഉള്ള ദേവൂനെ അല്ല അവർ അവിടെ കണ്ടത്…..
ദേവു ഓടി ചെന്ന് ചെറിയുടെ അടുത്തേക്ക് ചെന്നു……
ചെറിക്ക് ബോധം ഇല്ലായിരുന്നു ഒരുപാടു രക്തം പോയിരുന്നു…….
ദേവു വേഗം ചെറിയെ കാറിന്റെ അടുത്തേക്ക് എത്തിച്ചു…..
ദേവു പോവുന്നതിനു മുൻപ് എല്ലാവരോടും ആയി പറഞ്ഞു നിനക്കൊക്കെ എവിടെ പോയി ഒളിക്കാൻ പറ്റുമെങ്കിലും ഒളിച്ചോ തേടി പിടിച്ചു കൊന്നിരിക്കും നിങ്ങൾ ഓരോരുത്തരെയും……..
ദേവു ചെറിയെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു……
കാർത്തുവും ദേവനും എല്ലാം വിവരം അറിഞ്ഞു ഹോസ്പിറ്റലിൽ എത്തി……
സമയം കടന്നു പോയി……..
ICU വിനു മുന്നിൽ കാർത്തുവും രാജിയും രാധികയും രേവതിയും ദേവനും എല്ലാവരും നിറകണ്ണുകളോടെ നിൽക്കുന്നു……
ദേവൂ ഒരു മൂലയിൽ കരഞ്ഞു തളർന്ന് ഇരിക്കുന്നു……..
അവളുടെ വസ്ത്രം അവിടെയും ഇവിടെയും ആയിട്ടൊക്കെ കീറിയാണ് ഇരിക്കുന്നത്……
കുടാതെ നെറ്റിയിലും കൈമുട്ടിലും എല്ലാം മുറിവുകൾ ഉണ്ട്……..
ഡോക്ടർമാരും നേഴ്സുമാരും എല്ലാം ആധിയോടെ ആശുപത്രി വരാന്തയിലുടെ നെട്ടോട്ടം ഓടുന്നു……
ICUവിനുള്ളിൽ ചെറി തന്റെ ജീവനു വേണ്ടി മല്ലിടുന്നു…..
അത് രക്ഷിക്കാനായി ഡോക്ടർമാരും…….
ഡോകടർമാർ അവരുടെ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നുണ്ടെങ്കിലും മോണിറ്ററിലെ വരകളുടെ എറ്റക്കുറച്ചിൽ കുറഞ്ഞു വന്നു……
ചെറിയുടെ ഹൃദയമിടിപ്പിന്റെ താളം കുറഞ്ഞു വന്നു അവസാനം അത് നിലച്ചു…….
ഡോക്ടർ ICUവിനു പുറത്തേക്ക് ഇറങ്ങി വന്നു………
കാർത്തു ഓടിച്ചെന്ന് ഡോക്ടറിന്റെ അടുത്ത് കരഞ്ഞു കൊണ്ട് ചോദിച്ചു
ഡോക്ടർ എന്റെ ചെറി……….. അവനു എങ്ങനെ ഉണ്ട്…….
ഡോക്ടർ തല കുനിച്ചു ഒന്നും പറയാതെ നിന്നു…..
ഡോക്ടർ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് കാർത്തു ഡോക്ടറിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കുലുക്കിക്കൊണ്ട് പറഞ്ഞു…..
പറ ഡോക്ടർ പറ അവൻ എന്റെ ചെറി….?
ഡോക്ടർ: എന്നോട് ഷമിക്കണം
ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു ഞങ്ങൾക്കവനെ രക്ഷിക്കാനായില്ല…….
He is no more……sorry
ഒരു ഇടിമിന്നൽ പോലെ ആണ് ആ വാക്കുകൾ അവരുടെ കാതുകളിൽ പതിച്ചത്……
ദേവു അത് കേട്ട പാടെ നിലത്തേക്ക് ഇരുന്നു………..
അവളിൽ നിന്നും ഒരു പ്രീതികരണവും ഉണ്ടായില്ല…….
ജീവ ശവം പോലെ നിർവിഗാര ആയി ദേവു ഇരുന്നു…..
പിന്നെ അവിടെ ഒരു കൂട്ടാക്കരച്ചിൽ ആയിരുന്നു……
എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായി അതാണ് ജീവിതം………..
ഒരിക്കലും നമ്മൾ പ്രേതീക്ഷിക്കുന്നത്പോലെ ആയിരിക്കില്ല എല്ലാം നേരത്തെ കുരിക്കപ്പെട്ടതാണ്……..
ഡോക്ടർ എല്ലാവരോടും ആയി പറഞ്ഞു……
പോസ്റ്റുകൃത്രത്തിനു ശേഷം ബോഡി കൊണ്ട് പോവാം…….
ദേവൻ അതിനു വെറുതെ മുളുക മാത്ത്രം ചെയ്തു…..
എധാനും ദിവസത്തെ പരിജയമേ ഓല്ലെങ്കിലും ചെറി എല്ലാവറുടെയും മനസ്സിൽ വലിയ ഒരു സ്ഥാനം പിടിച്ചു പറ്റിയിരുന്നു……
ഡോക്ടർ ഇത്രയൊയും പറഞ്ഞു തിരിച്ചു പോവാൻ ഒരുകിയപ്പോൾ പെട്ടെന്ന് ഒരു സ്ഫോടനം ശബ്ദം കേട്ടു…….
ആ വരാന്തായിലെ ലൈറ്റ് എല്ലാം മിന്നി തെളിഞ്ഞു കൊണ്ടിരുന്നു…….
ഭൂമി കുലുക്കം പോലെ അവിടം എല്ലാം കുലുങ്ങി…….
ഒറ്റ നിമിഷത്തിൽ ഇതെല്ലാം സംഭവിച്ചു…….
അവുടെ ഉണ്ടായിരുന്നവർ എല്ലാം എന്താ സംഭവം എന്ന് പോലും മനസിലാവാതെ നിന്നു……
പെട്ടെന്ന് പിന്നിൽ നിന്നും വളരെ ഉച്ചത്തിൽ ഒരു സ്ട്രിയോയുടെ ശബ്ദം……
നില്ക്കവിടെ……..
ആ അലർച്ചയും പെട്ടുന്നുണ്ടായ ശ്ബാധവും എല്ലാം കേട്ടു എല്ലാരും ഞെട്ടി തിരിഞ്ഞു നോക്കി…..
അവിടെ ഒരു സ്ത്രി നിൽക്കുന്നു എന്നാൽ അവളുടെ രൂപവും വേഷവും എല്ലാം വെത്യാസം ആയിരുന്നു……
കണ്ണിൽ എല്ലാം എന്ധോ ചായം പൂശി……
ഒരു കൈയിൽ കുന്ദം പോലെ ഉള്ള അയോധവും മറ്റൊരു കൈയിൽ പരിചയും
യൂദാ ഭൂമിയിൽ നിന്നും വരുന്ന ഒരു യോദ്ധാവിനെ പോലെ ഉള്ള വസ്ത്തരം……..
ആ സ്ത്രിയെ കണ്ടതെ അവരെല്ലാവരും ഞെട്ടി……
സിനിമാഗാളിൽ മാറ്റാത്രം കാണുന്ന രൂപം……..
ആരും ഒന്നും മിണ്ടില്ല…….
ആ…. സ്ത്രി നടന്നു മുന്നോട്ടു വന്നു…….
