“പറഞ്ഞിട്ടില്ലേ ടാ മരിച്ചവരാരും ഇനി തിരിച്ച് വരില്ല. ഇങ്ങനെ കരഞ്ഞ പോയവര് തിരിച്ച് വരുമായിരുന്നെങ്കി ഞാനും കരയേണ്ടതല്ലേ?? അഹ് ദൈവം ഇടക്ക് ചില കുസൃതി കാണിക്കും. നമ്മള് കരയാൻ വേണ്ടി.”
പിന്നെ അമ്മയോ ഞാനോ ഒന്നും മിണ്ടില്ല.
“മതി കിടന്നത് എഴുന്നേറ്റേ, കെട്ടിക്കാറായി. കൊച്ചു കുട്ടിയാന്നാ വിചാരം.”
സാരിത്തുമ്പ് കൊണ്ട് എന്റെ മുഖമൊക്കെ തുടച്ചു തന്നു.
“വാ എഴുന്നേറ്റേ..”
“അമ്മേ എനിക്കൊറച്ച് സംസാരിക്കണം!”
എഴുന്നേറ്റ അമ്മ വീണ്ടും എന്റെ അടുത്തായി ഇരുന്നു.
“അമ്മ പറഞ്ഞത് നേരാ കുറെ കാലായ് ഞാനിങ്ങനെ ഉള്ള് തുറന്ന് കരഞ്ഞിട്ട്! ഇത്രയും നാള് കരഞ്ഞതൊക്കെ അമ്മ പറഞ്ഞത് പോലെ അവളെയോർത്തും അച്ഛനെ ഓർത്തുമൊക്കെയാണ്. പക്ഷെ ഇന്ന്. ഇന്നെനിക്ക് ഓർക്കാൻ വേറൊരാളൂടെ. ലക്ഷ്മിടെ അവസ്ഥ കാണുമ്പോ അവളെ കുറിച്ച് കൂടുതലറിയുമ്പോ ഉള്ള് നിറുവാ. അവളെ…
പറയാൻ പറ്റിലാ. തലകുമ്പിട്ടിരുന്നു കരഞ്ഞു.
“മോനെ…അമ്മക്കെന്ത് പറയണമെന്നറിയില്ല. ആ മോളെ കുറിച്ചോർക്കുമ്പോ എനിക്കും ശിവനിക്കുമൊക്കെ സങ്കടം തന്നെയാ. ഈ ചെറുപ്രായത്തിലേ അനുഭവിക്കേണ്ടതൊക്കെ അനുഭവിച്ചു കഴിഞ്ഞു ആ പാവം.”
“അമ്മേ അവൾക്ക് വേണ്ടി ഞാനെന്താ ചെയ്യണ്ടേ??”
“മോനെ അമ്മ പറയണത് തെറ്റാണെന്ന് അറിയാം. എന്നാലും നിനക്ക് ഇഷ്ട്ടല്ലേ വേണ്ട. നിനക്ക് ചെയ്യാൻ പറ്റുന്നത് ആ കുട്ടിക്കൊരു ജീവിതം കൊടുക്കാ എന്നതാണ്.”
Ok nhanum plannil aanu…. we plan together✌ let c?✌
♥♥♥♥♥
Vallatha mohabbath annu e katha vegam tharanam aduthe part
THANKS ALL…..❣️❣️❣️❣️❣️❣️❣️
❤️
വ്യത്യസ്തതയാർന്നൊരു കഥയായി തോന്നുന്നു . അൽപം കൂടി വേഗത കഥ പറച്ചിലിലുണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
❤️❤️❤️❤️❤️
Aliya iniye kurach vayikalyum koypila nxt tym page 30page ak min
????
❤❤❤
❤️❤️❤️❤️