❣️???? ℙ?ℝ?ℕ?ℝ❣️ [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 304

❣️???? ℙ?ℝ?ℕ?ℝ❣️

Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

 

ഈ സൈറ്റിൽ ആദ്യയിട്ടാ കഥയെഴുതി ഇടുന്നെ. വായിക്കാനെപ്പഴും വരും. വെറുതെ ഇരുന്നപ്പോ കുത്തി കുറിച്ചതാ. അതികം പ്രതീക്ഷയോടെ വായിക്കരുത്!

??ꪖ​ꪗ ​ꫝ​ꪮ​ꪑ​ꫀ ??ꪖ​ꪗ ?ꪖ​ᠻ​ꫀ…….!

■■■■

???? ℙ?ℝ?ℕ?ℝ……!

?Ulagame agasivappil aanadhe
Unadhu naanam sindhiye
Uravae adhile naan vasipadhal
Naan un azhaginile
Deivam unargiren
Undhan aruginile
Ennai unarugiren?

“ടാ നീ ആ call ഒന്ന് എടുക്ക്. ഇതൂടെ കൂട്ടി ആറേഴ്‌ തവണയായി വിളിക്കുന്നു. ഒന്നൂല്ലേലും നിന്റെ അമ്മയല്ലേടാ അത്?? അവര് പറയണ നിനക്കൊന്ന് കേട്ടുടെ?? അല്ലെ തന്നെ എത്രയാന്ന് വച്ചാ ഇങ്ങനെ ഒറ്റാം തടിയായിട്ട് ജീവിക്കുന്നെ?? ഒരു കുടുമ്പൊക്കെയായി സന്തോഷത്തോടെ ജീവിക്കാനുള്ളത്തിന് ഇങ്ങനെ കുടിച്ച് നശിക്കുന്നത് എന്തിനാടാ??”

“നീ കൂടുതലൊന്നും പറയണ്ട. എനിക്കറിയാം എന്താ വേണ്ടെന്ന്!”

ഒഴിച്ചു വച്ച അവസാന തുള്ളി കൂടി അകത്താക്കിയ ശേഷം ഞാനവിടന്ന് ഇറങ്ങി. വണ്ടിയെടുക്കാൻ തോന്നില്ല. കുടിച്ചിട്ട് വണ്ടിയോടിക്കരുത് എന്ന് മാളൂട്ടി എപ്പളും പറയും. മാളൂട്ടി. പണ്ടെപ്പഴോ ചങ്കിനുള്ളിൽ ഇടം നേടിയവൾ. അവളുടെ ആ പൂച്ച കണ്ണുകളിൽ എപ്പോഴും ഉണ്ടാവും കുസൃതി. ക്യൻസർ എന്ന രോഗം അവളെ കാർന്ന് തിന്നുമ്പോഴും മുഖത്ത് പുഞ്ചിരിയും കണ്ണുകളിൽ കുസൃതിയും അങ്ങനെ തന്നുണ്ടായിരുന്നു. പരിചയപ്പെട്ട നാൾ മുതൽ അവൾ പറയുന്ന കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നതായിരുന്നു എന്റെ സ്ഥിരം ജോലി. അതിൽ ഞാനും സന്തോഷിച്ചിരുന്നു. മരണം മാടി വിളിക്കും നേരം അവൾ പറഞ്ഞ അവസാന ആഗ്രഹം. ഹൃദയം നുറുങ്ങും വേദനയോടെ അതിന് സത്യം ചെയ്ത് കൊടുക്കാനേ എനിക്കയുള്ളൂ. എന്നാൽ ഇപ്പോഴും ആ ആഗ്രഹം നടത്തി കൊടുക്കാൻ എനിക്കായില്ല. അല്ല നടത്തി കൊടുക്കാൻ എനിക്കാവുന്നില്ല. ഇല്ല അവളുടെ സ്ഥാനത്ത് വേറൊരു പെണ്ണ്! ആലോചിക്കാൻ പോലും പറ്റുന്നില്ല. അങ്ങനെ നടക്കുന്നതിനെക്കാൾ ചാവുന്നത് തന്നെയാ നല്ലത്. മനസ്സിൽ കുറിച്ചിട്ടു. എത്രയും പെട്ടന്ന് എനിക്കെന്റെ മാളൂന്റെ അടുത്തെത്തണം. ഇങ്ങനെ ഓരോ നിമിഷോം അവളെ ഓർത്ത് അവൾക്ക് കൊടുത്ത വാക്കോർത്ത് നീറി നീറി ജീവിക്കാനെനിക്ക് വയ്യ. അടുത്തുതന്നെ ഉള്ള ട്രാക്കിൽ നിന്നും ട്രെയിനിന്റെ ശബ്‌ദം കാത് തുളച്ച് കേറി. കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു. വാച്ചിൽ സമയം നോക്കി. 9.35 pm ആയിരിക്കുന്നു. 10 min കൂടെ കഴിഞ്ഞാൽ ഞാനീ ലോകം വിടും. 10 min. ഇനി എന്റെ ജീവിതത്തിൽ അവശേഷിക്കുന്ന വെറും 10 min. മധുരമൂറുന്ന അവളുമൊത്തുള്ള ഓർമകൾ എന്നെ വേട്ടയാടാൻ തുടങ്ങി