അവൾ അടുത്തെത്തിതും ബാക്കിയൊയുള്ളവർ ചെറിയ പേടിയോടെ ഒരു സെറ്റപ് പിന്നോട്ട് വച്ചു……
എന്നാൽ ദേവു മാറ്റാത്രം അവിടെ നടക്കുന്നതൊന്നും അറിയാതെ നിർവിഗാര ആയി ഇരുന്നു……
ആ സ്ത്രി ദേവൂനെ നോക്കി……..
എന്നാൽ ദേവു അതൊന്നും അറിഞ്ഞില്ല…….
പെട്ടെന്ന് എല്ലാരേയൊയും ഞെട്ടിച്ചു കൊണ്ട് ആ സ്ത്രി ദേവൂന്റെ കൽക്കൽ വീണു……
പെട്ടുണ്ടായ അവരുടെ പ്രവർത്തി കണ്ടു പേടിച്ചു രേവതി ഉറക്കെ വിളിച്ചു….
മോളേ……..
അപ്പോൾ ആണ് ദേവു വെറുതെ അവരെ നോക്കി…..
പിന്നെ ആയ സ്ത്രീയേയൊയും…….
അവർ ഉടൻ തന്നെ അവിടുന്ന് എണീറ്റ് ICU വിന്റെ അടിത്തേക്ക് നടന്നു എല്ലാരും അവൾക്കു വഴി മാറിക്കൊടുത്തു……
ഡോക്ടർ മാത്രം അവളുടെ മുന്നിൽ കയറി നിന്ന് അവളോട് ചോദിച്ചു……
ആരാണ് നീ……..
ആ സ്ത്രി പുഞ്ചിരിയോടെ ഉത്തരം നൽകി…….
ചാർലെറ്റ്
ഡോക്ടർ അടുത്ത ചോദ്യം ചോദിക്കാൻ തുടങ്ങിതും ചാർലിറ്റ് ഡോക്ടറിന്റെ കണ്ണിലേക്കു നോക്കി…….
പെട്ടെന്ന് ഡോക്ടറിന്റെ കണ്ണിലെ കൃഷ്ണമണി കറുപ്പ് നിറം ആയി…….
ഉടൻ തന്നെ ഡോക്ടർ ചാൾട്ടിനു ICU വിന്റെ ഡോർ തുറന്നു കൊണ്ടുത്തു………
അതിനു ശേഷം ആരോടും ഒന്നും പറയാതെ നേരെ തിരിഞ്ഞു നടന്നു എങ്ങോട്ടെന്നറിയാതെ…..
ചാൾട്ട് ICU വിലേക്കു കയറി……..
അവിടെ ഒരു സൈഡിൽ ഒരു സിസ്റ്റർ ഇരുപ്പുണ്ടാരുന്നു……
ആ സിസ്റ്റർ ചാൾട്ടിനെ കണ്ട അന്തലിപ്പ് പയേ മാറിപ്പോൾ ചോദിച്ചു
ആരാ
ചാർലെട്ട് അതിനു മറുപടി പറയാതെ ആ സിസ്റ്ററിന്റെ കണ്ണിലേക്കു നോക്കി……
ഉടൻ തന്നെ ആ സിസ്റ്റർ ഒന്നും മിണ്ടാതെ പുറത്തേക്കു പോയി…..
അവൾ നടന്നു ചെറിയുടെ അടുത്തെത്തി…..
ചെറിയൊയുടെ അനക്കം ഇല്ലാത്ത മരവിച്ച ശരീരം കണ്ടു അവളുടെ കണ്ണുങ്ങളിൽ നിന്നും കണ്ണ് നീര് ധാര ആയി ഒഴുകി……
പെട്ടെന്ന് തന്നെ അവളുടെ ഇടതു ചെവിയിൽ ഒരു ശബ്ദം കേട്ടു……..
സമയം ഇല്ല വേഗം നീ തിരിച്ചു വരണം……
അത് കേട്ടത് അവൾ പെട്ടെന്ന് കണ്ണുകൾ തുടച്ചു…….
എന്നിട്ട് ചെറിയെ നോക്കി……
ചെറിയൊയുടെ കഴുത്തിൽ ആ നീല കല്ലുള്ള മാല ഉണ്ടോ എന്ന് നോക്കി….
അതെ അവന്റെ കഴുത്തിൽ തന്നെ ഉണ്ടാടായിരുന്നു…….
അതിനു ശേഷം ചെറിയുടെ വലതു കൈയിൽ തന്റെ ഇടതു കായിക്കൊണ്ട് പിടിച്ചു……
ഉടൻ തന്നെ ICU വിലെ ലൈറ്റ് എല്ലാം അണഞ്ഞു…….
അതു കഴിഞ്ഞു അവൾ തന്റെ വലതു കൈ മുകളിലേക്ക് ഉയർത്തി………
അപ്പോൾ ആ റൂമിലെ അന്താകരാത്തെ ഫെധിച്ചു ആ റുമിൽ വലിയ ഒരു വെളിച്ചം നിറഞ്ഞു……..
ചെറി കിടന്നിരുന്നടന്നിരുന്നതിനു മുകളിൽ ആയി ഒരു സ്പെക്യൂൽ പോർട്ടൽ ( ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാൻ ഉള്ള പാത) തുറന്നു വന്നു……..
അതിൽ നിന്നും ചെറിക്ക് ഗുരു കാണിച്ചു കൊടുത്ത ചെറിയുടെ വാൾ പതിയെ ഇറങ്ങി വന്നു……
അപ്പോൾ തന്നെ ചെറിയുടെ തോളിൽ അന്ന് വലിയ ഉയർത്തുന്ന സമയത്തു ഉണ്ടായ ആ കുതിരയുടെ ചിഹ്നം നീല നിറത്തിൽ തിളങ്ങി…….
ഉടൻ തന്നെ ചെറിയുടെ ജീവൻ അറ്റ കഴികളുടെ വിരലുകൾ ചലിച്ചു തുടങ്ങി…….
അവന്റെ വിരലുകളുടെ നീല നിറത്തിലുള്ള ഒരു വെളിച്ചം മിന്നി മറഞ്ഞു കൊണ്ടിരുന്നു…….
അതോടൊപ്പം ആ വാളും പ്രകാശിച്ചു
ഉടൻ തന്നെ ആ വാൾ ചെറിയുടെ കൈയിലേക്ക് കന്ധം ആഗ്രഷിക്കുന്നതുപോലെ വന്നു ചേർന്നു…….
ആ വാൾ ചെറിയൊയുടെ കൈയിൽ വന്നു ചേർന്നതും അതിൽ നിന്നും ഉള്ള പ്രീകാശം ചേരിയിലേക്ക് പടർന്നു കയറി…….
ആ വെളിച്ചം ഒരു കവചം പോലെ ചെറിയുടെ ശരീരത്തിനു ചുറ്റും പ്രേകഷിച്ചു നിന്ന്……..
ചെറിയൊയുടെ ഹൃദയം സ്പന്തിച്ചു തുടങ്ങി…..
പെട്ടെന്ന് ചെറി ശ്വാസം ആഞ്ഞു വലിച്ചു…….
അതോടെ ആ പ്രീകാശം ചേരിയിൽ നിന്നും തിരികെ ആ വലിലേക്ക് തന്നെ പ്രേവേശജിച്ചു……..
