❣️???? ℙ?ℝ?ℕ?ℝ❣️ [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 304

മാളുവിന്റെ ശബ്‌ദം. അവർ വലിച്ചിഴച്ചു കൊണ്ട് പോകുന്നത് എന്റെ മാളുവിനെയാണ്.

“ടാ………”

അലറികൊണ്ട് അവരുടെ അടുത്തേക്ക് ഞാനോടി.

“വിടെടാ അവളെ.”

“ടാ ചെക്കാ നിയരാണെന്നൊന്നും ഞങ്ങൾക്കറിയില്ല. ഇവൾക്ക് വേണ്ടിയാണ് നീയി ഉണ്ടാക്കുന്നതെങ്കി കൊത്തിയരിഞ്ഞ് കായലിൽ തള്ളും.”

അയാൾ അത് പറഞ്ഞ് തീർന്നതും അയാള്ടെ നെഞ്ചത്തെന്റെ കാല് പതിഞ്ഞിരുന്നു. ഒരുതരം വേറിയായിരുന്നു ഉള്ളിൽ. അയാൾ നിലത്തേക്ക് വീണതും മാളു എന്റെ പിന്നിൽ വന്നൊളിച്ചു.

“തല്ലി കൊല്ലട ഈ നായിന്റ മോനെ.”

അത് കേട്ടതും ബാക്കിയുള്ള നാല്‌ പേര് കൈയിൽ ആയുധങ്ങളുമായി എന്റെ നേരെ വന്നു. അത് കണ്ട് പേടിച്ചായിരിക്കും മാളു എന്റെ കൈയിൽ തന്നെ മുറുക്കി പിടിക്കുന്നുണ്ട്. ആ പിടുത്തം അയച്ച് ഞാനവർക്ക് നേരെയൊടി. ആദ്യം ഓടി വന്നവന്റെ മുഖത്തൊരു പഞ്ചു് ചെയ്തു. അവന്റെ കയ്യിലെ ഇരുമ്പ് കമ്പി താഴെ വീണു. ഞാനത് എടുത്തു. അപ്പോഴേക്കും ആദ്യം ഞാൻ ചവിട്ടി ഇട്ടവൻ എഴുന്നേറ്റിരുന്നു. അവൻ അരയിൽ നിന്ന് കത്തി വലിച്ചൂരി. കൈയിലിരുന്ന കമ്പി ഞാൻ മുറുകെ പിടിച്ചു. എല്ലാവരും ഒരുമിച്ച് എന്നെ കൊല്ലാനായി എന്റെ നേരെ അലറി വിളിച്ച് വന്നു. 5 min. അഞ്ചേ അഞ്ച് മിനിറ്റ് മതിയായിരുന്നു. കളരി പടിച്ചതിന്റെ ഉപയോഗം. കൈയിലിരുന്ന കമ്പി താഴെക്കിട്ട് ഞാൻ തിരിഞ്ഞു. താഴെ മുഖം പൊത്തിയിരിക്കുന്നു എന്റെ മാളു.

“മാളൂട്ടി……”

അവളെന്നെ തലയുയർത്തി നോക്കി. അതുവരെ ചുണ്ടിലുണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു. അതെന്റെ മാളു അല്ല. വീണ്ടും പഴയതെല്ലാം ഓർമ വന്നപ്പോ ഞാൻ തിരിച്ച് നടന്നു.

47 Comments

  1. Ishttayi…….❤️❤️
    adutha part epozha varuka
    Waiting aannu bro….

  2. കൊള്ളാം പൊളി സാനം.???

  3. Kolla kollam ? ?

  4. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    തീർച്ചയായും. യക്ഷിയെ പ്രണയിച്ചവൻ എന്റെ ആദ്യ കഥയാണ്. അതിപ്പോഴും മറന്നിട്ടില്ലന്ന് അറിഞ്ഞതിൽ വല്യ സന്തോഷം. അടുത്ത part വേഗം ഇടാൻ ശ്രമിക്കാം.

    ഇഷ്ടം പോലെ….❤️❤️❤️❤️❤️❤️❤️

  5. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    എല്ലാർക്കും തോനെ ഹൃദയം…..

    ❤️❤️❤️❤️❤️❤️❤️

  6. കൊള്ളാം പേജ് കൂട്ടി എഴുത് bro

  7. ചാണക്യൻ

    മുത്തേ………….
    വായിച്ചൂട്ടോ………. ഒരു രക്ഷയുമില്ല അടിപൊളി ആയിട്ടുണ്ട്…….
    ഇപ്പോഴും യക്ഷിയെ പ്രണയിച്ചവന്റെ ഹാങ്ങോവറിൽ നിക്കുവാ ഞാൻ……
    മാളൂട്ടിയെ കുറിച്ച് കൂടുതലായി അറിയാൻ ഒരുപാട് താല്പര്യം ഉണ്ട്……. അതുപോലെ ശ്രീയും………..
    അവളുടെ ബാക്ക്ഗ്രൗണ്ട് എന്താണെന്നു അറിഞ്ഞൂടാല്ലോ……. പക്ഷെ നമ്മുടെ നായകന്റെ ഇപ്പോഴുള്ള അവസ്ഥയെ തരണം ചെയ്യാൻ അവൾക്ക് സഹായിക്കാൻ സാധിക്കുമെന്ന് എന്റെ മനസ് പറയുന്നു….
    പെട്ടെന്ന് തീർന്നു പോയ പോലെ തോന്നി….
    അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്….
    എല്ലാവിധ ആശംസകളും നേരുന്നു…
    പുതിയൊരു തുടക്കം ഇനിയും മികച്ചതായി മാറട്ടെ…..
    ഒത്തിരി സ്നേഹം ?❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤❤??

Comments are closed.