“നീയെന്തിനാ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നേ?? നിനക്ക് വേറെ നല്ല പെൻപിള്ളേരെ കിട്ടും ചെക്കാ!”

“നിന്നെപ്പോലെ ഒരു നല്ല പെണ്ണിനെ ഈ ജന്മം എനിക്ക് കിട്ടില്ല.”

“ദേ എനിക്ക് ദേഷ്യം വരുന്നുണ്ടേ. പ്രേമിക്കാനൊന്നും എനിക്കിഷ്ട്ടല്ല.”

47 Comments

  1. Ishttayi…….❤️❤️
    adutha part epozha varuka
    Waiting aannu bro….

  2. കൊള്ളാം പൊളി സാനം.???

  3. Kolla kollam ? ?

  4. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    തീർച്ചയായും. യക്ഷിയെ പ്രണയിച്ചവൻ എന്റെ ആദ്യ കഥയാണ്. അതിപ്പോഴും മറന്നിട്ടില്ലന്ന് അറിഞ്ഞതിൽ വല്യ സന്തോഷം. അടുത്ത part വേഗം ഇടാൻ ശ്രമിക്കാം.

    ഇഷ്ടം പോലെ….❤️❤️❤️❤️❤️❤️❤️

  5. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    എല്ലാർക്കും തോനെ ഹൃദയം…..

    ❤️❤️❤️❤️❤️❤️❤️

  6. കൊള്ളാം പേജ് കൂട്ടി എഴുത് bro

  7. ചാണക്യൻ

    മുത്തേ………….
    വായിച്ചൂട്ടോ………. ഒരു രക്ഷയുമില്ല അടിപൊളി ആയിട്ടുണ്ട്…….
    ഇപ്പോഴും യക്ഷിയെ പ്രണയിച്ചവന്റെ ഹാങ്ങോവറിൽ നിക്കുവാ ഞാൻ……
    മാളൂട്ടിയെ കുറിച്ച് കൂടുതലായി അറിയാൻ ഒരുപാട് താല്പര്യം ഉണ്ട്……. അതുപോലെ ശ്രീയും………..
    അവളുടെ ബാക്ക്ഗ്രൗണ്ട് എന്താണെന്നു അറിഞ്ഞൂടാല്ലോ……. പക്ഷെ നമ്മുടെ നായകന്റെ ഇപ്പോഴുള്ള അവസ്ഥയെ തരണം ചെയ്യാൻ അവൾക്ക് സഹായിക്കാൻ സാധിക്കുമെന്ന് എന്റെ മനസ് പറയുന്നു….
    പെട്ടെന്ന് തീർന്നു പോയ പോലെ തോന്നി….
    അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്….
    എല്ലാവിധ ആശംസകളും നേരുന്നു…
    പുതിയൊരു തുടക്കം ഇനിയും മികച്ചതായി മാറട്ടെ…..
    ഒത്തിരി സ്നേഹം ?❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤❤??

Comments are closed.