അപ്പോൾ ആ വാൾ അന്തരീഷത്തിലേക്കു ഉയർന്നു തിരികെ ആ പോർട്ടലിലേക്ക് തന്നെ പ്രേവേശിച്ചു……
അതിനുശേഷം പതിയെ പോർട്ടൽ അടയുവൻ തുടങ്ങി…..
അത് പോർണമായി അടയൂന്നതിനു മുന്നേ അതിൽ നിന്നും ഒരു കുതിരയുടെ ശബ്ദം കേട്ടു……
അതെ കേട്ടതും ചെറി അബോധാവസ്ഥയിലും വിളിച്ചു…..
ബാർഷാ…….
ചെറിയൊയുടെ വിളി കേട്ടതും ചാൾട്ട് പുഞ്ചിരിച്ചു……
ഉടൻ തന്നെ ആ പോർട്ടൽ അടഞ്ഞു……..
ചെറിയുടെ ശ്വാസഗതി കൂടി വന്നു……..
ഹൃദയ സ്പന്ദനം പൂർവ സ്ഥിതിയിലേക്ക് തിരിച്ചു വന്നു…..
ചാൾട്ട് ഇതെല്ലാം കണ്ടു പുഞ്ചിരി തുഗി നിൽക്കുവാന്……
അപ്പോൾ വീടും ആ ആശബ്ദം അവളുടെ ചെവിൽ കേട്ടു……
സമയം ബാക്കിയില്ല നിനക്ക്…..
ചാൾട്ട് ഉടൻ തന്നെ ചെറിയുടെ നിരുഗയിൽ ഒരു ചുംബനം നൽകി……
അതിനു ശേഷം പറഞ്ഞു……..
നിനക്കായി അവരും ഞാനും എല്ലാരും കാത്തിരിക്കാണു………
വേഗം വരിക SON OF DEVIL……..
ഇത്രയൊയും പറഞ്ഞു ചാൾട്ട് പുറത്തേക്കു പോയി……
പോവുന്നതിനു മുന്നേ ചാൾട്ട് ദേവൂനെ നോക്കി പുഞ്ചിരി സമ്മാനിച്ചതിനു ശേഷം അവിടെ ഉണ്ടായിരുന്ന ക്ലോക്കിൽ നോക്കി ദേവൂവും യന്ധ്രികം ആയി അതിലേക്കു നോക്കി
അപ്പോൾ സമയം 5:2pm ആയിരുന്നു……
അതിനു ശേഷം ചാൾട്ട് അവിടുന്ന് നടന്നു നീങ്ങി……
കുറച്ചു നടന്നപ്പോൾ വീണ്ടും ഒരു വലിയ ശബ്ദം കേട്ടു ഉടാൻ തന്നെ ഒരു വലിയ വെളിച്ചം അവിടെ ഉണ്ടായി അത് അവിടെയെല്ലാം പറന്നു……..
ആ വെളിച്ചം ദേവാനിലേക്കും ബാക്കിയൊയുള്ളവരിലേക്കും എത്തിയതും എല്ലാവരും കണ്ണുകൾ അടച്ചു………
പിന്നീട് കണ്ണ് തുറന്നപ്പോൾ അവിടം എല്ലാം പഴയതു പോലെ ആർക്കും ഒന്നും മനസിലാവാതെ പരസ്പരം നോക്കി……..
ദേവൂന് ഒഴികെ ബാക്കിയെല്ലാവര്ക്കും അവിടെ നടന്നതെല്ലാം ആ വെളിച്ചം പതിഞ്ഞതും ഓർമയിൽ നിന്നും നഷ്ട്ടപെട്ടിരുന്നു……..
ദേവു അവിടം എല്ലാം ചലട്ടിനെ നോക്കി എന്നാൽ കാണാൻ സാധിച്ചില്ല…….
പെട്ടന്നാണ് ദേവു ക്ലോക്ക് നോക്കുന്നത് അതിൽ സമയം 4:27pm
ദേവു തന്റെ കണ്ണിനെ വിശ്വസിക്കാൻ ആവാതെ ആ ക്ലോക്കിലേക്ക് തന്നെ ഉറ്റു നോക്കി…….
ഡോക്ടർ :പോസ്റ്റുകൃത്രത്തിനു ശേഷം ബോഡി കൊണ്ട് പോവാം…….
ദേവൻ : ഇമ്…….
അപ്പോൾ ആണ് ICU വിൽ നിന്നും ഒരു സിസ്റ്റർ
ഡോക്റെ…..
ഡോക്ടറെ……..
എന്ന് വിളിച്ചുകൊണ്ടു ഓടി വന്നു……..
ഡോക്ടർ : എന്തു പറ്റി സിസ്റ്റർ………
ആ സിസ്റ്ററിന്റെ അദിയും ആങ്ങളപ്പും എല്ലാം കണ്ടു ഡോക്ടർ ചോദിച്ചു…….
സിസ്റ്റർ: അത്…. അത്….. ഡോക്ടർ…….
പേടികൊണ്ടും അടിശയം കൊണ്ടും സിസ്റ്ററിന്റെ വാക്കുകൾ മുറിഞ്ഞു…..
ഡോക്ടർ : എന്തു പറ്റി സിസ്റ്റർ?……
സിസ്റ്റർ : ഡോക്ടർ അത് ആ ഐസുവിലെ പേഷ്യൻറ് ഇല്ലേ അയാൾക്ക് ജീവൻ ഉണ്ട്………
ഡോക്ടർ കേട്ടത് വിശ്വസിക്കാൻ ആവാതെ വയൊയും പൊളിച്ചു സിസ്റ്റർ നോക്കി…….
അത്രയൊയും സമയം കരഞ്ഞു എല്ലാം നഷ്ട്ടപെട്ട അവസ്ഥയിൽ ഇരുന്ന ദേവൂന്നും കർത്തുന്നും മറ്റെല്ലാർക്കും അത് വളരെ സന്ദോഷം നൽകി……
അവർ എല്ലാംറും icu വിലേക്കു ഓടി…….
കൂടെ കൊടുക്ടറും സിസ്റ്ററും…..
ഡോക്ടർ ഓടി ചെന്ന് ചെറിയൊയുടെ കൈയിൽ പിടിച്ചു പൾസ് നോക്കി
അതെ he is alive…….
അതെ എല്ലാരും വളരെ സദോഷത്തിൽ ആയി…..
ഉടൻ തന്നെ ഡോക്ടർ എല്ലാരേയൊയും പുറത്താക്കി……
ബാക്കി ട്രീറ്റ്മെന്റ് തുടങ്ങി…….
പുറത്തിറങ്ങിയ കർത്തുവും രാജ്യമ്മായൊയും രേവതിയും എല്ലാം ദെയ്‌വത്തിന് നദി പറഞ്ഞു…….
ദേവു മാറ്റാത്രം കുറച്ചു മുന്നേ നടന്നതിനെ പറ്റി ആലോചിച്ചുകൊണ്ടിരുന്നു…….
എധാനും സമയത്തിന് ശേഷം ഡോക്ടർ പുറത്തേക്കു വന്നു……
ദേവനും കർത്തുവും ഡെവും എല്ലാം ഓദി ചെന്ന്…….
ഡോക്ടർ : എനിക്ക് എന്താണ് പറയേണ്ടത്തെ എന്ന് അറിയില്ല……..
കാരണം അവൻ മരിച്ചു എന്ന് ഉറപ്പു വരുത്തിട്ടാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നു അത് പറഞ്ഞതെ….
