“ഇങ്ങനുള്ള വല്യ കാര്യങ്ങളൊന്നും നിയിപ്പോ ചിന്തിക്കണ്ട. ഇപ്പൊ സന്തോഷത്തോടെ ഇരിക്ക്. സമയാവുമ്പോ അങ്ങോട്ട് പോവാം.”
കളിയാക്കുന്ന പോലാണ് ഞാനത് പറഞ്ഞതെങ്കിലും ഉള്ളിലെവിടെയോ ഒരു നീറ്റൽ. സ്നേഹിച്ചവരൊക്കെ അകന്നിട്ടേയുള്ളൂ. ഇനി വയ്യ.
“എന്റെ അച്ഛനെ പറ്റിയെന്താ ചോദിക്കാത്തെ??”
ഏറെ നേരത്തിന് ശേഷം ഞാൻ ചോദിച്ചു.
“അമ്മ പറഞ്ഞു. ചേട്ടനെ വിഷമിപ്പിക്കണ്ടാന്ന് വിചാരിച്ചാ ഞാൻ ചോദിക്കാത്തെ!”
“അച്ഛനെന്റെ ദൈവമായിരുന്നു. ഒരുപക്ഷേ അമ്മയെക്കളേറെ ഞാൻ അച്ഛനെയാ സ്നേഹിച്ചിരുന്നേ. കൂടുതൽ സമയോം അച്ഛൻ പാർട്ടിക്ക് വേണ്ടിയാ ചെലവഴിച്ചേ. മിക്കപ്പോഴും രാത്രി ആയിരിക്കും അച്ഛൻ വരുവാ. അപ്പൊ തന്നെയോടും കുതിര കേറാൻ. പാതിരാത്രിയായാലും അച്ഛനെയൊറക്കാൻ വിടില്ല. കളിയും ചിരിയും ബഹളവും അന്നൊക്കെയെന്ത് രസായിരുന്നു. സാക്ഷാൽ ദൈവങ്ങൾക്ക് അതൊന്നും ഇഷ്ട്ടപ്പെട്ട് കാണില്ല. എല്ലാ ഞായറാഴ്ചയും അച്ഛൻ പൊറോട്ടയും ചിക്കനും വാങ്ങിച്ചിട്ട് വരുവായിരുന്നു. അതിനായിട്ട് കാത്തിരിക്കും. അന്നൊരു ഞായറാഴ്ച എത്ര കാത്തിരുന്നിട്ടും അച്ഛൻ വന്നില്ല, പിറ്റേ ദിവസം വന്നു വെള്ളതുണിയിൽ പൊതിഞ്ഞ അച്ഛന്റെ ശരീരം!”
“ചേട്ടാ……കരയുവാണോ??”
“ഏയ്…”
ഏറെ നേരം ഒന്നും മിണ്ടിലാ. കുറെ കഴിഞ്ഞവളെ നോക്കിയപ്പോ ഇപ്പൊ കരയുമെന്നവസ്ഥ.
“ഞാനെന്റെ കഥ പറഞ്ഞ് തന്നെ കരയിപ്പിച്ചൂല്ലേ??”
“ഇല്ലെട്ടാ. പെട്ടന്ന് ഞാൻ സീതമ്മയെ കുറിച്ചോർത്ത് പോയി. നിക്ക് പറ്റുന്നില്ലെട്ടാ..”
അത്രയും പറഞ്ഞവള് കരയാൻ തുടങ്ങി. അവളോട് എന്ത് പറയണമെന്നെനിക്ക് അറിയില്ലായിരുന്നു. അവളോടൊപ്പം ചേർന്നിരുന്നു അവളെന്റെ തോളിൽ തലചായിച്ചു. എതിർത്ത് പറഞ്ഞില്ല. അതിൽ നിന്നവൾക്കൊരാശ്വാസം കിട്ടുമെങ്കിൽ കിട്ടിക്കോട്ടെ. ഇട്ടിരുന്ന ബനിയനിൽ കൈ കൊണ്ട് ചുറ്റിപ്പിടിച്ചവൾ ഏങ്ങി ഏങ്ങി കരഞ്ഞപ്പോ എനിക്കുമത് കണ്ട് നിക്കാനായില്ല.
“വേണ്ട ഇനിയൊരിക്കലും ഒന്നിനെ കുറിച്ചോർത്തും താൻ കരയരുത്. നല്ല കുട്ടിയായിരിക്ക്.”
Ok nhanum plannil aanu…. we plan together✌ let c?✌
♥♥♥♥♥
Vallatha mohabbath annu e katha vegam tharanam aduthe part
THANKS ALL…..❣️❣️❣️❣️❣️❣️❣️
❤️
വ്യത്യസ്തതയാർന്നൊരു കഥയായി തോന്നുന്നു . അൽപം കൂടി വേഗത കഥ പറച്ചിലിലുണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
❤️❤️❤️❤️❤️
Aliya iniye kurach vayikalyum koypila nxt tym page 30page ak min
????
❤❤❤
❤️❤️❤️❤️