❣️LIFE PARTNER❣️ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 295

“10 മണിക്ക് ജംങ്ഷനിലോട്ട് വരോ??”

“Mm”

ഫോൺ cut ചെയ്ത് കഴിക്കാൻ തുടങ്ങി. എന്നാലും എന്തിനായിരിക്കും അവനെന്നെ കാണണോന്ന് പറഞ്ഞേ…….???

“മോനെ അമ്മ ഇറങ്ങട്ടെ, ശിവാനി എന്തോ എഴുതുവാ. ഇടക്കിടക്ക് ലക്ഷ്മി മോളെ കൂടി ഒന്ന് നോക്കിക്കോളണേ.”

കടയിലേക്ക് പോകാൻ നേരം അമ്മ എന്നോട് പറഞ്ഞു.

“എങ്ങും പോയേക്കല്ലേ ടാ. ഞാനിന്ന് നേരത്തെ വരാം. മോൾക്ക് ഇടാൻ ഡ്രെസ്സൊന്നും ഇല്ലല്ലോ! പുറത്ത് പോയി എടുക്കാം.”

“അതിനെന്തിനാ ഞാൻ വരണേ?? അമ്മ ചേച്ചിയേം കൊണ്ടങ്ങ് പോയ പോരെ??”

“അവൾടെ സ്വഭാവം നിനക്കറിയില്ലേ ഉണ്ണി?? എഴുതാനിരുന്നു കഴിഞ്ഞാൽ പിന്നെ ഭൂമി കുലുങ്ങിയ പോലും അവളനങ്ങില്ല. ഇതിനും മാത്രം എന്താണോ എഴുതി കൂട്ടുന്നെ?? അത് മാത്രവുമല്ല മോനെ അവൾക്കിന്ന് night ആണ് ഹോസ്പിറ്റലിൽ പോണ്ടേ! ഉച്ചക്ക് കെടന്ന് ഉറങ്ങിക്കോട്ടെ, പിന്നെ ഉറക്കമുണർന്നിരിക്കേണ്ടതല്ലേ??”

അമ്മ പോയ ശേഷം കുറെ നേരം ഉമ്മറത്തിരുന്നു. ലക്ഷ്മിയെ കാണാൻ ഉള്ളിലിരുന്ന് ആരോ പറയുമ്പോലെ! പിന്നെ നേരെ മുറിയിലേക്ക് നടന്നു.

“ഉറങ്ങുവാ…??”

“ഏയ് അല്ലേട്ടാ ചുമ്മ ഓരോന്ന് ആലോചിച്ച് കിടന്നതാ.”

“എന്താ ആലോചിച്ചേ?? പഴയ കാര്യങ്ങള് വല്ലതും ആണോ??”

അതിനവള് ചുമ്മാ ചിരിച്ചതെയുള്ളൂ.

“നിനക്കത് മറക്കാൻ പറ്റില്ലെന്നറിയാം. പക്ഷെ ഓർക്കാണ്ടിരുന്നൂടെ??”

11 Comments

  1. Ok nhanum plannil aanu…. we plan together✌ let c?✌

  2. നിധീഷ്

    ♥♥♥♥♥

  3. Vallatha mohabbath annu e katha vegam tharanam aduthe part

  4. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    THANKS ALL…..❣️❣️❣️❣️❣️❣️❣️

  5. കാർത്തിവീരാർജ്ജുനൻ

    ❤️

  6. കൈലാസനാഥൻ

    വ്യത്യസ്തതയാർന്നൊരു കഥയായി തോന്നുന്നു . അൽപം കൂടി വേഗത കഥ പറച്ചിലിലുണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

  7. ❤️❤️❤️❤️❤️

    1. Aliya iniye kurach vayikalyum koypila nxt tym page 30page ak min

    1. ❤️❤️❤️❤️

Comments are closed.