ബട്ട് അവൻ മരണത്തിൽ നിന്നാണ് ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നത് പക്ഷെ എങ്ങനെ എന്ന് എനിക്കറിയത്തില്ല…….
കാരണം അവന്റെ പരിക്ക് വളരെ ആഴത്തിൽ ഉള്ളതായിരുന്നു…..
എന്നാൽ ഇപ്പോൾ അവനു ഒരു കുഴപ്പവും ഇല്ല…….
വേണമെങ്കിൽ ഇന്ന് തന്നെ അവനെ വീട്ടിൽ കൊണ്ട് പോവാം അതാണ് അവന്റെ ഇപ്പോളത്തെ കണ്ടിഷൻ…….
എന്റെ കരിയറിൽ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു അത്ഭുതം കാണുന്നത്……..
ഡോക്ടറിന്റെ വാക്കുകൾ കേട്ടതും എല്ലാരിലും അത് വലിയ ഒരു ആശ്വാസവും അന്ധവും നൽകി……
കാർത്തു : ഞങ്ങൾക്ക് അവനെ ഒന്ന് കാണാമോ ഡോക്ടർ?
ഡോക്ടർ : കാണാം പക്ഷെ ഇപ്പോൾ മരുന്നിന്റെ മയക്കത്തിൽ ആണ്…….
കാർത്തു :ഡോക്ടർ അവൻ എധെഗിലും പറഞ്ഞോ?
ഡോക്ടർ :ആരാണ് ഈ കുട്ടത്തിൽ ദേവു?
ദേവൻ ദേവൂനെ ചുണ്ടി കാണിച്ചു പറഞ്ഞു
ഇതാണ് ദേവു എന്റെ മോൾ ആണ്…..
ഡോക്ടർ : ആണോ….
ദേവൻ : അതെ
ഡോക്ടർ : അവൻ ദേവൂന് കുഴപ്പം വല്ലോം ഉണ്ടോ എന്ന് ചോദിച്ചിരുന്നു……
ദേവൂന് അതെ കേട്ടപ്പോൾ സന്ദോഷം ആയി……..
ഡോക്ടർ : പിന്നെ…….
ദേവു : പിന്നെ എന്താ ഡോക്ടർ പറഞ്ഞെ……..
ഡോക്ടർ : അത്
ദേവു : എന്തായാലും പറഞ്ഞോ ഡോക്ടർ……
ദേവു വളരെ സന്ദോഷത്തോടെയൊയും ആവേശത്തോടെയും പറഞ്ഞു…..
ഡോക്ടർ: തന്നെ അവനു ഇപ്പോൾ കാണാൻ ബുദ്ധിമുട്ടന്ന് പറഞ്ഞു…….
ദേവൂന്നും മറ്റുള്ളവർക്കും അതെ വലിയ ഒരു ഷോക്ക് ആയിരുന്നു…….
ദേവു ആരോടും ഒന്നും മിണ്ടാതെ അവിടെ ഉണ്ടായിരുന്ന ഒരു കസേരയിൽ പോയി ഇരുന്നു…..
ഡോക്ടർ: നിങ്ങൾ കയറി കണ്ടോളു ഒരുപാടു സമയം എടുക്കരുത്…….
ഡോക്ടർ അത്രയും പറഞ്ഞു ക്യാബിനിലേക്ക് പോയി…..
കാർത്തു ദേവൂന്റെ അടുത്തേക്ക് ചെന്നു
കാർത്തു : എടി ബാ നമുക്ക് അവനെ കേറി കാണാം
ദേവു : വേണ്ട…..
കാർത്തു : എടി അവൻ വെറുതെ തമാശക്ക് പറഞ്ഞതാവും…. നീ വാ……
പിന്നെ ഒരു പൊട്ടികരച്ചിലോടെ ദേവു പറഞ്ഞു
ഞാനാ ഞാൻ കാരണമാ അവനു ഇങ്ങനെ ഒക്കെ സംഭവിച്ചത്……..
അവനിപ്പോൾ എന്നെ വെറുക്കുന്നുണ്ടാവും അതാ അവൻ എന്നെ കാണണ്ട എന്ന് പറഞ്ഞത്……..
അവനെ തെറ്റ് പറയാൻ പറ്റില്ല ഞാൻ അവന്റെ ലൈഫ്യിൽ വന്നോണ്ടല്ലേ അവനു എങ്ങനെ ഒക്കെ പറ്റിത്……
അതെ…… ഞാനാ….. ഞാൻ…..മാറ്റാത്രമാ….. എല്ലാത്തിനും കാരണം……..
ദേവു എങ്ങൾ അടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു………
അത് കണ്ടു നിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു…….
കുറച്ചു നേരത്തെ കരച്ചിലിന് ശേഷം ദേവു പറഞ്ഞു
ദേവു: നിങ്ങൾ പോയി കണ്ടിട്ട് വാ….. ഞാൻ എവിടെ ഇരുന്നോളാം…….
എന്ന് പറഞ്ഞു എല്ലാരേയൊയും ഉന്ദി തള്ളി ICU വിലേക്കു കയറ്റി വിട്ടു…..
ദേവനും രാധികയും രേവതിയും കർത്തുവും രാജിയമ്മയും ഉള്ളിലേക്ക് ചെന്നപ്പോളേക്കും ചേറി പതിയെ ഉണർന്നിരുന്നു…….
ചെറി എല്ലാരേയും നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു……
കുട്ടത്തിൽ ചെറി ദേവു ദേവൂനെ തിരഞ്ഞു അവൾ ഇല്ലെന്നു ഉറപ്പു വരുത്തി……
അപ്പോൾ ആണ് ചെറി ഡോറിന്റെ ചില്ലിലൂടെ എത്തിനോക്കുന്ന ദേവൂനെ കണ്ടത്……
ദേവും അത് കണ്ടു…… ചെറി അവളെ നോക്കുന്നുണ്ടെന്നു……
എന്നാൽ ചെറി ദേവൂനെ കണ്ടതും മുകം തിരിച്ചു കളഞ്ഞു…….
അതെ ദേവൂന് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു……
കാർത്തു അത് കണ്ടിരുന്നു……
ദേവു പിന്നെ അവിടെ നില്ക്കാതെ അവിടെ നിന്നും കരഞ്ഞു കൊണ്ട് ഓടി……
കർത്തുവും അതിനു പിന്നാലെ ICU വിൽ നിന്നും ഇറങ്ങി പോയി…….
രാജ്യമ്മായൊയും മറ്റും ചെറിയൊയുടെ സുഖ വിവരങ്ങൾ തിരക്കി….
അപ്പോളേക്കും സിസ്റ്റർ വന്നു പറഞ്ഞു സമയം കഴിഞ്ഞു പുറത്തു പോണം……….
അപ്പോൾ ദേവനും രാജിയമ്മയും രേവതിയും കൂടെ രാധികയും ചെറിയോട് പറഞ്ഞിട്ട് ICU വിൽ നിന്നും പുറത്തേക്ക് ഇറങ്ങി…..
അവർ പോയി കഴിഞ്ഞും ചെറി ദേവു നോക്കി നിന്ന ICU വിന്റെ ഡോറിലേക്ക് തന്നെ നോക്കി കൊണ്ട് കിടന്നു അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു………
ദേവു ചെറിയടെ അവഗണന താങ്ങാൻ ആവാതെയാണ് അവിടെ നിന്നും പോന്നത് അവൾ ആ ഹോസ്പിറ്റലിന്റെ ടെറസിൽ ഒരു മൂലയ്ക്ക് പോയി ഇരുന്നു തന്നെ താൻ പഴിച്ചു കൊണ്ട് കരയാൻ തുടങ്ങി…….
