❣️???? ℙ?ℝ?ℕ?ℝ❣️ [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 304

“അല്ലേലും അമ്മ പറയണത് നീ ഇതുവരെ കേട്ടിട്ടുണ്ടോ?? നിന്റെ ഇഷ്ട്ടം പോലെതന്നെ ആയിക്കോ. അല്ല ഇപ്രാവശ്യം എങ്ങോട്ടേക്കാ??”

“അങ്ങ് ദൂരയാ അമ്മേ. എന്നാ ഞാൻ വാക്കുവാ സമയം ആയി.”

“അഹ് ശെരി മോനെ സൂക്ഷിച്ച് പോയിട്ട് വാ.”

അമ്മ ഫോൺ വച്ചു. ആ പാവത്തിന് അറിയില്ലല്ലോ ഞാനിനി തിരിച്ച് വരില്ലെന്ന്! ഇപ്പൊ എന്റെ കണ്ണുകളിൽ ഒന്നേ കാണുന്നുള്ളൂ അകലെ നിന്ന് വരുന്ന ട്രെയിൻ. എന്റെ മരണം. കണ്ണടച്ചു.

“പിടിക്കാടാ ആ നായിന്റ മോളെ….”

എവിടുന്നോ കേട്ട ശബ്‌ദം എന്നെ ഉണർത്തി. തിരിഞ്ഞ് നോക്കുമ്പോ ഒരു പെണ്കുട്ടി ഓടിവരുന്നു. അവൾ മുടന്തുന്നുണ്ട്. അവൾടെ പിന്നിൽ തന്നെ നാലഞ്ച് പേരുമുണ്ട്.

“ചേട്ടാ എന്നെയൊന്ന് രക്ഷിക്കേട്ടാ അവർക്കെന്നെ വിട്ട് കൊടുക്കല്ലേ. അവരെന്നെ കൊല്ലും. ചേട്ടാ ഞാൻ ചേട്ടന്റെ കാല് പിടിക്കാം.”

എന്റെ അടുത്തെത്തിയതും എന്റെ കൈപ്പിടിച്ച് കുലുക്കി കൊണ്ടവൾ കേണു. അവളാകെ അവശയായിരുന്നു. നെറ്റിയിലും ചുണ്ടിലുമൊക്കെ മുറിവ് പറ്റിയിരിക്കുന്നു. ഒരു നിമിഷം ഒരേയൊരു നിമിഷം ആ നിക്കുന്നത് എന്റെ മാളുവായി എനിക്ക് തോന്നി. കണ്ണ് നിറഞ്ഞു.

“ടി നിന്നെ ജീവനോടെ കൊണ്ട് ചെല്ലാന്ന് അണ്ണന് വാക്ക് കൊടുത്തു. അതല്ലായിരുന്നെ നിന്നെ ഇവിടെ ഇട്ടേ കൊന്ന് തള്ളിയേനെ ഞാൻ. ഇങ്ങോട്ട് വാടി ചട്ട്കാലി തേവിടിച്ചി.”

“ചേട്ടാ ചേട്ടാ എന്നെ വിട്ട് കൊടുക്കല്ലേ ചേട്ടാ ഇവരെന്നെ കൊല്ലും ചേട്ടാ……”

അയളവളുടെ കൈ പിടിച്ച് വലിച്ചിഴച്ചു കൊണ്ട് പോയി.

“ചേട്ടാ രക്ഷിക്ക് ചേട്ടാ……”

അപ്പോഴും ഒരു പ്രതീക്ഷ എന്ന പോലെ അവൾ എന്നെ നോക്കി അലറുന്നുണ്ടായിരുന്നു.

“ശിവാ രക്ഷിക്ക് ശിവാ…..”

47 Comments

  1. Ishttayi…….❤️❤️
    adutha part epozha varuka
    Waiting aannu bro….

  2. കൊള്ളാം പൊളി സാനം.???

  3. Kolla kollam ? ?

  4. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    തീർച്ചയായും. യക്ഷിയെ പ്രണയിച്ചവൻ എന്റെ ആദ്യ കഥയാണ്. അതിപ്പോഴും മറന്നിട്ടില്ലന്ന് അറിഞ്ഞതിൽ വല്യ സന്തോഷം. അടുത്ത part വേഗം ഇടാൻ ശ്രമിക്കാം.

    ഇഷ്ടം പോലെ….❤️❤️❤️❤️❤️❤️❤️

  5. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    എല്ലാർക്കും തോനെ ഹൃദയം…..

    ❤️❤️❤️❤️❤️❤️❤️

  6. കൊള്ളാം പേജ് കൂട്ടി എഴുത് bro

  7. ചാണക്യൻ

    മുത്തേ………….
    വായിച്ചൂട്ടോ………. ഒരു രക്ഷയുമില്ല അടിപൊളി ആയിട്ടുണ്ട്…….
    ഇപ്പോഴും യക്ഷിയെ പ്രണയിച്ചവന്റെ ഹാങ്ങോവറിൽ നിക്കുവാ ഞാൻ……
    മാളൂട്ടിയെ കുറിച്ച് കൂടുതലായി അറിയാൻ ഒരുപാട് താല്പര്യം ഉണ്ട്……. അതുപോലെ ശ്രീയും………..
    അവളുടെ ബാക്ക്ഗ്രൗണ്ട് എന്താണെന്നു അറിഞ്ഞൂടാല്ലോ……. പക്ഷെ നമ്മുടെ നായകന്റെ ഇപ്പോഴുള്ള അവസ്ഥയെ തരണം ചെയ്യാൻ അവൾക്ക് സഹായിക്കാൻ സാധിക്കുമെന്ന് എന്റെ മനസ് പറയുന്നു….
    പെട്ടെന്ന് തീർന്നു പോയ പോലെ തോന്നി….
    അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്….
    എല്ലാവിധ ആശംസകളും നേരുന്നു…
    പുതിയൊരു തുടക്കം ഇനിയും മികച്ചതായി മാറട്ടെ…..
    ഒത്തിരി സ്നേഹം ?❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤❤??

Comments are closed.