കാർത്തുവും ദേവുവിന്റെ പിന്നാലെ വന്നു…….
കാർത്തു ദേവുവിനെ അങ്ങനെ ഒരു അവസ്ഥയിൽ ആദ്യമായിട്ടാണ് കാണുന്നത്………..
കാർത്തു ദേവുവിന്റെ അടുത്ത് ചെന്ന് ഇരുന്നു…….
ദേവു…….
ദേവു ഒന്നും മിണ്ടിയില്ല അവൾ മുട്ടിൽ തല വച്ചു കൈകൾ കൊണ്ട് മുഖം മറച്ചിരിന്നു……
ദേവുവിന്റെ എങ്ങലടിയോടെ ഉള്ള ശബ്ദം മാത്രം അവിടെ മുഴങ്ങി കൊണ്ടിരുന്നു……
കാർത്തു വീണ്ടും വിളിച്ചു……
ദേവൂ…….
ദേവു പതിയെ തല പൊക്കി കാർത്തുവിനെ നോക്കി……..
ദേവുവിന്റെ ആ മുഖം കണ്ടിട്ട് കാർത്തുവിന്റെ കണ്ണ് നിറഞ്ഞു പോയി…….
കാരണം എപ്പോഴും ചിരിയും കുസൃതിയും കൊണ്ട് മനോരഹരവുമായ ആ മുഖം ഇന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളും ഇടുമ്പിച്ച മുഖത്താലും തികച്ചും വ്യത്യസ്തം ആയിരുന്നു………
ദേവു നീ ഇങ്ങനെ കരയല്ലേ………
അവൻ എന്തെങ്കിലും കാര്യം ഇല്ലാതെ അങ്ങനെ ഒന്നും പറയില്ല…..
അതെല്ലാം കേൾക്കുമ്പോളും ദേവുവിന്റെ കരച്ചിലിന്റെ ശക്തി കൂടി കൊണ്ടിരുന്നു………
ദേവു…….
കാർത്തുവും ദേവുവിനെ തന്റെ മാറോടു ചേർത്ത് കെട്ടി പിടിച്ചു……..
കാരണം അവൾക്കു അറിയില്ലായിരുന്നു എന്തു പറഞ്ഞു ദേവുവിനെ ആശ്വസിപ്പിക്കും എന്ന്…….
ദേവുവും കാർത്തുവും അതെ ഇരിപ്പ് തുടർന്നു ഏറെ നേരം……..
കുറെ കഴിഞ്ഞപ്പോൾ ദേവു കാർത്തുവിനെ വിളിച്ചു…….
കാർത്തു…….
കാർത്തു ദേവുവിനെ എന്ത് എന്ന അർത്ഥത്തിൽ നോക്കി……..
കാർത്തു………ചെറി ഇനി എന്നെ ഒരിക്കലും ഇഷ്ടപ്പെടില്ലായിരിക്കും അല്ലേടി……..
കാർത്തുവിന് അതിനു മറുപടി കഴിയുമായിരുന്നില്ല……
കാരണം കാർത്തുവും ഉള്ളിന്റെ ഉള്ളിൽ അതെ തന്നെ ആയിരുന്നു ആഗ്രഹിച്ചിരുന്നത്…….
മറ്റൊന്നും കൊണ്ടല്ല ഒരു അനിയനോടുള്ള സ്നേഹം…….
ദേവുവിന്റെ കൂടെ ഉള്ള ഓരോ നിമിഷവും ചെറിക്ക് അപകടമാണെന്ന് കാർത്തുവിന് പല പല സംഭവങ്ങളിൽ നിന്നും മനസിലായിരുന്നു………
എങ്കിലും കാർത്തു അത് പുറത്തു കാണിക്കാതെ ദേവുവിനോട് പറഞ്ഞു…….
ഏയ് അങ്ങനെ ഒന്നും ഇല്ലെന്റെ ദേവു…….
അവൻ എന്തൊക്കെയോ മനസ്സിൽ കണ്ടിട്ടുണ്ട് അതാ…… അല്ലാതെ നിന്നോട് ഇഷ്ടക്കുറവ് തോന്നാൻ എന്തു കാരണം ആണ് അവനുള്ളത്……
കാർത്തു പറയുന്നത് കേട്ടപ്പോൾ ദേവു കാർത്തുവിനെ വിട്ടുമാറീ കുറച്ചു അകന്നിരുന്നു എന്നിട്ട് കാർത്തുവിന്റെ കണ്ണിലേക്കു തന്നെ നോക്കി……..
കാർത്തു ദേവുവിന്റെ ആ ദയനീയ നോട്ടം കാണാൻ പറ്റാതെ കണ്ണ് വെട്ടിച്ചു…….
ദേവു : നിനക്കും അവനെ എന്നിൽനിന്നും അകറ്റി നിർത്താൻ ആണല്ലേ ഇഷ്ട്ടം……..
ദേവു ഒരു മങ്ങിയ പുഞ്ചിരിയോടെ ചോദിച്ചു……..
കാർത്തു ദേവുവിന്റെ ചോദ്യം കേട്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി എങ്കിലും തപ്പി തടഞ്ഞു നിലത്തേക്ക് നോക്കി പറഞ്ഞു…..
ഏയ് അങ്ങനെ ഒന്നും ഇല്ല……
മമ്മ് എനിക്കറിയാം കാർത്തു നിനക്ക് അവനോടുള്ള സ്നേഹം………..
നീ അങ്ങനെ ചിന്തിക്കുന്നതിൽ ഞാൻ നിന്നെ തെറ്റ് പറയില്ല കാരണം എന്റെ കൂടെ ആര് നടന്നാലും അവർക്കു അത് ദോഷം മാത്രമേ ചെയ്യു………
അതുകൊണ്ട് എനിക്കിനി ആരും വേണ്ട…….
കാർത്തു ദേവു പറയുന്നത് എല്ലാം കേട്ടു വിഷമത്തോടെ പറഞ്ഞു…….
എന്താ ദേവു നീ ഇങ്ങനെ ഒക്കെ പറയുന്നെ..….
എന്താ ഞാൻ പറഞ്ഞത് സത്യം അല്ലെ…….
കാർത്തുവിന് ആ ചോദ്യത്തിന് മറുപടി ഇല്ലായിരുന്നു…….
ദേവു വീണ്ടും തുടർന്നു…….
എനിക്കറിയാം ഞാൻ കാരണം ആണ് എല്ലാം സംഭവിക്കുന്നത്………
നീ ഒന്ന് മിണ്ടാതെ ഇരിക്കെന്റെ ദേവു…….
ദേവു അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും തുടർന്നു……
കാർത്തു നിനക്ക് എന്നെ വളരെ കുറച്ചു കാലത്തെ പരിചയമേ ഒള്ളു…..
അതും സ്കൂളിൽ വരുമ്പോൾ ഒക്കെ…….
അല്ലാതെ നിനക്കെന്നെ അറിയില്ല………
എന്റെ കഴിഞ്ഞ കാലം അറിയില്ല…….
അതിനെ പറ്റി ഒന്നും പറയാൻ എനിക്ക് സാധിക്കുകയും ഇല്ല…….
ഒരു കാര്യം ഞാൻ പറയാം……
നീ എന്നോട് പല വട്ടം ചോദിച്ചിട്ടില്ലേ അവധി ദിവസങ്ങളിൽ ഞാൻ എവിടെ പോകുന്നു എന്ന്……
കാർത്തു അതെ എന്ന മട്ടിൽ തലയാട്ടി……
നീ ചോദിക്കുമ്പോൾ എല്ലാം ഞാൻ നിന്നോട് ഡാൻസ് പ്രാക്ടിസ് ഉണ്ട് അമ്പലത്തിൽ പോവാ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഒക്കെ പറഞ്ഞു ഒഴിഞ്ഞു മാറും…….
അല്ലെ?
കാർത്തു അതെ എന്ന് തലയട്ടി…..
എന്നാൽ ഞാൻ പറഞ്ഞെതെല്ലാം നുണ ആണ്…….
കാർത്തു സംശയത്തോടെ ദേവുവിനെ നോക്കി…..
ഞാൻ പോവുന്നത് അമ്പലത്തിലേക്കൊന്നും അല്ല…..
ബാംഗ്ലൂർ ആണ്……
അവിടെ ഒരു സ്ഥലം ഉണ്ട്…….
സിറ്റികളുടെ എല്ലാം നടുവിലൂടെ കുറെ ഉള്ളിലേക്ക് പോവുമ്പോൾ STREET FIGHT CAVE എന്ന് അറിയപ്പെടുന്ന ഒരു സ്ഥലം കേട്ടിട്ടുണ്ടോ?
കാർത്തു ആലോചിച്ചു നോക്കി എന്നിട്ട് ഓർമ വന്നപ്പോൾ പറഞ്ഞു…..
പത്രത്തിൽ ഒക്കെ കണ്ടിട്ടുണ്ട്………
കുറെ പേർ അപകടത്തിൽ പെട്ടു മരിച്ചു എന്നൊക്കെ……
പിന്നെ അതിന്റെ മറ്റൊരു പേരും കൂടെ കേട്ടിട്ടുണ്ട്
THE STEP OF DEATH എന്നും……..
അത്രയും പറഞ്ഞു കാർത്തു ദേവുവിനെ നോക്കി……
ദേവും അത് ഏറ്റു പറഞ്ഞു
അതെ THE STEP OF DEATH………
എന്ത് കൊണ്ടാണ് ആ സ്ഥലത്തെ അങ്ങനെ വിളിക്കുന്നത് എന്ന് അറിയാമോ?
കാർത്തു : അറിയം കേട്ടിട്ടുണ്ട്…….
അവിടം എന്തോ ശാപം കിട്ടിയ സ്ഥലം ആണ് എന്നാൽ അവിടെ നിന്ന് എങ്ങനെയോ എളുപ്പത്തിൽ പണം ഉണ്ടാക്കാൻ പറ്റും അതുകൊണ്ട് ആളുകൾ മരണത്തെ ഭയക്കാതെ അവിടേക്കു പോവുന്നു എന്നൊക്കെ……..
കാർത്തു പറയുന്നത് കേട്ട് ദേവു ചിരിച്ചു……
കാർത്തു ചോദ്യ ഭാവേന ദേവുവിനെ നോക്കി…….
നീ പറഞ്ഞത് ശരിയാണ് അവിടെ നിന്നും പണം ഉണ്ടാക്കാം……
പക്ഷെ അതിനു പകരം ആയി ചിലപ്പോൾ ജീവൻ വരെ പോവും……
കാർത്തുവിന് ദേവു പറയുന്ന ഒന്നും വ്യക്തമായി മനസിലായില്ല……
ദേവു തുടർന്നു…..
അവിടെ എങ്ങനെ ആണ് പണം ഉണ്ടാക്കുന്നത് എന്ന് അറിയാമോ
കാർത്തു : ഇല്ല
ദേവു ഒരു ക്രൂരമായ ചിരിയോടെ പറഞ്ഞു
അവിടെ ഒരു സർക്കസ് ആണ് നടക്കുന്നത്…….
കാർത്തു : സർക്കസോ……..
അതെ സർക്കസ്………..
എന്നാൽ ഇവിടെ ഈ സർക്കസിൽ കാണികൾക്ക് കാണേണ്ടത് തമാശ അല്ല…….
പിന്നെ?
BLOOD നല്ല കട്ട ചോര……..
മനുഷ്യന്റെ വേദന കൊണ്ടുള്ള കരച്ചിൽ…….
എല്ലുകൾ പൊട്ടുന്ന ശബ്ദം……
ചോരയുടെ മണം…….
അതാണ് അവർക്കാവശ്യം……….
എനിക്കും……എനിക്കും അത് തന്നെ ആണ് ആവശ്യം…..
ദേവു അത്രയും പറഞ്ഞു പൊട്ടി ചിരിക്കാൻ തുടങ്ങി……..
കാർത്തു ദേവു പറഞ്ഞതെല്ലാം കേട്ടു പേടിച്ചു വിരണ്ടിരുന്നു…..
കൂടാതെ ദേവുവിന്റെ ഭാവമാറ്റവും വല്ലാത്ത ഒരു ചിരിയും കാർത്തുവിനെ കൂടുതൽ ഭയപ്പെടുത്തി…….
ദേവൂവിന്റെ അടുത്ത് നിന്ന് പോയാലോ എന്ന് വരെ അവൾ ചിന്തിച്ചു…….
കാർത്തു ഇരുന്നിടത്തു നിന്നും പിന്നോട്ട് പതിയെ നിരങ്ങി മാറി…….
ദേവു അത് കണ്ടു. പെട്ടെന്ന് ചിരി നിർത്തി കാർത്തുവിനെ നോക്കി……
കാർത്തു മനസ്സിൽ ദൈവമേ പെട്ടല്ലോ…….
ദേവുന്റെ മുഖഭാവം പെട്ടെന്ന് മാറി അത് ഒരു കരച്ചിൽ ആയി…….
കാർത്തു ദേവുവിന്റെ ഓരോരോ മാറ്റം കണ്ടു അമ്പരന്ന് ഇരിക്കുക ആണ്…….
കരച്ചിലിന്റെ ഇടക്ക് ദേവു കാർത്തുവിനോട് ചോദിച്ചു…..
നിനക്കും എന്നെ കണ്ടിട്ട് പേടി തോന്നുന്നുണ്ടോ ദേവു………..
ദേവുവിന്റെ അപ്പോളത്തെ മുഖവും ചോദ്യവും എല്ലാം കേട്ടു വിഷമം തോന്നി ഉള്ളിലെ പേടി പുറത്തു കാണിക്കാതെ
ധൈര്യം സംഭരിച്ചു കാർത്തു പറഞ്ഞു…….
ഇല്ല ദേവു എനിക്ക് നിന്നെ ഒരു പേടിയും ഇല്ല……..
ഉടനെ ദേവു കരച്ചിൽ നിർത്തി ഒരു ചെകുത്താന്റെ മുഖത്തോടെ കാർത്തുവിനെ നോക്കി പറഞ്ഞു………
എന്നാൽ നീ പേടിക്കണം എല്ലാവരും പേടിക്കണം ഹഹഹഹ……..
ദേവു അത് പറഞ്ഞു ഉറക്കെ അലറി ചിരിച്ചു……….
കാർത്തു ധൈര്യം എല്ലാം ഒറ്റ നിമിഷം കൊണ്ട് ചോർന്നു പൊയി………
ദേവു വീണ്ടും പറഞ്ഞു തുടങ്ങി……..
കാർത്തു നീ കരുതുന്നപോലെ ഞാൻ അത്ര പാവം ഒന്നും അല്ല……..
സാധാരണ കുട്ടികൾ എല്ലാം ചെറുപ്പത്തിൽ കളിച്ചു ചിരിച്ചുമാണ് വളരുന്നത്……
എന്നാൽ ഞാൻ അങ്ങനെ അല്ല വളർന്നത്……
ബാല്യകാലം ആണ് ഒരു മനുഷ്യന്റെ ഏറ്റവും കൂടുതൽ മനോഹരമായ കാലഘട്ടം………
ഈ സമയങ്ങളിൽ നമ്മളെ മനസ്സറിഞ്ഞു സ്നേഹിക്കാനും പരിപാലിക്കാനും കൂടെ കളിക്കാനും ചിരിക്കാനും എല്ലാം പറ്റിയ സമയം ഒന്നിനെ പറ്റിയും ആധിയും വേണ്ട ഭയവും വേണ്ട……..
എന്നാൽ ഞാൻ അല്ല ഞങ്ങൾ വളർന്നത് ഇങ്ങനെ ഒന്നും അല്ല ഇത് പോലെ ഉള്ള കാര്യങ്ങൾ പരിശീലിച്ചു കൊണ്ട് ആണ്……
ദേവു ഇതെല്ലാം ഒരു എങ്ങലടിയോടെ ആണ് പറയൂന്നത്………
പുറമെ കാണുന്നവർക്ക് തോന്നും
ഹോ മേലെടാതെ കുട്ടി……..
ഹോ എന്ത് ഭാഗ്യവതിയാണ്……….
ഒന്നിനെപ്പറ്റിയൊയും ചിന്തിക്കേണ്ട……..
രാജകുമാരി അല്ലെ…..
എന്നൊക്കെയാ…….
എന്നാൽ അവർക്കറിയില്ല ഞാൻ അനുഭവിക്കുന്ന വേദന……..
നിനക്ക് അടക്കം തോന്നിയിട്ടുണ്ടാവും അല്ലെ…….
കഷ്ടകാലത്തിനു കാർത്തു അതെ എന്നാ രീതിയിൽ തലയിട്ടി……..
പിന്നെ പെട്ടെന്ന് മണ്ടത്തരം ഓർത്തു അല്ലെന്ന മാറ്റി തല ആട്ടി…..
ദേവു വീണ്ടും തുടർന്നു…..
നിങ്ങളുടെ ഒക്കെ കണ്ണിൽ ഞാൻ ഭയങ്കര ഹാപ്പി ആയി തോന്നാം എന്നാൽ ഒരിക്കലും ഞാൻ അങ്ങനെ അല്ലായിരുന്നു……….
പക്ഷെ എല്ലാം മാറ്റി മറിച്ചത് അന്നാണ് എനിക്ക് ആക്‌സിഡന്റ് ഉണ്ടായ ആ ദിവസം……..
അവനാണ് എന്റെ ചെറി……..
അവനിലൂടെ ആണ് ഞാൻ സന്ദോഷം എന്താണെന്നു അറിയൂന്നത്…….
അന്ന് അവനെക്കണ്ട ആ നിമിഷം………..
അവന്റെ അ കണ്ണിൽ നോക്കിയാ ആ സമയം……
എനിക്കറിയില്ല……..
ഞാൻ……
ഞാനെ……
ദേവു വാക്കുകൾ കിട്ടാതെ കിതച്ചു കൊണ്ട് ഓരോന്ന് പറഞ്ഞു……..
കർത്തുനു ദേവൂന്റെ ഭാവ മാറ്റങ്ങൾ എല്ലാം കണ്ടു കിളി പോയി ഇരിക്കാൻ തുടങ്ങി……
ദേവു തുടർന്നു……..
ഞാൻ മറ്റേതോ ലോകത്തായിരുന്നു……….
പിന്നീട് അവന്റെ കൂടെ ഉള്ള ഓരോ നിമിഷവും ഞാൻ ആസ്വദിച്ചുകൊണ്ടേ ഇരുന്നു…….
എന്തോ മറ്റെവിടെ നിന്നും കിട്ടാത്ത ഒരു ഫീലിംഗ് ആണ്……..
എന്നാൽ ഇന്ന് ഞാൻ കാരണം അവൻ മരണത്തിന്റെ അടുത്തുവരെ എത്തി…….
അവൾ ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ അവൻ…….
ദേവു പെട്ടെന്ന് പറഞ്ഞു വന്നത് അവിടെ വച്ചു നിർത്തി…..
ആരോ ഉള്ളിൽ ഇരുന്നു പറയരുത് എന്ന് പറയൂന്നത് പോലെ ദേവൂന് തോന്നി……
കാർത്തു ദേവുവിനോട് ചോദിച്ചു…….
ഏതവളുടെ കാര്യമാ പറഞ്ഞത്…….
ദേവു അതിനു മറുപടി ഒന്നും പറയാതെ വെറുതെ ടെറസിൽ നിന്നും വിദൂരതയിലേക്ക് നോക്കി……
കുറച്ചു സമയം കഴിഞ്ഞു ദേവു പറഞ്ഞു….
കാർത്തു നിനക്ക് ഇന്ന് ഞങ്ങളെ ആക്രമിക്കാൻ വന്നത് ആരാണെന്നു അറിയാമോ…….
കാർത്തു: എനിക്കറിയില്ല……
എന്നാൽ എനിക്ക് അറിയാം…….
ആരാ ആരാവർ?
അവർ ആണ് ഇവിടെ ഹീറോസ്……
അവരോ അവർ എങ്ങനെ ആണ് ഹീറോസ് ആകുന്നത് ഇത്രയും ക്രൂരത കാണിച്ചിട്ട്…….
ഇവിടെ ക്രൂരത കാണിച്ചതും ഇതിനെല്ലാത്തിനും കാരണവും ഞാനാ…..
ഞാനാ ഇവിടെ വില്ലൻ……..
നീ വില്ലനോ എന്താ ദേവു നീ ഈ പറയുന്നത് എനിക്കൊന്നും മനസിലാവുന്നില്ല…..
ദേവു ഒരു ദീർഘ നിശ്വാസം എടുത്തിട്ടു പറഞ്ഞു
ഇന്ന് വന്നവരിൽ വമ്പൻ മാരായ നാലു സഹോദരങ്ങൾ ഉണ്ടായിരുന്നു…….
അവർ ശരിക്കും നാലല്ല അഞ്ചു സഹോദരങ്ങൾ ആയിരുന്നു……..
അപ്പോൾ ഒരാൾ എവിടെ?
കുറച്ചു നേരത്തെ മൗനത്തിനു ശേഷം ദേവു പറഞ്ഞു…….
ഞാൻ കൊന്നു…….
കാർത്തുവിന് അത് ഒരു ഞെട്ടൽ ആയിരുന്നു……..
അവൾ വിശ്വസിക്കാൻ ആവാതെ ഭയത്തോടെ ദേവുവിനെ നോക്കി……..എന്നിട്ട് ചോദിച്ചു……
എന്താ ദേവു നീ ഈ പറയണേ……….
അതെ ഞാ%
Superb waiting for next part ??
Dk hello
❤
Brooo ithinte adutha part etrayum pettann publish cheyyane plzzzzz
Hello dk story ittitu poyituu oru vivaravum ellalo….
Joli thirakil anoo…..
Story etta anuu kandatah……
ഈ ഭാഗവും ഉഗ്രൻ ♥️♥️?
❤️❤️❤️
Superb❤️
കാത്തിരിക്കുന്നു സഹോ സ്നേഹത്തോടെ ❤️❤️❤️⚒️
Dk,
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി. എന്നാലും എന്താണിപ്പോ ചെറിയുടെ മനസ്സിൽ. എല്ലാം കണ്ടറിയണം. പിന്നെ സ്പീഡ് അൽപ്പം കുറക്കണം ട്ടോ. ആ ഒരു പോരായ്മ മാത്രമാണ് കണ്ടത്, ബാക്കി എല്ലാം ഒക്കെയാണ് ❤
ആമി ☺️☺️
Enthukonda enthunkonde enthukonde
DK♥️
ചേരുടെ ജീവൻ തിരിച്ചു കൊടുത്തപ്പോ.. ദേവുനേം ചെറിയേം പിരിച്ചു.. അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ ഇയാൾക്കിതിന്നു എന്നാ സുഖവാ കിട്ടുന്നെ ???…
ചുമ്മാതട്ടോ…. അവരെ പിരിച്ചതും ഒന്നിപ്പിക്കാനാണെന്നു അറിയാം… എന്നാലും ഒരു വിഷമം.. അതോണ്ട് പറഞ്ഞതാ…
അടുത്ത ഭാഗത്തിന് വേണ്ടിയും നീണ്ട കാത്തിരുപ്പു വേണ്ടി വരുവോ…?
അടിപ്പൊളളി ?????????
❤️
ആഹാ…
മൊത്തം. മൈസ്റ്ററി ആയല്ലോ….
കൊള്ളാം….
///കണ്ണിൽ എല്ലാം എന്ധോ ചായം പൂശി……
ഒരു കൈയിൽ കുന്ദം പോലെ ഉള്ള അയോധവും മറ്റൊരു കൈയിൽ പരിചയും///
ഈ ഭാഗം വായിച്ചപ്പോ ആദ്യം ഓർമ വന്നത് ലുട്ടാപ്പിയെ ആണ്… എന്നാലും കൊള്ളാം… പൊളി സാനം…
എഡിറ്റർ ജോനു എവിടെപ്പോയി…
ഒന്നും എഡിറ്റ് ചെയ്യാതെ ആണല്ലോ ഇട്ടത്…
പിന്നെ കുറച്ചു ദിവസം എഴുത്ത് ഇല്ലാതെ ആണെന്ന് തോനുന്നു…
വായിക്കുന്നതിൽ ഫീൽ കിട്ടുന്നത് കുറഞ്ഞു ….
പെട്ടെന്ന് ഓടിച്ചു വിട്ടത് പോലെ എന്നാലും കുഴപ്പില്ല…. നീ പിന്നെ ശരിയാക്കിയാൽ മതി…
അപ്പൊ അടുത്ത പാർട്ടിനു വേണ്ടി കാക്കുന്നു ❤❤
Dk
??????
Njan karuthiyathu valla dhaevi vallom aakum ennanu??
ഒരു പാട് അക്ഷരത്തെറ്റുകൾ ഉണ്ട് ശ്രദ്ധിക്കുക
കാത്ത് കാത്തിരുന്നിട്ട് ഈ ഭാഗം ഒരു ഓളം ഉണ്ടാക്കാൻ പറ്റിയില്ല.
Dk bro..
Kadha overall nokumbol adipoli aayitund… ❤❤
Devu…, avlude yadaartha swabavam purath vann….
Eth vere ulla kadhayil ninm exactly oppste aayitaan ee chaptr thoniyath, as eth exactly oru fictional type aayi thonni ??, but fictnal aanenkl you had write it very well ?
Eni njan kanda korch tettkal entha ennu vechal, nee pettn eyuthi theertha oru part pole thonni, korch feel korvaayirunu, avn marikunna scn okke, avideyonum athrek veshmam vanilla… Nee athikm shradikaathe vegm eyuthi theerthad pole… Oro acenum korchum koodi define cheyth, nammil veshamam srishtich eyuthiyurunenkl korchum koodi super aayirunu ?
Pinea mistakes und… Ath next time shradichal madhi ❤
Anyway keep writting.. Nxt chaptr adipoli aayit eyuthaan saadikatte ??
ആരാണ് ചാൾട്ട്…. അവളെ അങ്ങോട്ട് വിട്ടത് ആര്………കൂടുതൽ ചോദ്യങ്ങൾ…
ദേവു നമ്മൾ വിചാരിച്ച ആളെ അല്ല……..
ഒരുപാട് പേരെ കൊന്നിട്ടുണ്ടെന്ന്…., ? അവളെ കഥ പറച്ചിൽ കേട്ടപ്പോൾ തന്നെ കിളി പാറി……
ചെറി എന്തിനാ അവളെ കാണണ്ട എന്ന് പറഞ്ഞെത്……..അവൻ എങ്ങോട്ടാ പോയത്…
എന്തൊക്കെയോ നടക്കുന്നുണ്ട്….അവൻ്റെ മനസ്സിൽ എന്താണെന്ന് അറിയില്ലല്ലോ…
???????
കഥ വേറെ ഒരു രീതിയിൽ മാറി പോയി……
ഒരുപാട് രഹസ്യങ്ങൾ churulazhiyan ഉണ്ട്…….
Waiting for next part
സമയം പോലെ എഴുതി ഇട്ടാൽ മതി…
സ്നേഹത്തോടെ
Sidh??????
Bunny man.. എന്തായി സഹോദര…
Nc part adutha bhagam vegam tharane…..???
പേജുകൾ കുറഞ്ഞതിൽ വിഷമമില്ല പക്ഷേ എത്ര ദിവസം കടന്നു പോയതിൽ വളരെ വിഷമം ഉണ്ട് ഒത്തിരി സമയം കടത്തിവിടാതെ വേഗം അടുത്ത പാർട്ട് തരുക
അപേക്ഷയോടെ
വിജയ്
❤️❤️❤️
അടി പൊളി…
Cheriyym, ദേവും രണ്ട് വഴി ആകും എന്ന് prethekahichilla…
കഥകള്‍ ക്ക് ഇടയിലെ ഗ്യാപ്പ്… ഒരു രസം കൊല്ലി ആണ്….
അല്ലെങ്കിൽ പിന്നെ 100 page നു പുറത്ത് ഉണ്ടാകണം…
ഈ പാർട്ടും അടിപൊളി ബ്രോ ?
ചെറിയെ കൊല്ലും എന്ന് പറഞ്ഞപ്പോൾ തമാശ ആണെന്ന് കരുതി ശരിക്കും കൊന്ന് കളഞ്ഞു പഹയൻ… ?
ദേവു കളരി മുറകൾ ഒക്കെ പഠിച്ച വലിയ തറവാട്ടിലെ ഒരു കുട്ടി അത്രേ വിജരിച്ചിരുന്നുള്ളൂ ഇത് ഇപ്പൊ നല്ല അടിപൊളി psycho വില്ലത്തി ആണല്ലോ ?
നെക്സ്റ്റ് പാർട്ട് സമയം എടുത്തു സാവധാനം മതി
സ്നേഹത്തോടെ
❤️❤️❤️
❤️❤️❤️❤️❤️❤️